ചത്ത കുതിരയുമായി വേഴ്ച നടത്താന്‍ ഭാഗ്യം ലഭിച്ചിരുന്നവരാണ് ആര്‍ഷഭാരതത്തിലെ മഹാറാണിമാര്‍. ഹൈന്ദവ ഇതിഹാസങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളും ഇതിന് അപവാദമായിരുന്നില്ല. അശ്വമേധം എന്ന പേരില്‍ അറിയപ്പെട്ടിരുന്നതും ആര്‍ഷസംസ്കാരകാലത്തെ രാജാക്കന്മാരുടെ സ്റ്റാറ്റസ് സിംബലും ആയിരുന്ന കുതിരവെട്ട് എന്ന ആചാരത്തിന്റെ ഭാഗമായിട്ടാണ് മഹാറാണിമാര്‍ ചത്ത ആണ്‍കുതിരകളുമായി ലൈംഗികവേഴ്ച നടത്താന്‍ നിയോഗിക്കപ്പെട്ടിരുന്നത്. വൈദികകാലത്തെ ഏറ്റവും പ്രധാനപ്പെട്ട യാഗങ്ങളില്‍ ഒന്നാണ് അശ്വമേധയാഗം. അശ്വമേധം നടത്തുന്ന രാജാവിന്റെ പട്ടമഹിഷി അഥവാ പ്രധാനഭാര്യയാണ് കൊല്ലപ്പെട്ട കുതിരയുടെ ശവശരീരവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടിയിരുന്നത്.

ഇന്‍ഡോ-ഇറാനിയന്‍ ജനതയുടെ നാലു വേദങ്ങളില്‍ രണ്ടാമത്തേതായ യജുർവേദത്തിന്റെ കർമ്മകാണ്ഡമായ ശതപഥബ്രാഹ്മണത്തിലാണ് അശ്വമേധം എങ്ങനെ നടത്തണം എന്നതിനെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നത്. വിചിത്രവും അപഹാസ്യവുമായ അനേകം ചടങ്ങുകള്‍ നിറഞ്ഞതാണ് ശതപഥ ബ്രാഹ്മണത്തിലെ വിവരണം. പില്‍ക്കാല രാജവംശങ്ങളും ബ്രാഹ്മണ പൌരോഹിത്യവും ആധികാരികമായി കരുതിയിരുന്നത് വേദങ്ങള്‍ ആയിരുന്നതിനാല്‍ ഈ ചടങ്ങുകള്‍ ചരിത്രത്തില്‍ അനേക തവണ ആവര്‍ത്തിച്ചിരിക്കാം. പല പല നൂറ്റാണ്ടുകളില്‍ പേരുകേട്ട എത്രയോ മഹാരാജാക്കന്‍മാര്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും ജന്മം കൊടുത്ത എത്രയെത്ര ഭാരതസ്ത്രീകള്‍ ഭാവശുദ്ധിയോടെ കുതിരയുടെ ശവത്തിന്റെ വെണ്ണ പുരട്ടി മിനുസപ്പെടുത്തിയ മാംസളതയില്‍ സ്വര്‍ഗീയസുഃഖം കണ്ടെത്തിയിരിക്കാം.
വേദങ്ങളുടെ ഉള്ളടക്കം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് അറിവില്ലാതിരുന്ന കാലങ്ങളില്‍ ഹൈന്ദവ 'നവോത്ഥാനം' പ്രസംഗിക്കുന്ന പല പണ്ഡിതശിരോമണികളും വേദങ്ങള്‍ ആണ് ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാനശില എന്നും എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ള ഒറ്റമൂലി വേദാധ്യയനം ആണെന്നുമൊക്കെ വാദിച്ചിരുന്നു. സ്വാമി ദയാനന്ദ സരസ്വതിയെപ്പോലുള്ളവര്‍ "Go Back to Vedas" എന്നൊക്കെ മുദ്രാവാക്യം ഉയര്‍ത്തി 'അഹിന്ദു'ക്കളെ ഹിന്ദുമതത്തിലേക്ക് മതം മാറ്റുന്ന പരിപാടിയുമായി ഇറങ്ങിയിരുന്നു.
എന്നാല്‍ പില്‍ക്കാലത്ത് വേദസാഹിത്യ കൃതികള്‍ പരിഭാഷ ചെയ്യപ്പെടുകയും ധാരാളം പേര്‍ ഗവേഷണത്തിനും മറ്റുമായി സംസ്കൃതം പഠിക്കുകയും ചെയ്തതോടെ അവയിലെ ജുഗുപ്സാവഹമായ ഉള്ളടക്കങ്ങള്‍ പുറത്തായി. അതുകൊണ്ടു തന്നെ സ്വന്തം മുഖം രക്ഷിക്കാന്‍ ഈ പ്രാചീന കൃതികളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന തിരക്കിലാണ് അഭിനവ വേദ പണ്ഡിതന്‍മാര്‍. ലളിതമായ വാക്കുകളില്‍ എഴുതപ്പെട്ടവയാണ് വേദസംഹിതകള്‍. സംസ്കൃതത്തില്‍ അടിസ്ഥാന അറിവുള്ള ഒരാള്‍ക്ക് വായിച്ചു മനസിലാക്കാന്‍ കഴിയുന്നവയാണ് അവ. എന്നാല്‍ ഇവയൊക്കെ വളരെ ദുര്‍ഗ്രഹങ്ങള്‍ ആണെന്നും അവയിലെ വാക്കുകള്‍ക്ക് നിഗൂഡമായ പല അര്‍ഥങ്ങള്‍ ഉണ്ടെന്നും ഒക്കെയാണ് ഇവരുടെ വാദഗതികള്‍. അശ്വമേധം പോലെയുള്ള അപഹാസ്യവും പ്രാകൃതവുമായ ചടങ്ങുകളെ വിവരിക്കുന്ന ഭാഗങ്ങള്‍ വരുമ്പോള്‍ ഉരുണ്ടുകളിക്കുകയാണ് ഇവരുടെ പതിവ്. "എല്ലാം ഭയങ്കര സിംബോളിക് ആണ്." "കുതിര എന്നു പറയുന്നത് ഇന്നതിന്റെ സിംബലാണ്, പുരട്ടുന്ന വെണ്ണ മറ്റേതിന്റെ സിംബലാണ്, വേഴ്ച എന്നതുകൊണ്ട് കവി ഉദ്ദേശിക്കുന്നത് എന്താണെന്നു വെച്ചാല്‍ ...." ഇങ്ങനെ നീളും ഇവരുടെ ഉരുണ്ടുകളികള്‍.
അവതാരപുരുഷനായ ശ്രീരാമന്റെ അമ്മയും ഇതുപോലെ ചത്ത കുതിരയുടെ കൂടെ കിടന്നവളാണ്. വാല്‍മീകി രാമായണത്തിലെ ബാലകാണ്ഡത്തില്‍ ദശരഥ രാജാവ് നടത്തിയ അശ്വമേധത്തില്‍ അദ്ദേഹത്തിന്റെ പട്ടമഹിഷിയായ കൌസല്യ പങ്കെടുത്തതിനെ കുറിച്ച് വിവരിക്കുന്നുണ്ട്.
പതത്രിണാ തദാ സാര്‍ഥം സുസ്ഥിതേന ച ചേതസാ
അവസത് രജനീം ഏകാം കൌസല്യ ധര്‍മ കാമ്യയാ
[കൌസല്യ ധര്‍മ പ്രാപ്തിക്കായി ഒരു രാത്രി മുഴുവന്‍ കുതിരയോടൊപ്പം കഴിഞ്ഞു.]
കൌസല്യ കുതിരയോടൊപ്പം രാത്രി മുഴുവന്‍ കഴിഞ്ഞതായി മാത്രമേ വാല്‍മീകി രാമായണത്തില്‍ പറയുന്നുള്ളൂ. വേഴ്ചയെ കുറിച്ച് ഒന്നും പറയുന്നില്ല. എന്നാല്‍ വേദവിധികളെ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് രാമായണത്തിലെ അശ്വമേധം നടന്നതെന്ന് വാല്‍മീകി തന്നെ പറയുന്നുണ്ട്.
ദിവസേ ദിവസേ തത്ര സംസ്തരേ കുശലാ ദ്വിജാഃ
സര്‍വ കര്‍മാണി ചകൃഃ തേ യഥാ ശാസ്ത്രം പ്രചോദിതാഃ
[ദിവസേനയുള്ള ചടങ്ങുകള്‍ വിദഗ്ദരായ ബ്രാഹ്മണര്‍ ശാസ്ത്രവിധി പ്രകാരം അനുഷ്ഠിച്ചു.]
അതായത് യജുര്‍വേദത്തില്‍ അനുശാസിക്കുന്ന പ്രകാരം.
ബ്രാഹ്മണങ്ങളെ ആധാരമാക്കിയാണ് രാമായണത്തിലെ അശ്വമേധം നടന്നതെന്ന് തെളിയിക്കുന്ന വാല്‍മീകി രാമായണത്തിലെ മറ്റൊരു ഭാഗം:
ത്ര്യഹോ അശ്വമേധഃ സംഖ്യാതഃ കല്പസൂത്രേണ ബ്രാഹ്മണൈഃ
[കല്പസൂത്രങ്ങളും ബ്രാഹ്മണങ്ങളും അനുസരിച്ച് അശ്വമേധം മൂന്നു ദിവസമാണ്.]
അതുകൊണ്ടുതന്നെ വാല്‍മീകി പച്ചയായി പറയുന്നില്ലെങ്കിലും കൌസല്യ ശതപഥ ബ്രാഹ്മണത്തില്‍ അനുശാസിക്കുന്ന പ്രകാരം കുതിരയുടെ ശവവുമായി വേഴ്ച നടത്തി എന്ന് അനുമാനിക്കാം. [ശ്രീരാമൻ അവതാരമാണെങ്കിലും കൌസല്യ സാധാരണ മനുഷ്യസ്ത്രീ ആയിരുന്നല്ലോ.]
ഇതില്‍ നിന്ന് അനുമാനിക്കാവുന്ന മറ്റൊരു കാര്യം, യജുര്‍വേദ വിധികള്‍ ഇന്നത്തെ കാലത്തെ ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നതു പോലെ പ്രതീകാത്മകമായ വിവരണങ്ങള്‍ അല്ല എന്നുള്ളതാണ്. അങ്ങനെ ആയിരുന്നെങ്കില്‍ ശ്രീരാമന്റെ അമ്മയ്ക്ക് ആ ചടങ്ങുകള്‍ അനുഷ്ഠിക്കേണ്ടി വരുമായിരുന്നില്ലല്ലോ.
ഇനി അശ്വമേധത്തിന്റെ യജുര്‍വേദ പ്രകാരമുള്ള ചടങ്ങുകള്‍ എന്തൊക്കെയാണ് എന്നു നോക്കാം. ശുക്ല യജുര്‍വേദത്തിന്റെ (White Yajur Veda) വിവരണമായ ശതപഥ ബ്രാഹ്മണത്തിലാണ് ഈ വിവരണങ്ങള്‍ ഉള്ളത്.
[ഓഫ്: ശുക്ല യജുര്‍വേദം എന്നു പറഞ്ഞാല്‍ ശുക്ല (Semen)വുമായി ബന്ധപ്പെട്ടതാണ് എന്നു പറഞ്ഞ മഹാന്മാര്‍ വരെയുണ്ട്, ഈ ബൂലോഗത്ത്.]
ചടങ്ങുകള്‍
ലക്ഷണമൊത്ത ഒരു ആൺ കുതിരയെയാണ് യാഗാശ്വമായി തിരഞ്ഞെടുക്കുന്നത്. പ്രായപൂർത്തിയായ ഏത് കുതിരയേയും തിരഞ്ഞെടുക്കാവുന്നതാണ്. യാഗാശ്വത്തെ തീര്‍ത്ഥം തളിച്ച് ശുദ്ധി വരുത്തിയ ശേഷം ഒരു പട്ടിയെ സിദ്രകം എന്ന ഉലക്ക കൊണ്ട് അടിച്ചു കൊല്ലുന്നു. ഇത് അശ്വത്തെ തടയുന്നവർക്കുള്ള പ്രതീകാത്മകമായ ഭീഷണിയാണ്. കുതിരയെ വെള്ളത്തിലിറക്കുകയും പട്ടിയുടെ ശവത്തെ കുതിരയുടെ അടിയിലൂടെ വലിച്ചിഴക്കുകയും ചെയ്യുന്നു. മറ്റു ചില ചടങ്ങുകള്‍ക്കു ശേഷം കുതിരയെ രാജ്യം ചുറ്റാന്‍ വിടുന്നു. ഈ കാലയളവിൽ കുതിര പോകുന്ന സ്ഥലത്തെല്ലാം അതിനെ പിന്തുടർന്ന് സഹായത്തിനായി ഉയർന്ന ഉദ്യോഗസ്ഥരും പട്ടാളവും ഉണ്ടായിരിക്കും. ഏത് രാജ്യത്തൊക്കെ അത് പ്രവേശിക്കുന്നുവോ അതെല്ലാം രാജാവിന്റെ സാമന്തരാവണം, അല്ലാത്ത പക്ഷം യുദ്ധം അനിവാര്യമായിത്തീരുന്നു.
ഒരു വർഷത്തിനുശേഷം യാഗാശ്വത്തെ യാഗസ്ഥലത്തേക്ക് മടക്കി കൊണ്ടുവരുന്നു. അതിനു ശേഷം ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന കുതിരയെ ബലിയര്‍പ്പിക്കല്‍ ചടങ്ങിന്റെ രണ്ടാം ദിവസമാണ് മഹാരാജാവിന്റെ ധര്‍മ്മപത്നി കുതിരയുടെ ശവശരീരവുമായി വേഴ്ച നടത്തുന്നത്.
രാജ്ഞിയുടെ മൃഗവേഴ്ച
ആദ്യമായി പട്ടമഹിഷി അശ്വത്തിന്റെ മുൻഭാഗത്തും വാവാത (ഇഷ്ടഭാര്യ) മധ്യഭാഗത്തും പരിവൃക്ത (അവഗണിത ഭാര്യ) പിൻഭാഗത്തും വെണ്ണപുരട്ടുന്നു. [FYI: മഹാരാജാക്കന്മാര്‍ക്ക് വേദവിധി പ്രകാരം നാലുതരം ഭാര്യമാര്‍ ഉണ്ടാകും. പട്ടമഹിഷി, വാവാത, പരിവൃക്ത, പാലാഗലി (ശൂദ്രഭാര്യ) എന്നിങ്ങനെ.] പിന്നീട് തറയിൽ ദർഭപുല്ലും കംബളവും വിരിച്ച് അതിൽ സ്വർണ്ണക്കഷണവുമിട്ട് കുതിരയെ അതിന്മേൽ കിടത്തി കൊല്ലുന്നു. രാജ്ഞിമാർ "ഗണാനാം ത്വാ" എന്നുരുവിട്ട് വലത്തു നിന്നിടത്തോട്ടും "നിധീനാം ത്വാ" എന്നുരുവിട്ട് ഇടത്തു നിന്ന് വലത്തോട്ടും മൂന്നു പ്രാവശ്യം വീതം പ്രദക്ഷിണം വക്കുന്നു. ഇതേ സമയം തങ്ങളുടെ വസ്ത്രത്തിന്റെ തുമ്പു കൊണ്ട് മരിച്ച കുതിരയെ വീശിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ രാജ്ഞിമാർ തങ്ങളുടെ തലമുടിയുടെ ഇടതു വശം മേല്പ്പോട്ട് കെട്ടി വക്കുകയും മറുവശം അഴിച്ചിടുകയും ചെയ്യണം.
അതിനുശേഷം രാജാവ് തന്റെ പട്ടമഹിഷിയെ കുതിരയുടെ മേലേക്ക് തള്ളിയിടുന്നു. ഇപ്രകാരം പറഞ്ഞുകൊണ്ടാണ് തള്ളിയിടുന്നത്:
തൌഭൌ ചതുരഃ പദഃ സംപ്രസാര്യ അവ
സ്വര്‍ഗേ ലോകേ പ്രോര്‍ണോവാതാം
[നിങ്ങള്‍ രണ്ടുപേരും നാലു കാലുകളും വിടര്‍ത്തി സ്വര്‍ഗലോകത്ത് പ്രവേശിക്കൂ.]
അധ്വര്യു (പുരോഹിതന്‍) അവർക്കു മുകളിലേക്ക് കംബളം വലിച്ചിടുന്നു. "ഇത് തന്നെയാണ് സ്വർഗലോകം..." എന്ന് ഉരുവിട്ട് രാജ്ഞി ചത്ത കുതിരയുമായി സംഭോഗത്തിലേർപ്പെടുന്നു. അപ്പോള്‍ പുരോഹിതന്‍ (ചത്ത) കുതിരയോട് ഇപ്രകാരം പറയുന്നു:
ഉത്സഖ്യ അവ ഗുദം ധേഹി
സമഞ്ജിം ചാര്യാ, വൃഷന്‍
യ'സ്ത്രീണാം ജീവഭോജനഃ
[Lift her thighs and put it (Penis) in her anus. Spread Semen. It is the life food for woman.]
[ഗുദം ധേഹി= put / insert in anus]
നിരായത്യാശ്വസ്യ ശിശ്നം
മഹിഷ്യുപസ്ഥേ നിധത്തേ വൃഷാ
വാജീ രേതോധാ രേധോ ദധാത്വൈതി
മിഥുനസ്യൈവ സര്‍വത്വായ
നിരായതി = ഭാവി അവസാനിച്ച (അതായത് ചത്ത)
അശ്വസ്യ ശിശ്നം = Penis of Horse
മഹിഷ്യുപസ്ഥേ = മഹിഷിയുടെ ഉപസ്ഥത്തില്‍ [at the genital organ of the queen]
വൃഷാ വാജീ രേതോധാ രേതോ ദാധാതു = അല്ലയോ ആണ്‍ കുതിരേ, രേതസ്സിന്‍റെ ധാതാവേ, രേതസ്സ് ദാനം ചെയ്യൂ.
(രേതസ്സ് = ശുക്ലം)
ഇതേ സമയം പട്ടമഹിഷിയോടും മറ്റു രാജപത്നിമാരോടും ഋത്വിക്കുകളിൽ ചിലർ അശ്ലീലം കലർന്ന സംവാദങ്ങൾ നടത്തുകയും അതിന് അവരവരുടെ പരിചാരകർ ഉരുളക്കുപ്പേരിയെന്നോണം മറുപടികളും നൽകുകയും ചെയ്യുന്നു. ഈ അശ്ലീല സംഭാഷണങ്ങള്‍ മുഴുവന്‍ ശതപഥ ബ്രാഹ്മണത്തില്‍ വിശദമായി വര്‍ണ്ണിക്കുന്നുണ്ട്.
ശവവേഴ്ചയ്ക്കു ശേഷം എല്ലാ പരിചാരികമാരും മറ്റു രാജപത്നിമാരും ചേർന്ന് മഹിഷിയെ പിടിച്ചെഴുന്നേല്പിക്കുന്നു. ഈ അവസരത്തിലെല്ലാം അന്തരീക്ഷത്തിൽ മന്ത്രങ്ങൾ മുഴങ്ങിക്കൊണ്ടിരിക്കും. പിന്നീട് കുതിരയെ മുറിക്കുന്ന ചടങ്ങാണ്. മഹിഷി സ്വർണ്ണവാളും, വാവാത വെള്ളിവാളും പരിവൃക്ത ഇരുമ്പുവാളും കൊണ്ട് അശ്വത്തെ മുറിച്ച് മേധസ്സ് (വപ) എടുക്കുന്നു. പിന്നീട് ഋത്വിക്കുകൾ മേധസ്സ് പാകം ചെയ്യുകയും മന്ത്രങ്ങൾ ഉരുവിട്ട്കൊണ്ട് അഗ്നിയിൽ ഹോമിക്കുകയും ചെയ്യുന്നു.
ഉപസംഹാരം:
ചില പ്രാകൃതസമുദായങ്ങൾക്കിടയിൽ പുരാതനകാലത്ത് മത ചടങ്ങെന്ന നിലയിൽ മൃഗങ്ങളുമായിട്ടുള്ള ലൈംഗിക വേഴ്ച നടന്നിരുന്നു. ഈജിപ്റ്റ്ജിലെ മെംഡെസ് എന്ന സ്ഥലത്ത് ആടുകളുമായി സ്ത്രീകൾ വേഴ്ച നടത്തുന്ന ചടങ്ങ് ഉണ്ടായിരുന്നതായി ഫ്ലൂട്ടാർക്കും ഹെറോഡോട്ടസും പറഞ്ഞിട്ടുണ്ട്. മെംഫിസ് എന്ന സ്ഥലത്ത് ഇതിന് പകരം വിശുദ്ധകാളയെയാണ് ഉപയോഗിച്ചിരുന്നത്.
കടപ്പാട്:
http://ml.wikipedia.org/wiki/Ashvamedha
http://www.sacred-texts.com/hin/sbr/sbe44/sbe44107.htm
http://truthofhinduism.com/general/the-queen-horse-sex-ritual-of-the-asvamedha-yajna/
ചത്ത കുതിരയുമായി വേഴ്ച നടത്താന്‍ ഭാഗ്യം ലഭിച്ചിരുന്നവരാണ് ആര്‍ഷഭാരതത്തിലെ മഹാറാണിമാര്‍. ഹൈന്ദവ ഇതിഹാസങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളും ഇതിന് അപവാദമായിരുന്നില്ല. വൈദികകാലത്തെ ഏറ്റവും പ്രധാനപ്പെട്ട യാഗങ്ങളില്‍ ഒന്നാണ് അശ്വമേധയാഗം. അശ്വമേധം നടത്തുന്ന രാജാവിന്റെ പട്ടമഹിഷി അഥവാ പ്രധാനഭാര്യയാണ് കൊല്ലപ്പെട്ട കുതിരയുടെ ശവശരീരവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടിയിരുന്നത്. നാലു വേദങ്ങളില്‍ രണ്ടാമത്തേതായ യജുർവേദത്തിന്റെ കർമ്മകാണ്ഡമായ ശതപഥബ്രാഹ്മണത്തിലാണ് അശ്വമേധം എങ്ങനെ നടത്തണം എന്നതിനെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നത്. വിചിത്രവും അപഹാസ്യവുമായ അനേകം ചടങ്ങുകള്‍ നിറഞ്ഞതാണ് ശതപഥ ബ്രാഹ്മണത്തിലെ വിവരണം. പില്‍ക്കാല രാജവംശങ്ങളും ബ്രാഹ്മണ പൌരോഹിത്യവും ആധികാരികമായി കരുതിയിരുന്നത് വേദങ്ങള്‍ ആയിരുന്നതിനാല്‍ പല പല നൂറ്റാണ്ടുകളില്‍ പേരുകേട്ട എത്രയോ മഹാരാജാക്കന്‍മാര്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും ജന്മം കൊടുത്ത എത്രയെത്ര ഭാരതസ്ത്രീകള്‍ ഭാവശുദ്ധിയോടെ കുതിരയുടെ ശവത്തിന്റെ വെണ്ണ പുരട്ടി മിനുസപ്പെടുത്തിയ മാംസളതയില്‍ സ്വര്‍ഗീയസുഃഖം കണ്ടെത്തിയിരിക്കാം.
ReplyDeleteനല്ല പോസ്റ്റ്. ഇങ്ങനത്തെ ചില ഓര്മ്മപ്പെടുത്തലുകള്‍ വേണ്ടതാണ്. നന്നായി. കുറച്ചുകാലം മുന്പ് ഇടമറുകിന്റെ ഒരു പുസ്തകത്തില്‍ വായിച്ചിരുന്നു, മഹത്തായ അശ്വമേധത്തെപ്പറ്റി. ഈയിടെ വായിച്ച റോബര്ട്ടോ കലാസോയുടെ 'ക:' എന്ന പുസ്തകത്തില്‍ വളരെ വിശദമായി ഈ യാഗാഭാസത്തെപ്പറ്റി വിവരിക്കുന്നുണ്ട്. ഇതിന്റെ മലയാള പരിഭാഷ ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ReplyDeleteദുര്‍വ്യാഖ്യാനം ചെയ്യുന്ന തിരക്കിലാണ് അഭിനവ വേദ പണ്ഡിതന്‍മാര്‍. ലളിതമായ വാക്കുകളില്‍ എഴുതപ്പെട്ടവയാണ് വേദസംഹിതകള്‍. സംസ്കൃതത്തില്‍ അടിസ്ഥാന അറിവുള്ള ഒരാള്‍ക്ക് വായിച്ചു മനസിലാക്കാന്‍ കഴിയുന്നവയാണ് അവ. എന്നാല്‍ ഇവയൊക്കെ വളരെ ദുര്‍ഗ്രഹങ്ങള്‍ ആണെന്നും അവയിലെ വാക്കുകള്‍ക്ക് നിഗൂഡമായ പല അര്‍ഥങ്ങള്‍ ഉണ്ടെന്നും ഒക്കെയാണ് ഇവരുടെ വാദഗതികള്‍
ReplyDeleteഎല്ലാ മതപുരോഹിതരും ചെയ്യുന്നത് ഒന്നു തന്നെ.. അവനവന്റെ വേദം ശരിയാണെന്ന് സ്ഥാപിക്കാന്‍ വ്യാഖ്യാനങ്ങളുമായി നടക്കുന്നു.. ആടിനെ ആടെന്ന് പറയാന്‍ കണ്ടാല്‍ മാത്രം മതി.. ആടിനെ പട്ടിയെന്ന് പറയാന്‍ കുറെയേറെ വ്യാഖ്യാനങ്ങള്‍ വേണ്ടിവരും... ( ബാബുമാഷിനോട് കടപ്പാട്)
പുന്നാര --മോനെ (തെറിവിളിച്ചു എന്ന അപവാദം പരത്തല്ലെ)
ReplyDelete20 വർഷം മുമ്പ് കലാകൌമുദിയിൽ ഇതിനെക്കാൾ വിശദമായി ഇതിനെക്കുറിച്ച് ഉണ്ടായിരുന്നു. അതിനുശേഷം സൂരജ് ഇത് പോസ്റ്റാക്കിയിരുന്നു. അതുകൊണ്ട് ഇത് പുതിയ കണ്ടുപിടുത്തമായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അത്ഭുതം തന്നെ. ‘യുക്തിവാദം‘ ബ്ലോഗുകളിൽ കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ, എന്തെങ്കിലും പറയുന്നതിൽ യുക്തിയില്ലെങ്കിലും വിഢിത്തരങ്ങൾ പറയുമ്പോഴെങ്കിലും ആത്മപരിശോധന നല്ലതാണ്. വിഴുങ്ങുന്നത് അമേധ്യമാണെങ്കിലും ശരീരത്തിന് ചേരുന്നുണ്ടോ എന്നെങ്കിലും നോക്കണ്ടെ.
ശ്രീരാമന്റെ പിതാവ് ‘ചത്ത കുതിരയായിരുന്നു’ എന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി.
താങ്കളെപ്പോലുള്ള വർഗ്ഗങ്ങൾ ഇക്കണക്കിന് ‘ചത്ത നായക്കും‘ ജനിക്കും. കലികാലമല്ലെ.
മുകളിലെ കമെന്റെഴുതി എന്നുവച്ച് ഞാൻ വേദങ്ങളെ താങ്ങി നടക്കുന്നു എന്ന തോന്നലൊന്നും വേണ്ട. ഭഗവദ് ഗീതയിലെ (2:52) ശ്ലോകം ശരിക്ക് മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ, വേദങ്ങളെല്ലാം ത്രിഗുണാത്മകമാണെന്നും, എല്ലാറ്റിനെയും ഉപേക്ഷിച്ചിട്ട് ‘നിർവ്വേദി’ യാകണം എന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും മനസ്സിലാവണമെങ്കിൽ മനസ്സ് ശുദ്ധമാകണം.
'മനസ്സു ശുദ്ധമായവ'ന്റെ മറുപടിയും 'പുന്നാരമോനേ' വിളിയും പെരുത്തിഷ്ടമായിട്ടോ....
Deleteഅറിവുകള്‍ക്ക് നന്ദി, അനാര്യന്‍ ! ഈ അശ്വമേധം (കുതിര ബലി ) സ്വന്തം മനസ്സിനോടും വികാര വിചാരങ്ങളോടും നടത്തേണ്ട യുദ്ധമാണെന്നൊക്കെ ഗീര്‍വാണമടിച്ച ഒരു സുഹൃത്തിനോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഈ ശതപഥ ബ്രാഹ്മണം എന്ന കുന്ത്രാണ്ടം നെറ്റില്‍ നിന്നും കിട്ടുമോ?
ReplyDeleteപുത്രകാമേഷ്ടി പോലെയുള്ള വൃത്തികെട്ട അനാചാരങ്ങള്‍ പുനസൃഷ്ടിക്കപ്പെടുന്ന ഇക്കാലത്ത് ഒരു അശ്വമേധം നടത്താന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടാവുമോ?
"ശ്രീരാമന്റെ പിതാവ് ‘ചത്ത കുതിരയായിരുന്നു’ എന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി.
ReplyDeleteതാങ്കളെപ്പോലുള്ള വർഗ്ഗങ്ങൾ ഇക്കണക്കിന് ‘ചത്ത നായക്കും‘ ജനിക്കും. കലികാലമല്ലെ"
രാമന്റെ പിതാവ് ചത്ത കുതിരയാണെന്ന് ഇവിടെ പറഞ്ഞുവെന്ന് പാര്‍ത്ഥനു മനസിലായിയത്രേ!!
പാര്ഥന് സാമാന്യ ബോധവും നഷ്ടപെട്ടോ? ചത്ത കുതിരയുമായി കളിച്ചു എന്ന് വച്ച് കുട്ടിയുണ്ടാകണമെന്നില്ലല്ലോ!
"കമെന്റെഴുതി എന്നുവച്ച് ഞാൻ വേദങ്ങളെ താങ്ങി നടക്കുന്നു എന്ന തോന്നലൊന്നും വേണ്ട!"
എന്ത് ചെയ്യാം പാര്‍ത്ഥന്റെ പരാക്രമം കാണുമ്പോള്‍ ഇത്തരം ഒരു "താങ്ങല്‍ വിദഗ്ദന്" വേണ്ട എല്ലാ സ്വഭാവഗുണങ്ങളും ഒത്തു ചേര്‍ന്ന ഒരുവന്‍ ആണെന്നതില്‍ സംശയത്തിനു സ്കോപ്പില്ല.
സനാതനം വിമര്‍ശിക്കപ്പെടുന്നിടത്തെല്ലാം പാര്‍ഥന്റെ ഈ പരാക്രമങ്ങള്‍ കാണാറുണ്ട്. (സായി കിരണിന്റെ ബ്ലോഗ്ഗില്‍ ) ഋഗ്വേദത്തിലെ വിചിത്രവും ജുഗുപ്സാവഹവുമായ ചടങ്ങുകള്‍ അനാര്യന്‍ റെഫെറന്‍സ് സഹിതമാണ് വിവരിച്ചിരിക്കുന്നത്. അതിനെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ? ആശയപരമായി എതിര്‍ക്കാന്‍ ഒന്നും കിട്ടാതെ വരുമ്പോളാണ് ഇങ്ങനെ തെറി പ്രയോഗം നടത്തുന്നത് എന്ന് മനസ്സിലാക്കുന്നു. അനാര്യന്റെ ക്ഷമയ്ക്ക് അഭിനന്ദനങ്ങള്‍ .
ReplyDelete@ബാബുരാജ് :
ReplyDeleteനന്ദി.
@മുക്കുവന്‍ :
"ആടിനെ ആടെന്ന് പറയാന്‍ കണ്ടാല്‍ മാത്രം മതി.. ആടിനെ പട്ടിയെന്ന് പറയാന്‍ കുറെയേറെ വ്യാഖ്യാനങ്ങള്‍ വേണ്ടിവരും.."
ഈ വാചകം അടിവരയിടുന്നു.
@പാര്‍ത്ഥന്‍ :
ReplyDeleteഇതൊന്നും പുതിയ കണ്ടുപിടുത്തം ആണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. വിക്കിപീഡിയയില്‍ വൃത്തിയായി എഴുതിവെച്ചിരിക്കുന്ന കാര്യങ്ങള്‍ എങ്ങനെ പുതിയ കണ്ടുപിടുത്തം ആകും?
"ശ്രീരാമന്റെ പിതാവ് ചത്ത കുതിരയായിരുന്നു' എന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി."
ഈ പോസ്റ്റില്‍ എവിടെയാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്?
"ഭഗവദ് ഗീതയിലെ (2:52) ശ്ലോകം ശരിക്ക് മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ, വേദങ്ങളെല്ലാം ത്രിഗുണാത്മകമാണെന്നും.."
"ത്രൈഗുണ്യവിഷയാ വേദാ
നിസ്ത്രൈഗുണ്യോ ഭവാര്‍ജുന"
ഇതാണോ പാര്‍ത്ഥാ ഉദ്ദേശിച്ചത്? ഇത് 52-ാമത്തെ ശ്ലോകമല്ല, 45-ാമത്തെ ശ്ലോകമാണ്.
പോട്ടെ, സാരമില്ലെന്നേ. ഞാന്‍ മുമ്പൊരിക്കല്‍ പറഞ്ഞത് ഓര്‍മ്മയില്ലേ? You always have the right to be wrong.
@ബിജു ചന്ദ്രന്‍ :
ReplyDeleteനന്ദി.
"ഈ ശതപഥ ബ്രാഹ്മണം എന്ന കുന്ത്രാണ്ടം നെറ്റില്‍ നിന്നും കിട്ടുമോ?"
കിട്ടും. ഈ പോസ്റ്റിന്റെ അവസാനം കൊടുത്തിരിക്കുന്ന മൂന്നു ലിങ്കുകള്‍ കണ്ടില്ലേ? അതില്‍ രണ്ടാമത്തേത് ഇപ്പറഞ്ഞതാണ്.
പാര്‍ത്ഥനെ ഒന്നും പറയണ്ട കേട്ടോ. മഹത്തായ പല കണ്ടുപിടുത്തങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞനാണ്. പാല്‍ക്കടലില്‍ കിടക്കുന്ന മഹാവിഷ്ണു ശുക്ലത്തില്‍ കിടക്കുന്ന കോശമാണ് എന്നൊക്കെ അദ്ദേഹം കണ്ടെത്തിയിരുന്നു. മാത്രമല്ല ഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളും അവയുടെ വഴി കൃത്യമായി പാലിക്കുന്നത് അവയുടെ ഓര്‍മ്മ കൊണ്ടാണെന്നും ആ ഓര്‍മ്മയുടെ പേരാണ് വിഷ്ണു എന്നും അദ്ദേഹം വീണ്ടും കണ്ടെത്തിയിട്ടുണ്ട്. (മറവി എന്നാല്‍ ശിവന്‍ ആണെന്നും.) ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഇടക്കൊക്കെ വായിച്ചുനോക്കൂ, ചിരി ആയുസ്സ് കൂട്ടും.
ക്ഷമിക്കണം,
ReplyDeleteഞാനിന്നാട്ടുകാരനല്ലേ..
അശ്വമേധയാഗം ഇപ്രകാരമാണെന്നുള്ളത് ഇപ്പോഴാണ് അറിയുന്നത്.യാഥാര്‍ത്ഥ്യങ്ങള്‍ ആരും പ്രചരിപ്പിക്കാറില്ല.സോമയാഗവും മറ്റുയാഗങ്ങള്‍ക്കും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി അവതരിപ്പിച്ചുകോണ്ടിരിക്കുന്ന കാലമാണ്.എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ഇതിന്റെ പ്രചാരകര്‍ക്കുപോലും അറിയില്ല.ഇനിയും പ്രതീക്ഷിക്കുന്നു.ആശംസകള്‍
ReplyDeleteലിങ്കിനു നന്ദി, അനാര്യന്‍ . പാര്‍ഥന്റെ ബ്ലോഗ് വായിച്ചു ചിരിച്ചിരുന്നു. ആധുനിക മനുഷ്യന്റെ യുക്തി ബോധം വെച്ചു നോക്കുമ്പോള്‍ കേവലം ബാലിശമാണ് ഹൈന്ദവ ദേവീ ദേവ സങ്കല്പങ്ങള്‍ എല്ലാം. അവയെയൊക്കെ തുണി ഉടുപ്പിക്കാനുള്ള പാഴ് ശ്രമമാണ് പാര്‍ഥന്റെ ബ്ലോഗ് നിറയെ. ശുക്ലം വിഷ്ണു , മറവി ശിവന്‍ , :-) :-) :-) ഗണപതി യുടെ വാഹനം എലി, അതൊക്കെ എന്തിന്റെ പ്രതീകമാക്കും?
ReplyDeleteബൂലോഗത്ത് പലപുത്തനറിവുകളും പങ്കുവെക്കുകയാണല്ലോ
ReplyDeleteഒരു കാര്യം വാസ്തവമാണ് എനെർജറ്റിക്കായ ഒരു ചത്താൺകുതിരയുടെ ലിംഗം കുരെ നേരം ഉദ്ധ്വരിച്ചു തന്നെ നില്ല്ക്കും...
സാമൂഹ്യ ജീര്‍ണ്ണതയിലും,ജാതീയതയിലും,നന്മയുടെ മുഖം മൂടി അണിഞ്ഞ തിന്മയിലും മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ബ്രാഹ്മണന്റെ പ്രൈവറ്റ് ലിമിറ്റഡ് മതമായ സനാതന ഹിന്ദുമതം ഇന്ത്യാഭൂഖണ്ഡത്തില്‍ കെട്ടിപ്പടുക്കാന്‍ വേദങ്ങളും ഉപനിഷത്തും മഹാകാവ്യങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ബ്രാഹ്മണ്യം തങ്ങള്‍ക്കനുകൂലമായി മായ്ച്ചും എഴുതിയും തിരുത്തിയും കുറെ കഷ്ടപ്പെട്ടിട്ടുണ്ട്.കള്ള ആധാരങ്ങളും,വ്യാജരേഖകളും ചമക്കുന്നതുപോലെ. അതിന്റെ ഫലമാണ് ഇന്ത്യക്കു മാത്രം സ്വന്തമായ ജാതീയ അടിമത്വം.
ReplyDeleteഅടിമത്വത്തിന്റെ ആദ്യ പടിയായി രാജാക്കന്മാരെ സ്ത്രീ ലംഭടരാക്കുകയും,രാജാവിന്റെ ഭാര്യമാരെ വിവിധ യാഗ യജ്ഞ അനുഷ്ടാനങ്ങളുടെ താന്ത്രിക വിധിയെന്ന ന്യായത്തില്‍ മാന്യ വേശ്യകളാക്കുകയും,അവര്‍ക്ക് ദിവ്യ ഗര്‍ഭങ്ങള്‍ ഉണ്ടാക്കികൊടുക്കുകയും ചെയ്തിരുന്നത് സമൂഹത്തെ ജീര്‍ണ്ണിപ്പിച്ച് തങ്ങളുടെ അടിമത്വത്തിനകത്തേക്ക് കൊണ്ടുവരുന്നതിനായുള്ള ബ്രാഹ്മണ വര്‍ഗ്ഗീയതയുടെ ആസൂത്രിത പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെ.തന്തയില്ലായ്മ സവര്‍ണ്ണ മൂല്യബോധമായത് അങ്ങനെയാണ്. നമ്മുടെ പുരാണേതിഹാസങ്ങളെല്ലാം അതിന്റെ തെളിവുകളാണ്. ഈ മനുഷ്യത്വമില്ലാത്ത ബ്രാഹ്മണ്യത്തിന്റെ ഗൂഢ തന്ത്രങ്ങളെ ചെറുത്തിരുന്ന രാജാക്കന്മാരും, യോദ്ധാക്കളും,ചിന്തകന്മാരും രാക്ഷസന്മാര്‍,അസുരന്മാര്‍,അവര്‍ണ്ണര്‍,ദൈവ നിഷേധികള്‍ എന്നിങ്ങനെയുള്ള മുദ്രയടിച്ച് കൊന്നൊടുക്കപ്പെടുകയോ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ ചെയ്തു.
അശ്വമേദത്തിന്റെ നീച ലക്ഷ്യത്തിന്റെ താന്ത്രിക കള്ളത്തരങ്ങളുടെ വിവരണങ്ങള്‍ നല്‍കിയതിനു നന്ദി.
അനാര്യന്‍,
ReplyDeleteമൃഗങ്ങളെ കൊന്നൊടുക്കുന്ന കിരാത മത നിയമങ്ങളെ കുറിച്ച് ഞാന്‍ ഒരു പോസ്ടിട്ടിട്ടു ദിവസങ്ങളേ ആയുള്ളൂ. ഒരുപക്ഷെ ഇത് കൂടി അതിന്റെ കൂട്ടത്തില്‍ പെടുത്താം. മതങ്ങള്‍ നിയമം മൂലം നിരോധിച്ചു കളയാന്‍ സമയമായി, atleast ഇന്ത്യയിലെങ്കിലും. അവിഹിത (ദിവ്യ?!!)ഗര്‍ഭത്തിലൂടെ ജനിക്കുന്ന പ്രവാചകന്മാരും, പത്തും ഇരുപതും കയ്യും കാലുമുള്ള ദൈവങ്ങളുടെ അനുയായികളും ചേര്‍ന്ന് നമ്മുടെ പുത്തന്‍ തലമുറയെ നശിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇത്തരം മികച്ച പോസ്റ്റുകള്‍ ഇനിയും വരട്ടെ.
വായിച്ചു..
ReplyDelete[പത്തും ഇരുപതും കയ്യും കാലുമുള്ള ദൈവങ്ങളുടെ അനുയായികളും ചേര്‍ന്ന് നമ്മുടെ പുത്തന്‍ തലമുറയെ നശിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ]
ReplyDeleteപക്ഷെ എന്തു ചെയ്യാം, ആധുനിക തത്ത്വചിന്തകന്മാരും ചില കൂട്ടിക്കൊടുപ്പുകാരും ഈ ദൈവങ്ങളെയെല്ലാം പുനരുജ്ജീവിപ്പിച്ചേ അടങ്ങൂ എന്നാണ് പറയുന്നത്.
Well done Anaryan.Hats off to you.Keep it up.
ReplyDeleteപാര്‍ത്ഥാജീ വിഷമിക്കേണ്ടാ, സംഭവാമീ ഉഗേ ഉഗേയെന്നാല്ലെ നമ്മുടെ പ്രമാണം! അവന്‍ വരട്ടെ നമുക്ക് കാണിച്ചു കൊടുക്കാം. കാത്തിരിക്കുക.
ReplyDeleteപാര്‍ത്ഥേട്ടോ , അനാര്യന്മാര്‍ അങ്ങനെ പലതും പറയും . ആര്യവിശ്വാസങ്ങളെ അവമതിക്കാന്‍ മാത്രം അറിയുന്ന ഇവരുടെയൊക്കെ ജല്പനങ്ങളെ ആരാണ് കാര്യമാക്കുന്നത് ? അശ്വമേധത്തിന് പകരം വെയ്ക്കാന്‍ ഈ അനാര്യദര്‍ശനത്തില്‍ എന്ത് ബലിരൂപമാണുള്ളത് ? കുതിര എന്നാല്‍ കരുത്ത് ശ്രേഷ്ടത മുതലായവയുടെ പ്രതീകമാണ്. വിഷ്ണു കുതിരമുഖം ഉള്ളവനാണ്. അശ്വമേധം എന്ന് പറഞ്ഞാല്‍ രാജ്ഞിമാര്‍ ശ്രേഷ്ടത, വിഷ്നുപദം എന്നിവയൊക്കെ ആര്‍ജിക്കല്‍ മാത്രമാണ്. ഇതൊന്നും ഈ അനാര്യനും നിസ്സഹായനും അറിയാത്തതല്ല. സനാതനപാരമ്പര്യത്തെ താഴ്ത്തിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി അവരത് സൌകര്യപൂര്‍വം മറക്കുന്നു എന്ന് മാത്രം.
ReplyDeleteതാങ്കളുടെ പോരാട്ടം തുടരുമല്ലോ
അരുണ്‍,
ReplyDeleteതാങ്കള്‍ പറഞ്ഞത് ചില ആധ്യാത്മികപ്രഭാഷണങ്ങളില്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ ഈ കുതിര നാട് ചുറ്റുന്നത് എന്താണ്? ശരിക്കും അങ്ങനെ ഒരു മൃഗം അതില്‍ ഇല്ലേ? താങ്കളുടെ ഒരു വിശദമായ പോസ്റ്റ് പ്രതീക്ഷിക്കുന്നു. സംശയനിവാരണത്തിനാണ് തെട്ടിദ്ധരിക്കില്ലെന്നു പ്രതീക്ഷിക്കുന്നു.
സോfകാമയത്, മേധ്യം മ ഇദം സ്യാത്, ആത്മന്വ്യനേന സ്യാമതി. തതോfശ്വഃ സമഭവത്, യദശ്വത്, തന്മേധ്യമഭൂദിതി, തദേവാശ്വമേധസ്യ അശ്വമേധത്വം. ഏഷ ഹ വാ അശ്വമേധം വേദ യ ഏനമേവം വേദ. തമനവരുധ്യൈവാമന്യത. തം സംവത്സരസ്യ പരസ്താദാത്മന ആലഭത. പശൂൻ ദേവതാഭ്യഃ പ്രത്യൌഹത്. തസ്മാത് സർവ്വദേവത്യം പ്രോക്ഷിതം പ്രാജാപത്യമാലഭന്തേ. ഏഷ ഹ വാ അശ്വമേധോ യ ഏഷ തപതി, തസ്യ സംവത്സര ആത്മാ, അയമഗ്നിരർക്കഃ, തസ്യേമേ ലോകാ ആത്മാനഃ, താവേതാവർക്കാശ്വമേധൌ. സോ പുനരേകൈവ ദേവതാ ഭവതി മൃത്യുരേകൈവ ദേവതാ ഭവതി മൃത്യുരേവ, അപ പുനർമൃത്യും ജയതി, നൈനം മൃത്യുരാപ്നോതി, മൃത്യുരസ്യാത്മാ ഭവതി, ഏതാസാം ദേവതാനാമേകോ ഭവതി. (ബൃഹദാരണ്യകോപനിഷത്ത് )
ReplyDeleteസംസ്കാരമില്ലാത്തവർ ആധിപത്യം ഉറപ്പിച്ചാലും, “ഇതി വാർത്താഃ” കേട്ട് സംസ്കൃതം പഠിച്ചാലും, ഇംഗ്ലീഷ് അക്ഷരമാലയിലുടെ സംസ്കൃതത്തിന്റെ വ്യാഖ്യാനം പഠിച്ചാലും ഈ പറഞ്ഞതൊക്കെ എല്ലാവർക്കും എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ..
ലേഖകന്റെ ഭാഷയിലാണെങ്കിൽ, ദാ ഇങ്ങനെ :
["ലളിതമായ വാക്കുകളില്‍ എഴുതപ്പെട്ടവയാണ് വേദസംഹിതകള്‍. സംസ്കൃതത്തില്‍ അടിസ്ഥാന അറിവുള്ള ഒരാള്‍ക്ക് വായിച്ചു മനസിലാക്കാന്‍ കഴിയുന്നവയാണ് അവ."]
ആശംസകള്‍
ReplyDelete"ഒരു കാര്യം വാസ്തവമാണ് എനെർജറ്റിക്കായ ഒരു ചത്താൺകുതിരയുടെ ലിംഗം കുരെ നേരം ഉദ്ധ്വരിച്ചു തന്നെ നില്ല്ക്കും.." മുരളീമുകുന്ദൻ ബിലാത്തിപട്ടണം
ReplyDeleteഇത് ശെരിക്കും വാസ്തവമാണോ? ചത്ത കുതിര പോയിട്ട്, ജീവനുള്ള കുതിരയും ആയിട്ട് പോലും "കലാ പരിപാടികള്‍" സാധ്യമാണോ?
"താങ്കള്‍ പറഞ്ഞത് ചില ആധ്യാത്മികപ്രഭാഷണങ്ങളില്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ ഈ കുതിര നാട് ചുറ്റുന്നത് എന്താണ്? - സായ് കിരണ്‍"
ReplyDeleteഅരുണിന്റെ പോസ്റ്റ് പാര്‍ത്ഥനെ കളിയാക്കി ക്കൊണ്ടാണ് എന്നാണ് എനിക്ക് തോന്നിയത്.
@ സായ് കിരണ്‍
ReplyDeleteഅജ്ഞതയുടെ അഗാധഗര്‍തത്തില്‍ ആഴ്ന്നുപോയ അങ്ങയെപ്പോലുള്ളവരെ ഉദ്ധരിക്കാനുള്ള ഈയുള്ള സനാതനനിര്‍ഗുണന്റെ വിനീതശ്രമങ്ങളെ തെറ്റിദ്ധരിക്കരുത്.
അശ്വത്തെയാണ് മേധിക്കുന്നത്. അശ്വ എന്നാല്‍ കുതിര മാത്രമല്ല. പന്ത്രണ്ടംഗുലം ലിംഗദൈര്‍ഘ്യമുള്ള പുരുഷനും അശ്വഃ ആണെന്ന് മഹര്‍ഷി വാത്സ്യായനന്‍ പറയുന്നുണ്ട്.
:-)
^^^^
ReplyDeleteappo paranju varunnath?
oru doubt , chatha kuthirayute suklam?
anyway good post
കമന്റിട്ട എല്ലാവര്‍ക്കും നന്ദി.
ReplyDelete@ പാര്‍ത്ഥന്‍ :
ഒരു കാര്യം പറഞ്ഞാല്‍ വിഷമിക്കരുത്. താങ്കള്‍ ഉദ്ധരിച്ച ഭാഗത്തിന് താങ്കള്‍ പ്രതീക്ഷിക്കുന്ന അര്‍ഥങ്ങള്‍ ഒന്നും തന്നെ ഇല്ല. സ്വാമി കൃഷ്ണാനന്ദന്റെ ഭാഷ്യം വായിച്ചിട്ടുള്ള ആവേശമാണ് എന്ന് മനസിലായി.
വലിയകാടന്‍ ഉപനിഷത്തിന്റെ (ബൃഹദ് = വലിയ ആരണ്യക = കാടന്‍ / കാടത്തം) പ്രസ്തുത ഭാഗത്തിന്റെ അര്‍ഥം ലോ ലിങ്ങനെയാണ്:
"ആ ശരീരം ഭക്ഷ്യയോഗ്യമാക്കാന്‍ (ബലി കൊടുക്കാവുന്നതാക്കാന്‍) അയാള്‍ (മൃത്യു/കാലന്‍) ആഗ്രഹിച്ചു. അങ്ങനെ അയാള്‍ ഒരു അശ്വമായി മാറി. കാരണം അത് തടിച്ച് മാംസമുള്ളതായിരുന്നു. അശ്വമേധത്തിന് അങ്ങനെയാണ് ആ പേര് വന്നത്." [അശ്വം എന്ന വാക്കിന്റെ ഒറിജിനല്‍ അര്‍ഥം തടിച്ചത് എന്നാണ്. (ഇപ്പൊ മനസിലായില്ലേ അരുണേ മഹര്‍ഷി അങ്ങനെ വിളിച്ചതിന്റെ കാരണം)]
പിന്നീടുള്ളത് നമ്മുടെ പോസ്റ്റില്‍ പറയുന്ന അതേ കാര്യങ്ങള്‍ തന്നെയാണ്. അതായത് കുതിരയെ അഴിച്ചുവിട്ടു, ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ മറ്റു ജന്തുക്കളോടൊപ്പം ബലികൊടുത്തു, എന്നൊക്കെ. അവസാനഭാഗത്ത് പെറ്റതള്ള സഹിക്കാത്ത കുറേ ഉപമകളും കൊടുത്തിട്ടുണ്ട്. സൂര്യദേവന്‍ ബലിയാണ്, അദ്ദേഹത്തിന്റെ ശരീരമാണ് വര്‍ഷം, അഗ്നിദേവനാണ് യാഗാഗ്നി, രണ്ടുപേരും ചേര്‍ന്ന് ഒറ്റ ദൈവമാണ്:- മരണം.
വലിയകാടന്‍ ഉപനിഷത്തിന് കൃഷ്ണാനന്ദന്‍ കൊടുത്തിരിക്കുന്ന ഭാഷ്യം കണ്ടാല്‍ ഇതെഴുതിയവര്‍ കെട്ടിത്തൂങ്ങി ചാകും.
സ്വാമിമാരെ നമ്പല്ലേ പാര്‍ത്ഥാ, അതിലും ഭേദം "ഇതി വാര്‍ത്താഹ" തന്നെയാണ്.
ഓഫ്:
"നീല നിറത്തിലുള്ള മഞ്ഞ വസ്ത്രമുടുത്ത വിഷ്ണുവിനെ ‘വെള്ളവസ്ത്രമുടുത്ത വിഷ്ണു’ എന്ന് വിളിച്ചത് തെറ്റായിപ്പോയി; പൊറുക്കൂ പാര്‍ത്ഥാ, പൊറുക്കൂ..
[ചില തമാശകൾ ]
ReplyDeleteമുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...
ഒരു കാര്യം വാസ്തവമാണ് എനെർജറ്റിക്കായ ഒരു ചത്താൺകുതിരയുടെ ലിംഗം കുരെ നേരം ഉദ്ധ്വരിച്ചു തന്നെ നില്ല്ക്കും...
അനാര്യന്‍ said...
@പാര്ത്ഥദന്‍ :
"ശ്രീരാമന്റെ പിതാവ് ചത്ത കുതിരയായിരുന്നു' എന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി."
ഈ പോസ്റ്റില്‍ എവിടെയാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്?
sarath said...
രാമന്റെ പിതാവ് ചത്ത കുതിരയാണെന്ന് ഇവിടെ പറഞ്ഞുവെന്ന് പാര്ത്ഥനനു മനസിലായിയത്രേ!!
പാര്ഥന് സാമാന്യ ബോധവും നഷ്ടപെട്ടോ? ചത്ത കുതിരയുമായി കളിച്ചു എന്ന് വച്ച് കുട്ടിയുണ്ടാകണമെന്നില്ലല്ലോ!
(വാസ്തവം വാസ്തവം. പക്ഷെ ഇങ്ങനെ ശാസ്ത്രീയമായി പറയുമ്പോൾ ഒരു സംശയം.)
---------------------------------------------
നമുക്ക് ഇനി അനാര്യന്റെ പോസ്റ്റ് നോക്കാം:
മഹാരാജാക്കന്മാര്ക്ക് വേദവിധി പ്രകാരം നാലുതരം ഭാര്യമാര്‍ ഉണ്ടാകും.
(തീർച്ചയായും വേണ്ടതുതന്നെ, അല്ലെങ്കിൽ അശ്വമേധം മുടങ്ങിപ്പോകും)
അതിനുശേഷം രാജാവ് തന്റെ പട്ടമഹിഷിയെ കുതിരയുടെ മേലേക്ക് തള്ളിയിടുന്നു. ഇപ്രകാരം പറഞ്ഞുകൊണ്ടാണ് തള്ളിയിടുന്നത്:
തൌഭൌ ചതുരഃ പദഃ സംപ്രസാര്യ അവ
സ്വര്ഗേു ലോകേ പ്രോര്ണോയവാതാം
[നിങ്ങള്‍ രണ്ടുപേരും നാലു കാലുകളും വിടര്ത്തി് സ്വര്ഗ ലോകത്ത് പ്രവേശിക്കൂ.]
അധ്വര്യു (പുരോഹിതന്‍) അവർക്കു മുകളിലേക്ക് കംബളം വലിച്ചിടുന്നു. "ഇത് തന്നെയാണ് സ്വർഗലോകം..." എന്ന് ഉരുവിട്ട് രാജ്ഞി ചത്ത കുതിരയുമായി സംഭോഗത്തിലേർപ്പെടുന്നു. അപ്പോള്‍ പുരോഹിതന്‍ (ചത്ത) കുതിരയോട് ഇപ്രകാരം പറയുന്നു:
ഉത്സഖ്യ അവ ഗുദം ധേഹി
സമഞ്ജിം ചാര്യാ, വൃഷന്‍
യ'സ്ത്രീണാം ജീവഭോജനഃ
[Lift her thighs and put it (Penis) in her anus. Spread Semen. It is the life food for woman.]
[ഗുദം ധേഹി= put / insert in anus]
നിരായത്യാശ്വസ്യ ശിശ്നം
മഹിഷ്യുപസ്ഥേ നിധത്തേ വൃഷാ
വാജീ രേതോധാ രേധോ ദധാത്വൈതി
മിഥുനസ്യൈവ സര്വോത്വായ
നിരായതി = ഭാവി അവസാനിച്ച (അതായത് ചത്ത)
അശ്വസ്യ ശിശ്നം = Penis of Horse
മഹിഷ്യുപസ്ഥേ = മഹിഷിയുടെ ഉപസ്ഥത്തില്‍ [at the genital organ of the queen]
വൃഷാ വാജീ രേതോധാ രേതോ ദാധാതു = അല്ലയോ ആണ്‍ കുതിരേ, രേതസ്സിന്റെട ധാതാവേ, രേതസ്സ് ദാനം ചെയ്യൂ.
(രേതസ്സ് = ശുക്ലം)
ഇത്രയൊക്കെ ചെയ്താൽ കുട്ടിയുണ്ടാകാൻ പാടില്ല.
വിവരമില്ലാത്ത മനുഷ്യന്‍ രേതസ് തരൂ എന്നു പറഞ്ഞാല്‍ ചത്ത കുതിര രേതസ് ഉത്പാദിപ്പിക്കുമോ പാര്‍ത്ഥ?
ReplyDeleteഅപ്പോൾ ഈ അഭ്യാസങ്ങളുടെയൊക്കെ ഉദ്ദ്യേശമെന്തായിരുന്നു. ഒരു കാര്യം ചെയ്യുമ്പോൾ അതിന് ഒരു ലക്ഷ്യം ഉണ്ടാവണം. വെറുതെ എന്തെങ്കിലും പറയാനാണെങ്കിൽ വേറെ എന്തെല്ലാം കിടക്കുന്നു. ഇത് ചെയ്തിരുന്നവരോട് പോയി ചോദിക്കാൻ പറയില്ലല്ലൊ.
ReplyDeleteവിവരമില്ലാത്ത മനുഷ്യരുടെ പ്രവർത്തികളായിരുന്നു എന്നത് ശ്രദ്ധിച്ചില്ല. എന്റെ സംശയം തീർന്നു.
ReplyDelete@ അനാര്യൻ.
ReplyDeleteകൃഷ്ണാനന്ദനെ എനിക്ക് പരിചയമില്ല.
ആരു പറഞ്ഞതായാലും ഇത് എന്താണെന്നെങ്കിലും മനസ്സിലായോ താങ്കൾക്ക്.
["ആ ശരീരം ഭക്ഷ്യയോഗ്യമാക്കാന്‍
(ബലി കൊടുക്കാവുന്നതാക്കാന്‍) അയാള്‍ (മൃത്യു/കാലന്‍) ആഗ്രഹിച്ചു. ]
@ പാര്‍ത്ഥന്‍ :
ReplyDeleteഅതിനു മുന്‍പുള്ള ശ്ലോകങ്ങളും കൂടി വായിക്കൂ.
"അയാള്‍ വാക്കിനെ സൃഷ്ടിച്ചു. പിന്നെ അയാള്‍ ചിന്തിച്ചു: ഇതിനെ (വാക്കിനെ) കൊന്നാല്‍ എനിക്ക് തിന്നാന്‍ (മാംസം) ഒന്നും കിട്ടില്ല."
അതുകൊണ്ടാണ് ബലികൊടുക്കാന്‍ തക്ക മാംസമുള്ള കുതിരയുടെ ശരീരം തെരഞ്ഞെടുത്തത്.
താങ്കളുടെ ആദ്യ പോസ്റ്റില്‍ എതിരന്‍ കതിരവന്റെ കമന്റ്:
"എല്ലാം കഴിഞ്ഞ് ദുശ്ശളയുടെ അടുത്ത് എത്തിയ പാര്‍ത്ഥന്‍ അതിയായ വിഷാദത്തില്‍ പെട്ടു -ഗാണ്ഡീവം കൊണ്ടുള്ള കളികള്‍ കൊണ്ട് ഒന്നും നേടിയില്ല എന്ന അറിവു മൂലം."
നമിച്ചു.
ReplyDeleteഅരുണ്‍,
ReplyDelete[പന്ത്രണ്ടംഗുലം ലിംഗദൈര്‍ഘ്യമുള്ള പുരുഷനും അശ്വഃ ആണെന്ന് മഹര്‍ഷി വാത്സ്യായനന്‍ പറയുന്നുണ്ട്.]
മഹര്‍ഷിക്ക് അപ്പൊ അതായിരുന്നല്ലേ പണി? അതിന്റെ പകുതി ഉള്ളവരെ എന്തു വിളിക്കും? "അരശ്വഃ" എന്നാണോ?
@ firoz sherriff
ReplyDeleteആറംഗുലം ഉള്ളവന്‍ അരശ്വമല്ല , മുയല്‍
തൃപ്തിയായല്ല് ?
എന്നാലും ഈ മഹര്‍ഷിക്ക് വല്ല കാട്ടിലും പോയിരുന്നു ജബജബാ ജപിക്കണ്ട നേരത്ത് സ്കെയിലും പിടിച്ച് നാട്ടുകാരുടെ സാമാനത്തിന്റെ നീളം അളന്നു നടക്കണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ..??? :)
ReplyDeleteത്രിമൂർത്തികളെ വീണ്ടും സൃഷ്ടിക്കുന്നവർക്കുവേണ്ടി ഒരു പോസ്റ്റ് ഇവിടെ.
ReplyDeleteബലത്തിനനുസരിച്ച് ‘അശു’ക്കൾക്കും വായിക്കാം.
വേദ സാഹിത്യമൊക്കെ ഇത്ത്ര സിമ്പിൾ ആയി വായിച്ചു മനസ്സിലക്കിയ അനാര്യനു അതിൽ മൃഗ ഭോഗം മത്രമെ കാണാൻ കഴിഞ്ഞുള്ളൊ . വേദങ്ങളിലെ മഹത്തായ ജീവിതദർശനങ്ങ്ല കുറിച്ചു പഠനങ്ങൾ നടത്തുകയും അതു ഭാരതീയർക്കു പകർന്നു നൽകുകയൗം ചെയ്ത അരൊബിന്ദൊ,ഡോക്റ്റർ രാധാകൃഷ്ണൻ തുടങ്ങിയവരെ ഒക്കെ അനാര്യൻ ഇതിലൂടെ നിഷ്പ്രഭരാക്കിയിരിക്കുന്നു. ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം
ReplyDelete@അജിത് - ചോര വാര്‍ന്നൊഴുകുന്ന അകിടില്‍ നിന്നുള്ള ക്ഷീരം പാനയോഗ്യമല്ല. അത് വിശദമാക്കുകയാണ് അനാര്യന്‍ ഈ പോസ്റ്റില്‍ ചെയ്തിരിക്കുന്നത്.
ReplyDeleteനമുക്ക് ആരോഗ്യകരമായ സംവാദത്തില്‍ ഏര്‍പ്പെടാം അടിസ്ഥാനമില്ലാത്ത വെല്ലുവിളികള്‍ ഒഴിവാക്കാം.
എന്നേപ്പോലെ ഇക്കാര്യങ്ങളില്‍ അറിവില്ലാത്തവര്‍ അറിവുള്ളവര്‍ തെളിവുകള്‍ നിരത്തി നല്‍കുന്ന വിശദീകരണങ്ങള്‍ (വാദവും - പ്രതി വാദവും)വായിക്കുവാന്‍ ആഗ്രഹിക്കുന്നു.
[ഓഫ്: ശുക്ല യജുര്‍വേദം എന്നു പറഞ്ഞാല്‍ ശുക്ല (Semen)വുമായി ബന്ധപ്പെട്ടതാണ് എന്നു പറഞ്ഞ മഹാന്മാര്‍ വരെയുണ്ട്, ഈ ബൂലോഗത്ത്.]
ReplyDeleteശുക്ല യജുര്‍വേദം എന്നുള്ളത് വൈറ്റ് യജുര്‍വേദം എന്ന് എഴുതുന്ന മഹാന്മാരെക്കാളും ഭേദമല്ലേ സെമന്‍ എന്ന് പറയുന്ന മഹാന്‍? ഒന്നുമല്ലെങ്കിലും വാക്കെങ്കിലും യോജിക്കുമല്ലോ?
ചില സംശയങ്ങള്‍ ചോദിക്കട്ടെ..
ReplyDeleteചത്ത ഏതെങ്കിലും ജീവിയുടെ സാധനം പൊങ്ങി നിക്കുമോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാകത്തിന്? സാധനം പൊങ്ങിയാലല്ലേ, സ്ത്രീയുടെ സാധനത്തിലേക്ക് കയറൂ? അങ്ങനെ കയറിയാലല്ലേ ലൈംഗിക ബന്ധം നടക്കൂ?
അടുത്ത സംശയം ഇങ്ങനെ..
ReplyDeleteചത്തു കിടക്കുന്ന കുതിരയോട് പറയുന്നു നീ നിന്റെ രേതസ് പുറപ്പെടുവിക്കൂ..ഏതെങ്കിലും ഒരു ശാസ്ത്രം കൊണ്ട് തെളിയിക്കാമോ, ചത്ത ഒരു ജീവിക്ക് ശ്രവണ ശേഷി ഉണ്ടെന്നു. ശ്രവണ ശേഷി ഇല്ലാതെ ശുക്ലം കളയാന്‍ സാധിക്കില്ലല്ലോ? കേട്ട് എന്ന് തന്നെ ഇരിക്കട്ടെ, ചത്ത ഒരു ജീവിയുടെ ശാരീരിക പ്രവര്‍ത്തനം എത്രനേരം നീണ്ടു നില്‍ക്കും? അതിനു ശുക്ലം കളയാന്‍ സാധിക്കുമോ?
ഇനി അഥവാ ചത്ത കുതിരയോട് പറഞ്ഞത് അത് കേള്‍ക്കുകയും, സാധനം ലൈംഗിക ബന്ധത്തിനായി ഉപയോഗിക്കാന്‍ പാകത്തിന് കുലപ്പിച്ചു നിര്‍ത്തിക്കുകയും, അടിയടാ എന്ന് പറയുമ്പോള്‍ അടിക്കുകയും, ശുക്ലം ഒഴുക്കാടാ എന്ന് പറയുമ്പോള്‍ അത് ചെയ്യുകയും ചെയ്തു എങ്കില്‍, അതൊക്കെ ചെയ്യിപ്പിച്ച ആ മഹാന്മാര്‍ക്കാകട്ടെ എന്റെ സാഷ്ടാംഗ പ്രമാണം.
Heheheheh
Deletegood
ReplyDeletegood
ReplyDeleteഈ പുരാണങ്ങള്‍ ഏതെങ്കിലും അപസ്മാര രോഗിയുടെ ജല്പനങ്ങള്‍ ആണെന്ന് തിരിച്ചറിയാനുള്ള അറിവ് തികഞ്ഞില്ലേ നിനക്ക് അനാര്യാ...?
ReplyDelete"
ReplyDeleteചത്ത ഏതെങ്കിലും ജീവിയുടെ സാധനം പൊങ്ങി നിക്കുമോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാകത്തിന്? " തലയ്ക്ക് അടിച്ചോ, കഴുത്ത് ഞെരിച്ചോ ഒകെ കൊന്നാൽ നിൽക്കും. ഡേത്ത് ഇറക്ഷൻ എന്നാണ് പറയുന്നത്. http://en.m.wikipedia.org/wiki/Death_erection
Caesars Casino & Hotel in Atlantic City | Dr. MD
ReplyDeleteCaesars 남원 출장샵 Casino & Hotel in Atlantic 김포 출장샵 City, NJ Located on 익산 출장마사지 the famous casino 사천 출장샵 floor, it features a variety 과천 출장샵 of slot games including blackjack,