Wednesday 10 November 2010

മഹാവിഷ്ണു ശുക്ലത്തില്‍ കിടക്കുന്നോ?



Disclaimer:

"മഹാവിഷ്ണു ശുക്ലത്തില്‍ കിടക്കുന്നു" എന്നു സ്ഥാപിക്കാനല്ല, അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്‌. ആര്യന്‍ ഗോത്രങ്ങളില്‍ ഒന്നായിരുന്ന വൃഷ്ണി ഗോത്രത്തിന്റെ കുലദൈവമായിരുന്നു വിഷ്ണു എന്നാണ് എന്റെ പരിമിതമായ അറിവ്. അങ്ങനെ ചിന്തിക്കുന്നതാവട്ടെ ഹൈന്ദവ വിശ്വാസത്തിന് എതിരല്ല താനും. അതിനു പകരം വിഷ്ണു ഒരു മൂര്‍ത്തിയല്ല ഒരു പ്രതീകമാണ് എന്നും ഹിന്ദു ദൈവങ്ങള്‍ ലൈംഗികതയെ പ്രതീകാത്മകമായി സൂചിപ്പിക്കുന്ന സങ്കല്‍പ്പങ്ങള്‍ ആണെന്നും പറഞ്ഞുവെക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ഹൈന്ദവ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നത്.  കൈവെട്ടാനോ തലവെട്ടാനോ ഉദ്ദേശമുണ്ടെങ്കില്‍ ഇത്തരം വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുന്ന "ശാസ്ത്രജ്ഞന്‍'മാരുടെ കൈയും തലയും പോയി വെട്ടുക.
മന്ദബുദ്ധികളായ സംസ്കൃതഗോത്രവര്‍ഗക്കാര്‍ പണ്ട് എഴുതിക്കൂട്ടിയ ഓലക്കെട്ടുകള്‍ ധാരാളം വിവരക്കേടുകളുടെ ഒരു മഹാശേഖരമാണ്. ഹിന്ദുമതത്തെ ഒരു ഏകമാനമതം ആക്കിയെടുക്കാന്‍ സിദ്ധാന്തങ്ങള്‍ ചമച്ചവര്‍ ഈ വിവരക്കേടുകളെയാണ് ഹിന്ദുമതത്തിന്റെ അടിസ്ഥാനശിലയായി അവതരിപ്പിച്ചത്. അതുകൊണ്ടാണ്‌ പില്‍ക്കാലത്ത് ഹിന്ദുക്കള്‍ എന്നു സ്വയം അറിയപ്പെടാന്‍ ആഗ്രഹിച്ച ജനത ഈ വിവരക്കേടുകള്‍ക്ക് സാധൂകരണം നല്‍കാന്‍ നിര്‍ബന്ധിതരായത്.

മുന്‍കാലങ്ങളില്‍ അവര്‍ണ്ണര്‍ക്ക് സംസ്കൃതമോ വേദങ്ങളോ പഠിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അതുകൊണ്ട് മഹത്തരം എന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന ഇത്തരം രചനകളില്‍ കാണപ്പെടുന്ന വിഡ്ഢിത്തങ്ങള്‍ നൂറ്റാണ്ടുകളോളം ബഹുഭൂരിപക്ഷം ജനങ്ങളും അറിയാതെ കിടന്നു. എന്നാല്‍ ആധുനികതയുടെ വരവോടെ ഈ ഭോഷ്ക്കുകള്‍ പരക്കെ തുറന്നുകാട്ടപ്പെടുകയും ഇവയുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതായി വിശ്വസിക്കപ്പെടുന്ന ഹിന്ദുമതം മറ്റു മതവിശ്വാസികളുടെയും അവിശ്വാസികളുടെയും മുന്‍പില്‍ തരംതാണ ഒന്നായി ഗണിക്കപ്പെടുകയും ചെയ്തു. ഹിന്ദുമതത്തിന്റെ അടിസ്ഥാനം വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളുമല്ല, യഥാര്‍ത്ഥത്തില്‍ ഇവയൊക്കെ പില്‍ക്കാലത്ത് ഹിന്ദുമതത്തിന്റെ ഭാഗമായതാണ് എന്നുള്ള യാഥാര്‍ത്ഥ്യം തുറന്നുകാട്ടി വേണമായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ പ്രതിസന്ധിയെ നേരിടേണ്ടിയിരുന്നത്. അതിനു പകരം ഇതേ വേദേതിഹാസങ്ങളെ പുനര്‍വ്യാഖ്യാനിച്ച്‌ അവയില്‍ നിന്ന് ശാസ്ത്രസത്യങ്ങളും സിദ്ധാന്തങ്ങളും കുഴിച്ചെടുക്കാനും ആധുനിക ശാസ്ത്രഗ്രന്ഥങ്ങളുടെ നിരയിലേക്ക് ഈ ഓലക്കെട്ടുകളെ പ്രതിഷ്ഠിക്കാനുമാണ് ചിലരെങ്കിലും ശ്രമിക്കുന്നത്. ഇത്തരം പുനര്‍വ്യാഖ്യാനക്കാരെ എല്ലായിടത്തും കാണാന്‍ സാധിക്കും. വാസ്തുവിദ്യയെയും ആയുര്‍വേദത്തെയും ഒക്കെ ശാസ്ത്രങ്ങളാക്കി അവതരിപ്പിക്കുക വഴി ഈ രാജ്യത്തെ ആധുനിക സമൂഹത്തെ വേദകാലഘട്ടത്തില്‍ തളച്ചിടാം എന്നിവര്‍ സ്വപ്നം കാണുന്നു. ഹിന്ദുത്വം എന്നത് ഒരു മതമല്ല, ഒരു സംസ്കാരമാണ് എന്നിവര്‍ പറയും. അതായത് നിങ്ങള്‍ ഏതു മതക്കാരനെങ്കിലുമാവട്ടെ, നിങ്ങള്‍ ഹിന്ദുത്വം എന്ന സംസ്കാരത്തെ സ്വീകരിക്കാന്‍ ബാധ്യസ്ഥരാണെന്നു വ്യംഗ്യം.

പുരാണത്തിലെ ദൈവസങ്കല്‍പ്പങ്ങളെ വ്യാഖ്യാനിച്ച് ആശയങ്ങളോ ഗുണഗണങ്ങളോ ആക്കി മറ്റു സമുദായക്കാര്‍ക്കു കൂടി സ്വീകാര്യമാക്കിയെടുക്കുക, ജന്തുജീവികളെ ആരാധിക്കുന്ന ബ്രാഹ്മണവേദാന്തികളെ മഹത്തായ ആശയങ്ങളെയും ശാസ്ത്രസത്യങ്ങളെയും പ്രതീകാത്മകമായി ആചരിക്കുന്ന മഹാന്മാരായി ചിത്രീകരിക്കുക, ഇതൊക്കെയാണ് ഇത്തരം സര്‍ക്കസുകാരുടെ പ്രധാന ഐറ്റങ്ങള്‍.

ഗാന്ധീവം ബ്ലോഗില്‍ പാര്‍ത്ഥന്‍ എഴുതിയ "ബ്രഹ്മാവും വിഷ്ണുവും ചരിത്ര പുരുഷന്മാർ ?" എന്ന പോസ്റ്റിലെ ചില ഭാഗങ്ങള്‍ കാണൂ:

"മഹാവിഷ്ണു പാൽകടലിലാണ് ശയനം. നാരത്തിൽ അയനം ചെയ്യുന്നതുകൊണ്ട് വിഷ്ണുവിനെ നാരായണൻ എന്നു വിളിക്കുന്നു. ഈ ജലത്തിന് പാലിന്റെ നിറമാണ്. പാലും ഒരുമാതിരി ജലം തന്നെയല്ലെ. ജലമാണ് അധിഷ്ഠാന സത്യം. ജീവന്റെ ആരംഭം ജലത്തിൽ നിന്നാണ്. ആദ്യത്തെ ജീവസ്പന്ദം കോശദ്രവത്തിലാണ് കാണപ്പെടുന്നത്. അപ്പോൾ കോശമല്ലെ നാരായണൻ എന്നു പറയുന്നത്. പാലിന്റെ നിറമാണ് ശുക്ലത്തിനും. ജീവനെ ജനിപ്പിക്കുന്ന ബീജം ശയിക്കുന്നത് ശുക്ലത്തിലാണ്. ചുരുണ്ടു കിടക്കുന്ന അനന്തൻ എന്ന പാമ്പിന്റെ പുറത്തല്ല അകത്താണ് വിഷ്ണു കിടക്കുന്നത്. പ്രത്യുത്പാദനത്തിന്റെ പ്രതീകമായിട്ടാണ് സർപ്പത്തെ കണക്കാക്കുന്നത്. ആടുന്ന പാമ്പ് പുരുഷനിലും, പാമ്പ് പുനം തേടുന്നത് സ്ത്രീയിലും. കോശത്തിനകത്തെ ക്രോംമോസൊം മുതൽ അണ്ഡകടാഹം വരെ എവിടെയും ദർശിക്കാവുന്നതാണ് ഈ പാമ്പിന്റെ പ്രതീകം. ജനനേന്ദ്രിയത്തിന്റെ പ്രതീകമായ പൂക്കൾ ചെടിയുടെ ലിംഗമാണ്. പുരുഷനിൽ നിന്നും സ്ത്രീയോനിയിൽ പ്രവേശിക്കുന്ന ബീജം പിറക്കാൻ പോകുന്ന കുഞ്ഞിനു നാഭീചക്രത്തിലാണ് പ്രാണനും ഊർജ്ജവും നൽകുവാനുള്ള നാളത്തെ ഉണ്ടാക്കിവെക്കുന്നത്. അതാണ് വിഷ്ണുവിന്റെ നാഭിയിൽ നിന്നും പ്രജാപതി വന്നു എന്ന സങ്കല്പം. ഒരു കോശം തന്നെ വർദ്ധിച്ച് അനേകം കോശങ്ങളാകുന്ന ഈ സംഭവം നാലു വഴിക്കും പുരോഗമിക്കുന്നു. നിരന്തരമായ വർദ്ധനവിൽകൂടി പ്രജയെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിനാൽ ബ്രഹ്മാവ് പ്രജാപതിയാണ്. സംരചനാ പ്രക്രിയക്ക് ദേവതാരൂപം നൽകിയതാണ് ബ്രഹ്മാവ് എന്ന കല്പന. ബ്രഹ്മമെന്നാൽ വർദ്ധനവുള്ളത്. പ്രപഞ്ച സൃഷ്ടിയിലും ഈ വർദ്ധനവ് കാണാവുന്നതാണ്. ഇത്ര ഗുപ്തവും ഗൌരവവുമായ ഒരു വിഷയത്തെ ഭാരതീയ ശാസ്ത്രങ്ങളിൽ പ്രതീകാത്മകമായി പറഞ്ഞതു തന്നെയാണ് അവസാനം ശാസ്ത്രവിരോധമുള്ള കെട്ടുകഥകളായി ഭാരതീയ ജനതയെ ഇപ്പോൾ മൂന്നാം തരം വിശ്വാസികളാക്കിയിരിക്കുന്നത്."

ചുരുക്കിപ്പറഞ്ഞാല്‍ പാര്‍ത്ഥന്റെ "കണ്ടെത്തലുകള്‍" ഇതൊക്കെയാണ്:

·         അനന്തശായിയായ മഹാവിഷ്ണു പുരുഷ ലൈംഗികകോശമായ പുംബീജം ആണ് !!
·         പാലാഴി എന്നാല്‍ ശുക്ലമാണ് !!!
·         ഇതൊക്കെ എഴുതിവച്ച സംസ്കൃത അണ്ണന്മാര്‍ പണ്ടുതന്നെ  വേദാന്തമൈക്രോസ്കോപ്പ് ഉപയോഗിച്ച് ഈ കോശങ്ങളെ ഒക്കെ കണ്ടുപിടിച്ചിരുന്നു. (എളിമ കൊണ്ട് പുറത്തു പറഞ്ഞില്ല, പകരം ആ കോശത്തിന് ഒരു മുഖവും നാലുകൈകളും കുറിയും കിരീടവുമൊക്കെ വരച്ചുവച്ച് അതിനെ ആരാധിക്കുകയും അമ്പലങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.)

നാരായണ.. നാരായണ..!!

25 comments:

  1. മന്ദബുദ്ധികളായ സംസ്കൃതഗോത്രവര്‍ഗക്കാര്‍ പണ്ട് എഴുതിക്കൂട്ടിയ ഓലക്കെട്ടുകള്‍ ധാരാളം വിവരക്കേടുകളുടെ ഒരു മഹാശേഖരമാണ്. ഹിന്ദുമതത്തെ ഒരു ഏകമാനമതം ആക്കിയെടുക്കാന്‍ സിദ്ധാന്തങ്ങള്‍ ചമച്ചവര്‍ ഈ വിവരക്കേടുകളെയാണ് ഹിന്ദുമതത്തിന്റെ അടിസ്ഥാനശിലയായി അവതരിപ്പിച്ചത്. അതുകൊണ്ടാണ്‌ പില്‍ക്കാലത്ത് ഹിന്ദുക്കള്‍ എന്നു സ്വയം അറിയപ്പെടാന്‍ ആഗ്രഹിച്ച ജനത ഈ വിവരക്കേടുകള്‍ക്ക് സാധൂകരണം നല്‍കാന്‍ നിര്‍ബന്ധിതരായത്.

    ReplyDelete
  2. പാര്‍ഥന്റെ ആ ലേഖനം വായിച്ചു ചിരിച്ചിരുന്നു. ബിഗ്‌ബാംഗ് ഖുറാനില്‍ ഉണ്ടെന്നു പറയുന്ന ഇസ്ലാമിസ്റ്റുകളെ കുറ്റം പറയാന്‍ പറ്റില്ല. :-)

    ReplyDelete
  3. പാലാഴിയും വിഷ്ണുവും മറ്റു ദൈവങ്ങളും വിപ്ലവ-നൂതന-ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ എവിടെ എന്ന് വിശദീകരിക്കേണ്ട ഉത്തരവാദിത്ത്വം താങ്കൾക്കുണ്ട്. ജനങ്ങളെ അന്ധവിശ്വാസത്തിൽ തളച്ചിടേണ്ടത് ചില വിപ്ലവകാരികളുടെ ആവശ്യങ്ങളാണ്. കമ്മ്യൂണിസ്റ്റുകാർക്ക് ദാരിദ്ര്യം നിലനിർത്തേണ്ട ഉദ്ദേശം ഉള്ളതുപോലെ. എങ്കിലല്ലെ ഇതാ നോക്കൂ ഹിന്ദുവിന്റെ അന്ധവിശ്വാസത്തിന്റെ കൂടാരം. അന്ധവിശ്വാസത്തിന്റെ ദൈവത്തെയോ മാർക്സ് ദൈവത്തെയോ എന്നും പുകഴ്ത്തുന്ന ജനങ്ങൾ നിലനിൽക്കേണ്ടത് ഇന്നത്തെ ചൂഷകരുടെ നിലനിൽ‌പ്പിന് അത്യാവശ്യമാണ്. ദൈവത്തെ നിലനിർത്തേണ്ടത് എന്റെ ആവശ്യമല്ല. പക്ഷെ ഇന്ന് നമ്മുടെ വിപ്ലവ സർക്കാരിന്റെ ആവശ്യം പോലും ദൈവങ്ങളെ നിലനിർത്തുക എന്നതാണ്

    ReplyDelete
  4. [അനന്തശായിയായ മഹാവിഷ്ണു പുരുഷ ലൈംഗികകോശമായ പുംബീജം ആണ് !!
    ]

    ‘കോശം’ എന്നാൽ പുംബീജം എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത് ശാസ്ത്രാന്തകാ.

    ReplyDelete
  5. എഴുതുന്നയാളുടെ കൈവെട്ടാന്‍ ഒരുംപെടാത്തത് ഒരു സാംസ്കാരിക വിശാല മനസ്കതയല്ല, എങ്കിലും സുഹൃത്തെ മറ്റൊരാള്‍ എഴുതിയ കാര്യങ്ങള്‍ ശരിക്ക് മനസിലാക്കാന്‍ പോലും ക്ഷമയില്ലാതെ വായില്‍ തോന്നിയത്‌ വിളിച്ചു കൂവുന്ന വങ്കത്തരം ക്ഷമിക്കുന്നു എന്നത് മലയാളം ബ്ലോഗ്‌ വായനക്കാരുടെ വിശാല മനസ്കത തന്നെ.
    മഹാഭാരതം പോലൊരു സാഹിത്യ രൂപം എഴുതിയുണ്ടാക്കിയ ഒരുസംസ്കാരത്തിന്റെ ജ്ഞാനത്തെ തരാം താഴ്ത്തി വിഡ്ഢിയാവാതിരിക്കൂ. മറ്റുള്ളവര്‍ എഴുതിയ കാര്യങ്ങള്‍ മനസിലാക്കാതെ എന്തിനെയും വൃത്തികെട്ട ഭാഷയില്‍ എതിര്‍ക്കുന്നത് ഒരു മനോരോഗമല്ലെങ്കില്‍ മറ്റെന്ത്?
    ഏതായാലും ഈ കളി ഹിന്ദു ദൈവങ്ങളോട് മാത്രം മതി അല്ലെങ്കില്‍ തല കാണില്ല.

    ReplyDelete
  6. @പാര്‍ത്ഥന്‍ :

    ശാസ്ത്രത്തെ വളച്ചൊടിച്ച് തികച്ചും അശാസ്ത്രീയമായ ചിന്താധാരകളെ കൂട്ടിക്കലര്‍ത്തി അതിനെ മലിനമാക്കുന്നവര്‍ ആണ് ശാസ്ത്രത്തിന്റെ അന്തകര്‍. ആ അര്‍ത്ഥത്തില്‍ ആ വിശേഷണം കൂടുതല്‍ ചേരുക താങ്കള്‍ക്ക് തന്നെയാണ്.

    "മഹാവിഷ്ണു പാൽകടലിലാണ് ശയനം."

    "ഈ ജലത്തിന് പാലിന്റെ നിറമാണ്."

    "പാലിന്റെ നിറമാണ് ശുക്ലത്തിനും."

    "ബീജം ശയിക്കുന്നത് ശുക്ലത്തിലാണ്."

    "ചുരുണ്ടു കിടക്കുന്ന അനന്തൻ എന്ന പാമ്പിന്റെ പുറത്തല്ല അകത്താണ് വിഷ്ണു കിടക്കുന്നത്."


    താങ്കളുടെ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത് ലൈംഗിക കോശമായ പുംബീജത്തെ അല്ലെങ്കില്‍ മറ്റെന്തിനെയാണ്?

    "പാലാഴിയും വിഷ്ണുവും മറ്റു ദൈവങ്ങളും വിപ്ലവ-നൂതന-ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ എവിടെ എന്ന് വിശദീകരി"ക്കാന്‍ വേണ്ടിയാണ്‌ താങ്കള്‍ ഇങ്ങനെയുള്ള മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നത് എങ്കില്‍ എനിക്ക് താങ്കളോട് തീര്‍ച്ചയായും സഹതാപമുണ്ട്.

    മതവിശ്വാസങ്ങളെ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയല്ല, രണ്ടിനെയും രണ്ടായി കാണുകയാണ് വേണ്ടത്. അല്ലാതെ മതവിശ്വാസത്തെയും ശാസ്ത്രസത്യങ്ങളെയും കൂട്ടിക്കുഴയ്ക്കുന്നത് മതത്തെ മാത്രമല്ല, ശാസ്ത്രത്തെയും മലിനീകരിക്കും.

    ReplyDelete
  7. @ഹരി:

    "മഹാവിഷ്ണു ശുക്ലത്തില്‍ കിടക്കുന്നു" എന്നു സ്ഥാപിക്കാനല്ല, അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്‌. ആര്യന്‍ ഗോത്രങ്ങളില്‍ ഒന്നായിരുന്ന വൃഷ്ണി ഗോത്രത്തിന്റെ കുലദൈവമായിരുന്നു വിഷ്ണു എന്നാണ് എന്റെ പരിമിതമായ അറിവ്. അങ്ങനെ ചിന്തിക്കുന്നതാവട്ടെ ഹൈന്ദവ വിശ്വാസത്തിന് എതിരല്ല താനും. അതിനു പകരം വിഷ്ണു ഒരു മൂര്‍ത്തിയല്ല ഒരു പ്രതീകമാണ് എന്നും ഹിന്ദു ദൈവങ്ങള്‍ ലൈംഗികതയെ പ്രതീകാത്മകമായി സൂചിപ്പിക്കുന്ന സങ്കല്‍പ്പങ്ങള്‍ ആണെന്നും പറഞ്ഞുവെക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ഹൈന്ദവ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നത്. കൈവെട്ടാനോ തലവെട്ടാനോ ഉദ്ദേശമുണ്ടെങ്കില്‍ ഇത്തരം വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുന്ന "ശാസ്ത്രജ്ഞന്‍'മാരുടെ കൈയും തലയും പോയി വെട്ടുക.

    പാര്‍ത്ഥനോടുള്ള എന്റെ മറുപടി (മുകളില്‍ ) കൂടി വായിക്കുക.

    ReplyDelete
  8. അന്ധവിശ്വാസങ്ങൾ ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ അരക്കിട്ടുറപ്പിക്കട്ടെ. വിഷ്ണു എന്ന കുലദൈവം (?) കിടന്നിരുന്നത് പാമ്പിന്റെ മെത്തയിൽ തന്നെ. അങ്ങ് തീർത്ത് ഒറപ്പിച്ചു. കൃഷ്ണൻ ജീവിച്ചിരുന്നോ എന്നതായിരുന്നെങ്കിൽ ഉണ്ടെന്നും ഇല്ലെന്നും തർക്കിക്കാമായിരുന്നു. അനന്തശായിയായ വിഷ്ണുവിന്റെ നൂൽക്കൊടിയിൽ നാല് തലയുള്ള ഒരു താടിക്കാരനും ബാലൻസ് തെറ്റാതെ ഉണ്ടായിരുന്നോ? ഒന്നുകൂടി താങ്കളൂടെ പുരാണത്തിൽ നിന്ന് വിശദീകരിച്ചാൽ നന്നായിരുന്നു. വിശ്വസിക്ക്വാണെങ്കിൽ അന്ധമായി തന്നെ വേണം.

    ഈ കുലദൈവം ഉണ്ടായിരുന്നോ, അതൊ ഇപ്പോഴും ഉണ്ടോ. സംശയം തീർത്തു തരുമെന്നു കരുതുന്നു.

    ReplyDelete
  9. [“മഹാവിഷ്ണു ശുക്ലത്തില്‍ കിടക്കുന്നു" എന്നു സ്ഥാപിക്കാനല്ല, അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്‌. ]

    അപ്പോൾ അനന്തശയനം യാഥർത്ഥ്യമാണ്.

    ReplyDelete
  10. @പാര്‍ത്ഥന്‍ :

    അനന്തശയനം യാഥാര്‍ത്ഥ്യമാണോ എന്നതല്ല ഇവിടുത്തെ പ്രശ്നം, അതില്‍ വിശ്വസിക്കുന്നവര്‍ അതുതന്നെയാണോ വിശ്വസിക്കുന്നത് അതോ മറ്റെന്തെങ്കിലും "ശാസ്ത്ര"സങ്കല്‍പ്പത്തെ പ്രതീകാത്മകമായി ആണോ വിശ്വസിക്കുന്നത് എന്നുള്ളതാണ്.

    "സംശയം തീർത്തു തരുമെന്നു കരുതുന്നു."

    തീര്‍ത്തു തരാമല്ലോ. താങ്കള്‍ക്ക് ഒന്നുകില്‍ ദൈവങ്ങളില്‍ വിശ്വസിക്കാം. അങ്ങനെയെങ്കില്‍ ശാസ്ത്രത്തെ അതിന്റെ വഴിക്ക് വിട്ടേക്കണം. അതല്ലെങ്കില്‍ ശാസ്ത്രത്തെ പിന്‍ചെല്ലാം. അങ്ങനെയെങ്കില്‍ ദൈവം എന്നൊന്നില്ല എന്നും എല്ലാ മതങ്ങളും അബദ്ധങ്ങള്‍ ആണെന്നും കരുതുക. അല്ലാതെ ശാസ്ത്രത്തിന് മതത്തെ കൂട്ടുപിടിക്കരുത്, മതത്തിന് ശാസ്ത്രത്തെയും.

    ReplyDelete
  11. എന്റെ ദൈവ വിശ്വാസത്തെക്കുറിച്ച് എനിക്ക് തോന്നിയത് എഴുതുക എന്നതുതന്നെയാണ് എന്റെ ബ്ലോഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങൾ ഡെഫനിഷൻ കൊടുക്കുന്ന ഒരു ദൈവം ആയിരിക്കണം അത് എന്നുള്ളത് നിങ്ങളുടെ നിർബ്ബന്ധം ആണ്. ആ ദൈവത്തെ എന്റെ തലയിൽ കെട്ടിവെക്കാൻ നോക്കരുത്. ദൈവം ഇല്ല എന്ന് പറയേണ്ടി വരുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. ദൈവവും ചെകുത്താനും സ്വർഗ്ഗവും നരകവും നമ്മളിൽ തന്നെയുണ്ടെന്ന ഋഷിവചങ്ങൾ അനുഭവിക്കാനുള്ള ശ്രമമാണ്. അത് വിശ്വാസം അല്ല. വിശ്വാസം ഉള്ളിടത്ത് സംശയവും ഉണ്ടാകും. സംശയം ഇല്ലാതെയാക്കണം. മനസ്സ് ശുദ്ധമാവണം. അപ്പോൾ ചിലപ്പോൾ മനസ്സിലായെന്നുവരാം.

    ReplyDelete
    Replies
    1. viditham parayunathinum orathirundu .ketto

      Delete
  12. അപ്പൊ ഇതാണല്ലേ ഈ "ശുക്ലാം'ഭ'രതരം വിഷ്ണു ശശി വര്‍ണം ചതുര്‍ഭുജം" എന്ന് പറയുന്നത്

    ReplyDelete
  13. അനാര്യ, താങ്കള്‍ മഹാവിഷ്ണു ശുക്ലത്തില്‍ കിടക്കുന്നു എന്ന് പറഞ്ഞാലും ഒന്നുമില്ല, കാരണം ഭഗവാന്‍ തൂണിലും തുരുമ്പിലും എല്ലാം ഉണ്ടെന്നാണല്ലോ വിശ്വാസം. ആ കണക്കിന് പുംബീജം ഭഗവാന്റെ അംശം എന്ന് പറയാം, ജീവന്റെ തുടക്കം അതില്‍ നിന്നും ആണല്ലോ. നീ എന്തൊക്കെ വിശ്വസിച്ചാലും അവസാനം എന്നിലേക്ക്‌ തന്നെ എത്തിച്ചേരും എന്ന് ഭഗവന്‍ തന്നെ പറഞ്ഞിട്ടുണ്ട്. താങ്കള്‍ക്ക് നല്ലത് വരട്ടെ.
    സ്വസമുദായത്തിലെ സ്ത്രീകളുടെ സമത്വം ഇല്ലാതാക്കുന്നവരും അഹമ്മദീയരെ ദൈവത്തെ വിളിക്കാന്‍ സമ്മതിക്കതവരും മതം മാറി ക്രിസ്ത്യാനി ആയ പിന്നക്കകരെ അകറ്റി നിര്തുന്നവരും ഹിന്ദു സമുദായത്തിലെ പിന്നക്കക്കാരെ ചൊല്ലി വിലപിക്കുന്നത് കാണാന്‍ രസമുണ്ട്.
    "മന്ദബുദ്ധികളായ സംസ്കൃതഗോത്രവര്‍ഗക്കാര്‍ പണ്ട് എഴുതിക്കൂട്ടിയ ഓലക്കെട്ടുകള്‍ ധാരാളം വിവരക്കേടുകളുടെ ഒരു മഹാശേഖരമാണ്."
    മുന്‍ഗാമികളെ വീട്ടില്‍ നിന്നും താങ്കള്‍ അടിച്ചു പുറത്താക്കിയില്ല എന്ന് വിശ്വസിക്കട്ടെ.

    ReplyDelete
  14. ethokke kaaryamaayi sharikkum dharichu vachu ezhuthiyathaano? atho kure viddi kalude samayam menakeduthaaan karuthikkoooti chaithathaano?

    ethil randumallenkil sahodaran ne sahikunna pampara viddi kalaaya avarnare sammathikanam ee aaadhunika yugathilum...

    ReplyDelete
  15. @ aneez :

    “ശുക്ലാംബരതരം വിഷ്ണും” എന്നതിന് താങ്കൾ ഉദ്ദേശിച്ച വ്യാഖ്യാനവും കണ്ടിട്ടുണ്ട്.

    ശുക്ലം എന്നു പറഞ്ഞാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ നിന്നും വരുന്ന പാലിന്റെ നിറമുള്ള, ക്ഷാരഗുണമുള്ള (മനുഷ്യശരീരത്തിലെ സർവ്വധാതുക്കളും അടങ്ങിയ) ജലമയമായ രേതസ് ആണ്. അതില്ലെങ്കിൽ ഒരു ബീജത്തിന് അണ്ഡത്തിൽ എത്തിച്ചേരാൻ ആവില്ല.

    പിന്നെ ശുക്ലപക്ഷം, ശുക്ലയജുർവ്വേദം തുടങ്ങിയ വക്കുകളും കേട്ടിട്ടുണ്ടാകും എന്നു കരുതുന്നു.

    പിന്നെ ഈ പോസ്റ്റ് ഇട്ട വിഢികൂശ്മാണ്ടത്തിനോടുള്ള ചോദ്യങ്ങളും എന്റെ കൂടുതൽ വിശദീകരണങ്ങളും വഴിയെ.

    ReplyDelete
  16. [മുന്‍കാലങ്ങളില്‍ അവര്‍ണ്ണര്‍ക്ക് സംസ്കൃതമോ വേദങ്ങളോ പഠിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അതുകൊണ്ട് മഹത്തരം എന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന ഇത്തരം രചനകളില്‍ കാണപ്പെടുന്ന വിഡ്ഢിത്തങ്ങള്‍ നൂറ്റാണ്ടുകളോളം ബഹുഭൂരിപക്ഷം ജനങ്ങളും അറിയാതെ കിടന്നു.]

    ബുദ്ധിരാക്ഷസന്മാരായ ‘അവർണ്ണർ’ ഇതൊക്കെ നേരത്തെ പഠിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നാലോചിച്ചിട്ടുണ്ടോ. കിഴക്കൊട്ടുരുളുന്ന ഭൂമിയെ പടിഞ്ഞാട്ടുരുട്ടുമായിരുന്നു.

    [അടിസ്ഥാനം വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളുമല്ല, യഥാര്‍ത്ഥത്തില്‍ ഇവയൊക്കെ പില്‍ക്കാലത്ത് ഹിന്ദുമതത്തിന്റെ ഭാഗമായതാണ് എന്നുള്ള യാഥാര്‍ത്ഥ്യം തുറന്നുകാട്ടി വേണമായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ പ്രതിസന്ധിയെ നേരിടേണ്ടിയിരുന്നത്. ]

    ഹിന്ദുമതം രൂപീകരിച്ച താങ്കൾ തന്നെയാണ് അത് ആധികാരികമായി പറയാൻ അധികാരി. ഹിന്ദുക്കളുടെ തലയിൽ നിന്നും ഈ ഭാണ്ഡക്കെട്ട് ഇറക്കാൻ താങ്കളുടെ പദ്ധതികൾ ഒന്ന് വിശദമാക്കിയാട്ടെ. മതം‌മാറ്റം ലാഭകരമാണോ എന്ന് ഗവേഷിക്കാലോ.

    [വേദേതിഹാസങ്ങളെ പുനര്‍വ്യാഖ്യാനിച്ച്‌ അവയില്‍ നിന്ന് ശാസ്ത്രസത്യങ്ങളും സിദ്ധാന്തങ്ങളും കുഴിച്ചെടുക്കാനും ആധുനിക ശാസ്ത്രഗ്രന്ഥങ്ങളുടെ നിരയിലേക്ക് ഈ ഓലക്കെട്ടുകളെ പ്രതിഷ്ഠിക്കാനുമാണ് ചിലരെങ്കിലും ശ്രമിക്കുന്നത്.]

    ബാലാരിഷ്ടതകൾ വിട്ടുമാറാത്ത “ആധുനികശാസ്ത്രത്തെ” പൌരാണിക കോടാങ്കിശാസ്ത്രത്തിന്റെ കാലിൽ കെട്ടിയിട്ട ശാസ്ത്രപുംഗവന്മാർ എന്തേ ഇത് ആദ്യം ആലോചിക്കാതിരുന്നത്. മോഡേൺ സയൻസിന്റെ മലയാള തർജ്ജമ ഈ ‘ചാത്രം‘ എന്ന വാക്കുതന്നെ ഉപയോഗിക്കണമായിരുന്നോ? അത്യന്താധുനികരെങ്കിലും ഈ ഭാണ്ഡക്കെട്ട് വേറൊരു കുറ്റിയിലേക്ക് മാറ്റിക്കെട്ടിയാട്ടെ. ആധുകിനരുടെ ഒരു പുതിയ മലയാള വാക്ക് കേട്ട് കോൾമയിർ കൊള്ളട്ടെ.

    [പുരാണത്തിലെ ദൈവസങ്കല്‍പ്പങ്ങളെ വ്യാഖ്യാനിച്ച് ആശയങ്ങളോ ഗുണഗണങ്ങളോ ആക്കി...]

    അപ്പോ എന്താ ഈ ആധുനികൻ പറഞ്ഞു വരുന്നത്..
    ‘സങ്കല്പം‘ എന്നു പറഞ്ഞാൽ ‘യാഥാർത്ഥ്യം‘ എന്നാണോ ധരിച്ചുവെച്ചിരിക്കുന്നത്. അതിനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലെ മക്കളെ.

    പുരാണത്തിൽ പറയുന്ന ദൈവങ്ങളെ കാണിച്ചു തരാൻ ഏത് ആധുകിക ശാസ്ത്രജ്ഞനാണാവോ അവതരിക്കാൻ പോകുന്നത് ?

    ReplyDelete
  17. @പാര്‍ഥന്‍ :

    ഹിന്ദുമതം ഉണ്ടാക്കിയത് അനാര്യന്‍ തന്നെയാണ്. അനാര്യന്‍ എന്ന പേരില്‍ ബ്ലോഗുന്ന ഞാനല്ല, അനാര്യന്മാര്‍ അഥവാ ആദിമ ഇന്ത്യാക്കാരായ ഹാരപ്പന്‍ ജനത.

    “ശുക്ലാംബരതരം വിഷ്ണും എന്നതിന് താങ്കൾ ഉദ്ദേശിച്ച വ്യാഖ്യാനവും കണ്ടിട്ടുണ്ട്."

    "ശുക്ലാംബരരം" അല്ല്ല "ശുക്ലാംബരരം വിഷ്ണും" എന്നാണ്. (വിവരമില്ലെങ്കില്‍ വേറെ വല്ല പണിയും നോക്കെഡേ..) "വെളുത്ത വസ്ത്രം ധരിച്ച വിഷ്ണു" എന്നാണ് അര്‍ത്ഥം. ശുക്ലം എന്നു പറഞ്ഞാല്‍ വെള്ള എന്നുകൂടി അര്‍ത്ഥമുണ്ട്. ആ അര്‍ത്ഥത്തിലാണ് ശുക്ലപക്ഷം എന്നൊക്കെ പറയുന്നത്.

    "..ചോദ്യങ്ങളും എന്റെ കൂടുതൽ വിശദീകരണങ്ങളും വഴിയെ."

    ഒന്നു പോഡേയ്...

    ReplyDelete
  18. @ അനാര്യൻ:

    * ‘ത’ അല്ല ‘ധ’ എന്ന തെറ്റ് തിരുത്തിയതിന് നന്ദി. (കോപ്പിയടിക്കുമ്പോൾ ഇങ്ങനെയും അബദ്ധം വരാം).
    ** [ഹിന്ദുമതം ഉണ്ടാക്കിയത് ...... ആദിമ ഇന്ത്യാക്കാരായ ഹാരപ്പന്‍ ജനത.]

    ഈ അറിവ് എനിക്കുമാത്രമല്ല മറ്റു പലർക്കും അറിവിന്റെ ഭണ്ഡാരത്തിലേക്ക് ഒരു പൊൻ‌തൂവൽ ആയിരിക്കും.

    ഹിന്ദു മതം (എന്ന പേര്) സ്ഥാപിച്ചത് ബ്രിട്ടിഷുകാരാണോ, അറബികളാണോ, ബുദ്ധിസ്റ്റുകളാണോ എന്നൊക്കെയുള്ള ചർച്ച ഒരിടത്തും എത്താതെ നിൽക്കുകയായിരുന്നു.

    *** ‘ശുക്ലം’ എന്നാൽ മാസ്റ്റർ ബേഷനുശേഷം കിട്ടുന്ന വെള്ളം മാത്രമല്ല എന്നു മനസ്സിലാക്കിയതിൽ സന്തോഷം.

    **** വെള്ള വസ്ത്രമുടുത്ത ഒരു വിഷ്ണുവിന്റെ പോട്ടം കിട്ടുമോ.(ഫോട്ടോഷോപ്പിലെ വേണ്ട.) മഞ്ഞ വസ്ത്രത്തിൽ മാത്രമെ കണ്ടിട്ടുള്ളൂ. ഇനി അതെല്ലാം SNDP കാരുടെ തരികിടയാകുമോ.

    ReplyDelete
  19. ഹ ഹ!!
    ഈ തമാശകള്‍ ഇന്നാണ് കാണുന്നത്.

    ReplyDelete
  20. Shuklam means White.

    "shuklambaradharam vishnum
    Shashivarnam chaturbhujam
    Prasanna vadanamdhyayet
    Sarva vighnopashantaye"

    meaning,

    Attired in white and all-pervading,
    O moon-hued, four-shouldered One
    with smiling face so pleasing,
    upon You we meditate
    for removing all obstacles.

    ReplyDelete
  21. shuklambaradharam = Attired in white = വെളുത്ത വസ്ത്രത്തിൽ പൊതിഞ്ഞ വിഷ്ണു. . ഹ ഹ ഹാ


    Shashivarnam = moon-hued = ചന്ദ്രന്റെ നിറത്തോടുകൂടിയ .


    അപ്പോൾ മഞ്ഞവസ്ത്രത്തിൽ കാണുന്ന നീല നിറമുള്ള വിഷ്ണുവിന്റെ പോട്ടം തെറ്റായ രചനയല്ലെ മാഷെ. (ശിവകാശിക്കാരോടു പറഞ്ഞ് പോട്ടം മാറ്റി വരക്കണം.)


    സായിപ്പിന്റെ വ്യാഖ്യാനം ശരിയാണെന്ന് ഈ മന്ദബുദ്ധികളായ ഋഷിമാർ വിശ്വസിച്ചേ പറ്റൂ..

    ReplyDelete