Monday, 22 November 2010

രാജ്ഞിമാരുടെ മൃഗവേഴ്ചകള്‍

ചത്ത കുതിരയുമായി വേഴ്ച നടത്താന്‍ ഭാഗ്യം ലഭിച്ചിരുന്നവരാണ് ആര്‍ഷഭാരതത്തിലെ മഹാറാണിമാര്‍. ഹൈന്ദവ ഇതിഹാസങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളും ഇതിന് അപവാദമായിരുന്നില്ല. അശ്വമേധം എന്ന പേരില്‍ അറിയപ്പെട്ടിരുന്നതും ആര്‍ഷസംസ്കാരകാലത്തെ രാജാക്കന്മാരുടെ സ്റ്റാറ്റസ് സിംബലും ആയിരുന്ന കുതിരവെട്ട് എന്ന ആചാരത്തിന്റെ ഭാഗമായിട്ടാണ് മഹാറാണിമാര്‍ ചത്ത ആണ്‍കുതിരകളുമായി ലൈംഗികവേഴ്ച നടത്താന്‍ നിയോഗിക്കപ്പെട്ടിരുന്നത്. വൈദികകാലത്തെ ഏറ്റവും പ്രധാനപ്പെട്ട യാഗങ്ങളില്‍ ഒന്നാണ്‌ അശ്വമേധയാഗം. അശ്വമേധം നടത്തുന്ന രാജാവിന്റെ പട്ടമഹിഷി അഥവാ പ്രധാനഭാര്യയാണ് കൊല്ലപ്പെട്ട കുതിരയുടെ ശവശരീരവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടിയിരുന്നത്.

ഇന്‍ഡോ-ഇറാനിയന്‍ ജനതയുടെ നാലു വേദങ്ങളില്‍ രണ്ടാമത്തേതായ യജുർ‌വേദത്തിന്റെ കർമ്മകാണ്ഡമായ ശതപഥബ്രാഹ്മണത്തിലാണ് അശ്വമേധം എങ്ങനെ നടത്തണം എന്നതിനെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നത്. വിചിത്രവും അപഹാസ്യവുമായ അനേകം ചടങ്ങുകള്‍ നിറഞ്ഞതാണ് ശതപഥ ബ്രാഹ്മണത്തിലെ വിവരണം. പില്‍ക്കാല രാജവംശങ്ങളും ബ്രാഹ്മണ പൌരോഹിത്യവും ആധികാരികമായി കരുതിയിരുന്നത് വേദങ്ങള്‍ ആയിരുന്നതിനാല്‍ ഈ ചടങ്ങുകള്‍ ചരിത്രത്തില്‍ അനേക തവണ ആവര്‍ത്തിച്ചിരിക്കാം. പല പല നൂറ്റാണ്ടുകളില്‍ പേരുകേട്ട എത്രയോ മഹാരാജാക്കന്‍മാര്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും ജന്മം കൊടുത്ത എത്രയെത്ര ഭാരതസ്ത്രീകള്‍ ഭാവശുദ്ധിയോടെ കുതിരയുടെ ശവത്തിന്റെ വെണ്ണ പുരട്ടി മിനുസപ്പെടുത്തിയ മാംസളതയില്‍ സ്വര്‍ഗീയസുഃഖം കണ്ടെത്തിയിരിക്കാം.


വേദങ്ങളുടെ ഉള്ളടക്കം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് അറിവില്ലാതിരുന്ന കാലങ്ങളില്‍ ഹൈന്ദവ 'നവോത്ഥാനം' പ്രസംഗിക്കുന്ന പല പണ്ഡിതശിരോമണികളും വേദങ്ങള്‍ ആണ് ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാനശില എന്നും എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ള ഒറ്റമൂലി വേദാധ്യയനം ആണെന്നുമൊക്കെ വാദിച്ചിരുന്നു. സ്വാമി ദയാനന്ദ സരസ്വതിയെപ്പോലുള്ളവര്‍ "Go Back to Vedas" എന്നൊക്കെ മുദ്രാവാക്യം ഉയര്‍ത്തി 'അഹിന്ദു'ക്കളെ ഹിന്ദുമതത്തിലേക്ക് മതം മാറ്റുന്ന പരിപാടിയുമായി ഇറങ്ങിയിരുന്നു.


എന്നാല്‍ പില്‍ക്കാലത്ത് വേദസാഹിത്യ കൃതികള്‍ പരിഭാഷ ചെയ്യപ്പെടുകയും ധാരാളം പേര്‍ ഗവേഷണത്തിനും മറ്റുമായി സംസ്കൃതം പഠിക്കുകയും ചെയ്തതോടെ അവയിലെ ജുഗുപ്സാവഹമായ ഉള്ളടക്കങ്ങള്‍ പുറത്തായി. അതുകൊണ്ടു തന്നെ സ്വന്തം മുഖം രക്ഷിക്കാന്‍ ഈ പ്രാചീന കൃതികളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന തിരക്കിലാണ് അഭിനവ വേദ പണ്ഡിതന്‍മാര്‍. ലളിതമായ വാക്കുകളില്‍ എഴുതപ്പെട്ടവയാണ് വേദസംഹിതകള്‍. സംസ്കൃതത്തില്‍ അടിസ്ഥാന അറിവുള്ള ഒരാള്‍ക്ക്‌ വായിച്ചു മനസിലാക്കാന്‍ കഴിയുന്നവയാണ് അവ. എന്നാല്‍ ഇവയൊക്കെ വളരെ ദുര്‍ഗ്രഹങ്ങള്‍ ആണെന്നും അവയിലെ വാക്കുകള്‍ക്ക് നിഗൂഡമായ പല അര്‍ഥങ്ങള്‍ ഉണ്ടെന്നും ഒക്കെയാണ് ഇവരുടെ വാദഗതികള്‍. അശ്വമേധം പോലെയുള്ള അപഹാസ്യവും പ്രാകൃതവുമായ ചടങ്ങുകളെ വിവരിക്കുന്ന ഭാഗങ്ങള്‍ വരുമ്പോള്‍ ഉരുണ്ടുകളിക്കുകയാണ് ഇവരുടെ പതിവ്‌. "എല്ലാം ഭയങ്കര സിംബോളിക് ആണ്." "കുതിര എന്നു പറയുന്നത്‌ ഇന്നതിന്റെ സിംബലാണ്, പുരട്ടുന്ന വെണ്ണ മറ്റേതിന്റെ സിംബലാണ്, വേഴ്ച എന്നതുകൊണ്ട് കവി ഉദ്ദേശിക്കുന്നത് എന്താണെന്നു വെച്ചാല്‍ ...." ഇങ്ങനെ നീളും ഇവരുടെ ഉരുണ്ടുകളികള്‍.


അവതാരപുരുഷനായ ശ്രീരാമന്റെ അമ്മയും ഇതുപോലെ ചത്ത കുതിരയുടെ കൂടെ കിടന്നവളാണ്‌. വാല്‍മീകി രാമായണത്തിലെ ബാലകാണ്ഡത്തില്‍ ദശരഥ രാജാവ് നടത്തിയ അശ്വമേധത്തില്‍ അദ്ദേഹത്തിന്റെ പട്ടമഹിഷിയായ കൌസല്യ പങ്കെടുത്തതിനെ കുറിച്ച് വിവരിക്കുന്നുണ്ട്.

പതത്രിണാ തദാ സാര്‍ഥം സുസ്ഥിതേന ച ചേതസാ

അവസത്‌ രജനീം ഏകാം കൌസല്യ ധര്‍മ കാമ്യയാ

[കൌസല്യ ധര്‍മ പ്രാപ്തിക്കായി ഒരു രാത്രി മുഴുവന്‍ കുതിരയോടൊപ്പം കഴിഞ്ഞു.]


കൌസല്യ കുതിരയോടൊപ്പം രാത്രി മുഴുവന്‍ കഴിഞ്ഞതായി മാത്രമേ വാല്‍മീകി രാമായണത്തില്‍ പറയുന്നുള്ളൂ. വേഴ്ചയെ കുറിച്ച് ഒന്നും പറയുന്നില്ല. എന്നാല്‍ വേദവിധികളെ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് രാമായണത്തിലെ അശ്വമേധം നടന്നതെന്ന് വാല്‍മീകി തന്നെ പറയുന്നുണ്ട്.

ദിവസേ ദിവസേ തത്ര സംസ്തരേ കുശലാ ദ്വിജാഃ

സര്‍വ കര്‍മാണി ചകൃഃ തേ യഥാ ശാസ്ത്രം പ്രചോദിതാഃ

[ദിവസേനയുള്ള ചടങ്ങുകള്‍ വിദഗ്ദരായ ബ്രാഹ്മണര്‍ ശാസ്ത്രവിധി പ്രകാരം അനുഷ്ഠിച്ചു.]


അതായത് യജുര്‍വേദത്തില്‍ അനുശാസിക്കുന്ന പ്രകാരം.


ബ്രാഹ്മണങ്ങളെ ആധാരമാക്കിയാണ് രാമായണത്തിലെ അശ്വമേധം നടന്നതെന്ന് തെളിയിക്കുന്ന വാല്‍മീകി രാമായണത്തിലെ മറ്റൊരു ഭാഗം:

ത്ര്യഹോ അശ്വമേധഃ സംഖ്യാതഃ കല്പസൂത്രേണ ബ്രാഹ്മണൈഃ

[കല്പസൂത്രങ്ങളും ബ്രാഹ്മണങ്ങളും അനുസരിച്ച് അശ്വമേധം മൂന്നു ദിവസമാണ്.]


അതുകൊണ്ടുതന്നെ വാല്‍മീകി പച്ചയായി പറയുന്നില്ലെങ്കിലും കൌസല്യ ശതപഥ ബ്രാഹ്മണത്തില്‍ അനുശാസിക്കുന്ന പ്രകാരം കുതിരയുടെ ശവവുമായി വേഴ്ച നടത്തി എന്ന് അനുമാനിക്കാം. [ശ്രീരാമൻ അവതാരമാണെങ്കിലും കൌസല്യ സാധാരണ മനുഷ്യസ്ത്രീ ആയിരുന്നല്ലോ.]


ഇതില്‍ നിന്ന് അനുമാനിക്കാവുന്ന മറ്റൊരു കാര്യം, യജുര്‍വേദ വിധികള്‍ ഇന്നത്തെ കാലത്തെ ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നതു പോലെ പ്രതീകാത്മകമായ വിവരണങ്ങള്‍ അല്ല എന്നുള്ളതാണ്. അങ്ങനെ ആയിരുന്നെങ്കില്‍ ശ്രീരാമന്റെ അമ്മയ്ക്ക് ആ ചടങ്ങുകള്‍ അനുഷ്ഠിക്കേണ്ടി വരുമായിരുന്നില്ലല്ലോ.


ഇനി അശ്വമേധത്തിന്റെ യജുര്‍വേദ പ്രകാരമുള്ള ചടങ്ങുകള്‍ എന്തൊക്കെയാണ് എന്നു നോക്കാം. ശുക്ല യജുര്‍വേദത്തിന്റെ (White Yajur Veda) വിവരണമായ ശതപഥ ബ്രാഹ്മണത്തിലാണ് ഈ വിവരണങ്ങള്‍ ഉള്ളത്.


[ഓഫ്‌: ശുക്ല യജുര്‍വേദം എന്നു പറഞ്ഞാല്‍ ശുക്ല (Semen)വുമായി ബന്ധപ്പെട്ടതാണ് എന്നു പറഞ്ഞ മഹാന്മാര്‍ വരെയുണ്ട്, ഈ ബൂലോഗത്ത്.]


ചടങ്ങുകള്‍

ലക്ഷണമൊത്ത ഒരു ആൺ കുതിരയെയാണ്‌ യാഗാശ്വമായി തിരഞ്ഞെടുക്കുന്നത്. പ്രായപൂർത്തിയായ ഏത് കുതിരയേയും തിരഞ്ഞെടുക്കാവുന്നതാണ്‌. യാഗാശ്വത്തെ തീര്‍ത്ഥം തളിച്ച് ശുദ്ധി വരുത്തിയ ശേഷം ഒരു പട്ടിയെ സിദ്രകം എന്ന ഉലക്ക കൊണ്ട് അടിച്ചു കൊല്ലുന്നു. ഇത് അശ്വത്തെ തടയുന്നവർക്കുള്ള പ്രതീകാത്മകമായ ഭീഷണിയാണ്‌. കുതിരയെ വെള്ളത്തിലിറക്കുകയും പട്ടിയുടെ ശവത്തെ കുതിരയുടെ അടിയിലൂടെ വലിച്ചിഴക്കുകയും ചെയ്യുന്നു. മറ്റു ചില ചടങ്ങുകള്‍ക്കു ശേഷം കുതിരയെ രാജ്യം ചുറ്റാന്‍ വിടുന്നു. ഈ കാലയളവിൽ കുതിര പോകുന്ന സ്ഥലത്തെല്ലാം അതിനെ പിന്തുടർന്ന് സഹായത്തിനായി ഉയർന്ന ഉദ്യോഗസ്ഥരും പട്ടാളവും ഉണ്ടായിരിക്കും. ഏത് രാജ്യത്തൊക്കെ അത് പ്രവേശിക്കുന്നുവോ അതെല്ലാം രാജാവിന്റെ സാമന്തരാവണം, അല്ലാത്ത പക്ഷം യുദ്ധം അനിവാര്യമായിത്തീരുന്നു.


ഒരു വർഷത്തിനുശേഷം യാഗാശ്വത്തെ യാഗസ്ഥലത്തേക്ക് മടക്കി കൊണ്ടുവരുന്നു. അതിനു ശേഷം ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന കുതിരയെ ബലിയര്‍പ്പിക്കല്‍ ചടങ്ങിന്റെ രണ്ടാം ദിവസമാണ് മഹാരാജാവിന്റെ ധര്‍മ്മപത്നി കുതിരയുടെ ശവശരീരവുമായി വേഴ്ച നടത്തുന്നത്.


രാജ്ഞിയുടെ മൃഗവേഴ്ച

ആദ്യമായി പട്ടമഹിഷി അശ്വത്തിന്റെ മുൻഭാഗത്തും വാവാത (ഇഷ്ടഭാര്യ) മധ്യഭാഗത്തും പരിവൃക്ത (അവഗണിത ഭാര്യ) പിൻഭാഗത്തും വെണ്ണപുരട്ടുന്നു. [FYI: മഹാരാജാക്കന്മാര്‍ക്ക് വേദവിധി പ്രകാരം നാലുതരം ഭാര്യമാര്‍ ഉണ്ടാകും. പട്ടമഹിഷി, വാവാത, പരിവൃക്ത, പാലാഗലി (ശൂദ്രഭാര്യ) എന്നിങ്ങനെ.] പിന്നീട് തറയിൽ ദർഭപുല്ലും കംബളവും വിരിച്ച് അതിൽ സ്വർണ്ണക്കഷണവുമിട്ട് കുതിരയെ അതിന്മേൽ കിടത്തി കൊല്ലുന്നു. രാജ്ഞിമാർ "ഗണാനാം ത്വാ" എന്നുരുവിട്ട് വലത്തു നിന്നിടത്തോട്ടും "നിധീനാം ത്വാ" എന്നുരുവിട്ട് ഇടത്തു നിന്ന് വലത്തോട്ടും മൂന്നു പ്രാവശ്യം വീതം പ്രദക്ഷിണം വക്കുന്നു. ഇതേ സമയം തങ്ങളുടെ വസ്ത്രത്തിന്റെ തുമ്പു കൊണ്ട് മരിച്ച കുതിരയെ വീശിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ രാജ്ഞിമാർ തങ്ങളുടെ തലമുടിയുടെ ഇടതു വശം മേല്പ്പോട്ട് കെട്ടി വക്കുകയും മറുവശം അഴിച്ചിടുകയും ചെയ്യണം.


അതിനുശേഷം രാജാവ് തന്റെ പട്ടമഹിഷിയെ കുതിരയുടെ മേലേക്ക് തള്ളിയിടുന്നു. ഇപ്രകാരം പറഞ്ഞുകൊണ്ടാണ് തള്ളിയിടുന്നത്:

തൌഭൌ ചതുരഃ പദഃ സംപ്രസാര്യ അവ

സ്വര്‍ഗേ ലോകേ പ്രോര്‍ണോവാതാം

[നിങ്ങള്‍ രണ്ടുപേരും നാലു കാലുകളും വിടര്‍ത്തി സ്വര്‍ഗലോകത്ത്‌ പ്രവേശിക്കൂ.]


അധ്വര്യു (പുരോഹിതന്‍) അവർക്കു മുകളിലേക്ക് കംബളം വലിച്ചിടുന്നു. "ഇത് തന്നെയാണ്‌ സ്വർഗലോകം..." എന്ന് ഉരുവിട്ട് രാജ്ഞി ചത്ത കുതിരയുമായി സംഭോഗത്തിലേർപ്പെടുന്നു. അപ്പോള്‍ പുരോഹിതന്‍ (ചത്ത) കുതിരയോട് ഇപ്രകാരം പറയുന്നു:

ഉത്സഖ്യ അവ ഗുദം ധേഹി

സമഞ്ജിം ചാര്യാ, വൃഷന്‍

യ'സ്ത്രീണാം ജീവഭോജനഃ

[Lift her thighs and put it (Penis) in her anus. Spread Semen. It is the life food for woman.]

[ഗുദം ധേഹി= put / insert in anus]

നിരായത്യാശ്വസ്യ ശിശ്നം

മഹിഷ്യുപസ്ഥേ നിധത്തേ വൃഷാ

വാജീ രേതോധാ രേധോ ദധാത്വൈതി

മിഥുനസ്യൈവ സര്‍വത്വായ

നിരായതി = ഭാവി അവസാനിച്ച (അതായത് ചത്ത)

അശ്വസ്യ ശിശ്നം = Penis of Horse

മഹിഷ്യുപസ്ഥേ = മഹിഷിയുടെ ഉപസ്ഥത്തില്‍ [at the genital organ of the queen]

വൃഷാ വാജീ രേതോധാ രേതോ ദാധാതു = അല്ലയോ ആണ്‍ കുതിരേ, രേതസ്സിന്‍റെ ധാതാവേ, രേതസ്സ് ദാനം ചെയ്യൂ.

(രേതസ്സ് = ശുക്ലം)


ഇതേ സമയം പട്ടമഹിഷിയോടും മറ്റു രാജപത്നിമാരോടും ഋത്വിക്കുകളിൽ ചിലർ അശ്ലീലം കലർന്ന സം‌വാദങ്ങൾ നടത്തുകയും അതിന്‌ അവരവരുടെ പരിചാരകർ ഉരുളക്കുപ്പേരിയെന്നോണം മറുപടികളും നൽകുകയും ചെയ്യുന്നു. ഈ അശ്ലീല സംഭാഷണങ്ങള്‍ മുഴുവന്‍ ശതപഥ ബ്രാഹ്മണത്തില്‍ വിശദമായി വര്‍ണ്ണിക്കുന്നുണ്ട്.


ശവവേഴ്ചയ്ക്കു ശേഷം എല്ലാ പരിചാരികമാരും മറ്റു രാജപത്നിമാരും ചേർന്ന് മഹിഷിയെ പിടിച്ചെഴുന്നേല്പിക്കുന്നു. ഈ അവസരത്തിലെല്ലാം അന്തരീക്ഷത്തിൽ മന്ത്രങ്ങൾ മുഴങ്ങിക്കൊണ്ടിരിക്കും. പിന്നീട് കുതിരയെ മുറിക്കുന്ന ചടങ്ങാണ്‌. മഹിഷി സ്വർണ്ണവാളും, വാവാത വെള്ളിവാളും പരിവൃക്ത ഇരുമ്പുവാളും കൊണ്ട് അശ്വത്തെ മുറിച്ച് മേധസ്സ് (വപ) എടുക്കുന്നു. പിന്നീട് ഋത്വിക്കുകൾ മേധസ്സ് പാകം ചെയ്യുകയും മന്ത്രങ്ങൾ ഉരുവിട്ട്കൊണ്ട് അഗ്നിയിൽ ഹോമിക്കുകയും ചെയ്യുന്നു.


ഉപസംഹാരം:

ചില പ്രാകൃതസമുദായങ്ങൾക്കിടയിൽ പുരാതനകാലത്ത് മത ചടങ്ങെന്ന നിലയിൽ മൃഗങ്ങളുമായിട്ടുള്ള ലൈംഗിക വേഴ്ച നടന്നിരുന്നു. ഈജിപ്റ്റ്ജിലെ മെംഡെസ് എന്ന സ്ഥലത്ത് ആടുകളുമായി സ്ത്രീകൾ വേഴ്ച നടത്തുന്ന ചടങ്ങ് ഉണ്ടായിരുന്നതായി ഫ്ലൂട്ടാർക്കും ഹെറോഡോട്ടസും പറഞ്ഞിട്ടുണ്ട്. മെംഫിസ് എന്ന സ്ഥലത്ത് ഇതിന് പകരം വിശുദ്ധകാളയെയാണ്‌ ഉപയോഗിച്ചിരുന്നത്.


കടപ്പാട്:

http://ml.wikipedia.org/wiki/Ashvamedha

http://www.sacred-texts.com/hin/sbr/sbe44/sbe44107.htm

http://truthofhinduism.com/general/the-queen-horse-sex-ritual-of-the-asvamedha-yajna/

Sunday, 14 November 2010

ദളിത്‌പ്രേമ ജിഹാദ്‌

അടുത്ത കാലത്തായി ദളിത്‌ സംഘടനകളെയും മറ്റും ആവശ്യമില്ലാതെ ചാരുന്ന ഒരു രീതി മുസ്ലീം സമുദായക്കാര്‍ കാണിച്ചുവരുന്നു.

പോപ്പുലര്‍ ഫ്രണ്ട്കാരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌താല്‍ ഇങ്ങനെയാണ് ഭാഷാശൈലി:

“മുസ്ലീം – ദളിത്‌ വിഭാഗങ്ങള്‍ക്കു നേരെയുള്ള...”

SDPI യുടെ രാഷ്ട്രീയം പറയുമ്പോള്‍:

“SDPI, DHRM, ആദിവാസി ഗോത്രമഹാസഭ തുടങ്ങിയവ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയബദല്‍ ...”

മുസ്ലീങ്ങള്‍ക്ക് ടിവി ചാനലുകള്‍ കുറവാണെങ്കില്‍:

“മുസ്ലീം – ദളിത്‌ - പിന്നോക്കവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ...”

ദളിത്‌ - ആദിവാസി വിഭാഗങ്ങളോട് ഉദാരമായി പെരുമാറുന്നവര്‍ ആണ് മുസ്ലീങ്ങള്‍ എന്നൊരു ധാരണ പരത്താന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ ആദിവാസി - ഗോത്രജന വിഭാഗങ്ങളോട് ചെയ്തിട്ടുള്ളത് എന്താണെന്ന് അറിയുന്നവര്‍ക്ക് ഈ വാദഗതികളുടെ പൊള്ളത്തരം മനസ്സിലാകും. ഇസ്ലാമികസാമ്രാജ്യത്വം എല്ലായിടത്തും വളര്‍ന്നു വികസിച്ചിട്ടുള്ളത് കീഴാളരായ ആദിവാസി ഗോത്രവര്‍ഗ ജനതകളെ കൊന്നൊടുക്കിയും അവരുടെ സാംസ്കാരിക ചിഹ്നങ്ങളെ മായ്ച്ചുകളഞ്ഞും സാമൂഹികക്രമങ്ങളെ അട്ടിമറിച്ചും തന്നെയാണ്. സുഡാന്‍ ഡാര്‍ഫറിലെ കറുത്തവര്‍ഗ്ഗക്കാരുടെ വംശഹത്യ തന്നെ ഉദാഹരണം. ജന്‍ജാവീദുകള്‍ എന്നറിയപ്പെടുന്ന സായുധരായ അറബ് അധിനിവേശക്കാര്‍ മണ്ണിന്റെ മക്കളായ ആദിവാസികളെ സുഡാന്റെ മണ്ണില്‍നിന്ന് തുടച്ചുനീക്കാന്‍ ശ്രമിക്കുന്നത് ആഫ്രിക്കന്‍ രാജ്യമായ സുഡാനെ സൗദി അറേബ്യ പോലുള്ള ഒരു ഒത്ത ഇസ്ലാമിക - അറബിരാഷ്ട്രം ആക്കിയെടുക്കാന്‍ വേണ്ടിയാണ്. ഒട്ടകപ്പുറത്തേറിയ അറബ് അധിനിവേശക്കാരുടെ വെടിയേറ്റ് മരിച്ചുവീഴുന്ന കറുത്തവന്റെ തണുത്തുറഞ്ഞ ശവശരീരങ്ങള്‍ മണല്‍ക്കാടുകളുടെ നിഗൂഡതയില്‍ ഒളിപ്പിച്ചിട്ടാണ് മുസ്ലീം സംഘടനകള്‍ “ദളിത്‌ - മുസ്ലീം ഐക്യം” എന്ന മരണക്കെണിയുമായി കീഴാളന്റെ ചുറ്റും വട്ടമിടുന്നത്.

ബ്രിട്ടീഷുകാര്‍ കൊലപ്പെടുത്തിയ ഭഗത് സിംഗിനെയും പഴശ്ശിരാജയെയും ഒരേ നുകത്തില്‍ കെട്ടുന്നവരാണ് നമ്മള്‍. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി എന്നുള്ള ഒറ്റക്കാരണത്തിന്റെ പേരില്‍ സ്വന്തം സാമ്രാജ്യം വികസിപ്പിക്കാന്‍ പോരടിച്ച പഴശ്ശിയെ സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ഭഗത് സിംഗിനോടൊപ്പം സ്വാതന്ത്ര്യസമര സേനാനിയും രക്തസാക്ഷിയും ആക്കിവെച്ച നമ്മള്‍ യഥാര്‍ത്ഥത്തില്‍ അപമാനിക്കുന്നത് ഭഗത് സിംഗിനെ തന്നെയാണ്.


ഇതുപോലെ തന്നെയാണ് പിന്നോക്കക്കാര്‍ എന്ന ലേബലില്‍ മുസ്ലീങ്ങളെയും ദളിതരെയും ഒരേ കാറ്റഗറിയില്‍ പെടുത്തുന്നതും. മുസ്ലീങ്ങള്‍ക്ക് പിന്നോക്കാവസ്ഥ ഉണ്ടായിരിക്കാം. സവര്‍ണ്ണ മേധാവിത്വത്തില്‍ നിന്ന് അവര്‍ക്ക്‌ വിവേചനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടാവാം. അതിന്റെ പേരില്‍ എണ്ണിയാലൊടുങ്ങാത്ത മുസ്ലീം സംഘടനകള്‍ ഇടതടവില്ലാതെ മുറവിളികള്‍ നടത്തുന്നുമുണ്ട്. പക്ഷേ കയ്യ് നഷ്ടപ്പെട്ടവന് നഖം നഷ്ടപ്പെട്ടവന്റെ കരച്ചില്‍ എങ്ങനെ തോന്നുമോ അതുപോലെ മാത്രമേ ദളിതന് ഈ മുറവിളികള്‍ തോന്നൂ.


ദളിതുകളെ ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കുക വഴി ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാം എന്നു സ്വപ്നം കാണുന്ന ഇത്തരം സംഘടനകള്‍ അടുത്തകാലത്തായി ആയുധമാക്കിയിരിക്കുന്നത് “അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം” എന്ന പേരില്‍ എഴുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പ്രസിദ്ധീകരിച്ച ചെറുപുസ്തകത്തെ ആണ്. മതപ്രചാരണം ലക്‌ഷ്യം വെച്ച് ഏതോ ഇസ്ലാമിസ്റ്റുകള്‍ എഴുതിയത് എന്ന് ന്യായമായി അനുമാനിക്കാവുന്ന ഈ പുസ്തകം ഒരുതരം മിഷനറി ഭാഷാശൈലിയാണ് ഉപയോഗിക്കുന്നത്. പ്രസ്തുത പുസ്തകം കേരളകൌമുദി പത്രാധിപര്‍ ആയിരുന്ന കെ. സുകുമാരനും അക്കാലത്തെ പ്രധാന അവര്‍ണ്ണ സമുദായ നേതാക്കളായിരുന്ന സഹോദരന്‍ അയ്യപ്പന്‍, കെ. പി. വള്ളോന്‍, പി കെ കുഞ്ഞിരാമന്‍, എ കെ ഭാസ്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് എഴുതിയതാണെന്നാണ് ഒരു വാദം. അതുശരിയെങ്കില്‍ പിന്നെ എന്തുകൊണ്ട് ഇവരൊന്നും ഇസ്ലാം മതം സ്വീകരിച്ചില്ല എന്ന മറുചോദ്യവും പ്രസക്തമാണ്‌.ശ്രീനാരായണ ഗുരുവിന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന വചനത്തിന് ബദലായി “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട, മനുഷ്യന് എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ആളാണ്‌ സഹോദരന്‍ അയ്യപ്പന്‍. അങ്ങനെയൊരാള്‍ അവര്‍ണ്ണര്‍ ഇസ്ലാം മതത്തില്‍ ചേരണമെന്ന് വാദിച്ചു എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. മണ്മറഞ്ഞുപോയവര്‍ തര്‍ക്കത്തിനു വരില്ലല്ലോ.


എ കെ ഭാസ്കറിന്റെ മകന്‍ ബി ആര്‍ പി ഭാസ്കര്‍ ഈ പുസ്തകത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

I have no reason to doubt the authenticity of the essay appearing under my father’s name. Nearly 70 years ago –a few years after the book was first published– I had accompanied him to a function held at Kollam on the Prophet’s birthday. On that occasion, he spoke on the message of Islam, and what is in the book corresponds with what he said there.

സ്വന്തം അച്ഛനാണ് ആ പുസ്തകത്തിലെ ഒരു ഭാഗം എഴുതിയതെന്നു വിശ്വസിക്കാന്‍ അദ്ദേഹത്തിനുള്ള സാധൂകരണം ഇതാണ്. “പെരുന്നാള്‍ സദസ്സുകളിലൊക്കെ അച്ഛന്‍ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതെഴുതിയതും അച്ഛനാകാന്‍ സാധ്യതയുണ്ട്. എന്നാണ് അദ്ധേഹത്തിന്റെ നിലപാട്‌. ‘ഗ്രന്ഥകര്‍ത്താ’ക്കന്മാരില്‍ ഒരാളുടെ സ്വന്തം മകന്‍ പോലും ഊഹത്തിന്റെയും സാധ്യതയുടെയും വെളിച്ചത്തിലാണ് അങ്ങനെ വിശ്വസിക്കുന്നത് എന്നിരിക്കെ മറ്റു ‘ഗ്രന്ഥകാര’ന്മാരുടെ കാര്യവും ഇതുപോലെതന്നെ ആയിരിക്കുമല്ലോ. എന്നാല്‍ “പോപ്പുലറാ”യ ചിലര്‍ക്കുമാത്രം ഇതൊക്കെ സംശയലേശമെന്യേ ബോധ്യമാണ്.


“അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം” എന്ന പുസ്തകത്തില്‍ ഹിന്ദു ദൈവങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത് നോക്കുക:

“ബ്രഹ്മാവ്-പച്ച മലയാ‍ളത്തില്‍ പറഞ്ഞാല്‍ പൂവേറി തന്നെ. പന്നഗശനായ വിഷ്ണു-എന്നു വെച്ചാല്‍ പാമ്പേറി. നന്ദിവാഹകനായ ശിവന്‍-എരുമയേറി. മൂഷിക വാഹകനായ ഗണപതി-എലിയേറി. മയൂരവാഹകനായ ഷണ്മുഖന്‍-മയിലേറി. അന്തകന്‍ പോത്തേറിയാണ്. ശ്രീകൃഷ്ണന്‍-ഗരുഢവാഹനനാണ്. എന്നുവെച്ചാല്‍ ശുദ്ധ കഴുവേറി എന്നുതന്നെ. ഇങ്ങിനെ കണ്ണില്‍ കണ്ട പാമ്പേറിയേയും പോത്തേറിയെയും കഴുവേറിയെയും മറ്റും..”

ഹിന്ദുമത വിശ്വാസികളായ ആരെങ്കിലും ആണ് ഇതെഴുതിയത് എന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരുപക്ഷേ നിരീശ്വരവാദിയായ ഒരാള്‍ ഇങ്ങനെയൊക്കെ എഴുതിയേക്കാം.


എന്നാല്‍ അത്തരം ഒരു നിഗമനത്തില്‍ എത്തിച്ചേരുന്നതിന് മുന്‍പ്‌ പ്രസ്തുത പുസ്തകത്തില്‍ ഇസ്ലാം മതത്തെ കുറിച്ചു വിവരിക്കുന്ന ഭാഗം കൂടി നോക്കാം:

“അവരുടെ മതം മുഹമ്മദ് നബി () ഉപദേശിച്ച ഒരൊറ്റമതം മാത്രമാണ്. ആ ഉപദേശത്തില്‍ നിന്ന് ഒരു അണുപ്രമാണമെങ്കിലും അവര്‍ വ്യതിചലിക്കാത്തതുകൊണ്ട് അവരുടെ മതം ഏതുരാജ്യത്തായാലും ഒരേതരം മതമായിട്ടുതന്നെ നില്‍ക്കുന്നു. ഒരൊറ്റ ദൈവത്തിലല്ലാതെ മറ്റൊരു ദൈവത്തിലും അവര്‍ വിശ്വസിക്കുന്നില്ല. മുസ്ലീങ്ങളെല്ലാവരും സമന്മാരും സഹോദരന്മാരുമാണെന്ന അവരുടെ ആചരണം അവര്‍ ഒരെറ്റ ജാതിയാണെന്നും വ്യക്തമാക്കുന്നു. അതുകൊണ്ട് ഒരു ദൈവം, ഒരു ജാതി, ഒരു മതം എന്ന ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ആദര്‍ശത്തെ മറ്റെല്ലാ മതങ്ങളെക്കാളും പരിപൂര്‍ത്തിയായി പ്രതിഫലിക്കുന്നതുകൊണ്ട് നമുക്ക് ഇസ്ലാം മതം പോലെ ചേര്‍ചയായ മതം മറ്റൊന്നും ലോകത്തില്‍ കാണുന്നില്ല. ഈ മതത്തില്‍ ഒരു ദൂഷ്യവും കാണുകില്ല. അതുകൊണ്ട് സ്വാമിയുടെ വാക്ക് നാം വിലവെക്കുന്നുണ്ടെങ്കില്‍, സ്വാമിയുടെ ആദര്‍ശം നാം നടത്തുന്നവരാണെങ്കില്‍,സ്വാമിയുടെ നേരെയുള്ള ഭക്തി നമുക്ക് അറിയിക്കേണമെങ്കില്‍, നാം എല്ലാവരും കഴിയുന്ന വേഗത്തില്‍ ഇസ്ലാം മതം സ്വീകരിക്കേണ്ടതുണ്ട്.

വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് ഇസ്ലാമിനെ വെള്ളപൂശാനും വാനോളം പുകഴ്ത്താനും കാട്ടുന്ന ഉത്സാഹം ഒന്നുകൊണ്ടു തന്നെ പ്രസ്തുത പുസ്തകത്തിന്റെ രചനയ്ക്കു പിന്നില്‍ മുസ്ലീങ്ങള്‍ ആണെന്നു വ്യക്തമാണ്‌. രാജ്യദ്രോഹപരമായ യാതൊന്നും ഈ പുസ്തകത്തില്‍ ഇല്ലെന്നു വാദിക്കാമെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ തീര്‍ച്ചയായും ഈ പുസ്തകത്തില്‍ ഉണ്ടെന്നു കരുതാതെ വയ്യ.


ബുദ്ധമതത്തെ തള്ളിക്കളയാന്‍ ഗ്രന്ഥകാരന്‍മാരന്മാര്‍ പറയുന്ന ന്യായം ആരിലും ചിരിയുണര്‍ത്തും. ബുദ്ധന്‍ “വിഷ്ണുവിന്റെ മറ്റൊരു അവതാരമാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചതിന്റെ ഫലമായ് ബുദ്ധമതം ഹിന്ധുമതത്തോട് ലയിച്ചു പോയ”ത്രേ! (ചൈനയിലും തായ്ലാന്റിലും ശിവസേനയാണല്ലോ ഭരിക്കുന്നത്.!)


ക്രിസ്തുമതത്തെ തള്ളിക്കളയാന്‍ നിരത്തുന്ന വാദങ്ങള്‍ ഏറെക്കുറെ ശരിയാണെങ്കിലും അവയൊക്കെയും ഇസ്ലാം മതത്തിനും ബാധകമാണെന്നതാണ് സത്യം.

“ക്രൈസ്തവമതം ഒരൊറ്റമതമാണെന്ന് പറയുവാന്‍ വല്ലവര്‍ക്കും ധൈര്യമുണ്ടെനില്‍ ഹിന്ദുമതവും ഒരെറ്റമതമാണെന്ന് പറയുവാന്‍ എനിക്കും ധൈര്യക്ഷയമുണ്ടാവുകയില്ല. എന്നാല്‍ കാര്യത്തിന്റെ വാസ്തവം അങ്ങനെയാണോ കിടക്കുന്നത്? ഒന്നാമത് ഇവരെ പ്രൊട്ടസ്റ്റന്റുകാരും, കത്തോലിക്കക്കാരും എന്ന് രണ്ട് വിഭാഗത്തില്‍ പെടുത്താം. ഇരുവരുടെയും വിശ്വാസങ്ങള്‍ എത്രയോ ഭിന്നമാണെന്ന് ഇവര്‍ തമ്മില്‍ പണ്ടേ നിലനിര്‍ത്തിപ്പോന്നിരുന്ന ഭയങ്കര സമരങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.

ഇസ്ലാം മതത്തിലെ സുന്നി - ഷിയാ വിഭാഗങ്ങള്‍ തമ്മിലുള്ള കൊലവിളികളും സൂഫികളെ മതവിചാരണ ചെയ്തു കൊന്നൊടുക്കിയ മുസ്ലീം ഭരണാധികാരികളെയും സൌകര്യപൂര്‍വ്വം മറന്നുകൊണ്ടാണ് ഈ ഗീര്‍വാണം.

“ഹിന്ദുകളെ പോലെ തന്നെ മതത്തിന്റെ പേര് പറഞ്ഞിട്ട് കത്തോലിക്കക്കാര്‍ ചെയ്തിരുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കും ഒരു കയ്യും കണക്കുമുണ്ടായിരുന്നില്ല.

മുസ്ലീങ്ങളോളം മതത്തിന്റെ പേരില്‍ അക്രമങ്ങള്‍ നടത്തിയിട്ടുള്ള മറ്റേതു മതക്കാരാണ് ഉള്ളത്?

“ഹിന്ദുക്കളെ പോലെ തന്നെ ക്ഷുദ്രമായ ജാതിവിത്യാസം സ്പഷ്ടമായി ജീര്‍ണിച്ചു നില്‍ക്കുന്ന ക്രൈസ്തവ മതത്തിലാണോ നാം ചെന്നു ചാടേണ്ടത്. ഇങ്ങനെയാണങ്കില്‍ നമുക്ക് മതം തന്നെ മാറേണ്ട ആവശ്യമുണ്ടോ?

തികച്ചും ന്യായം. പക്ഷേ ഇസ്ലാമിന്റെ അവസ്ഥ എന്താണ്? പുതുതായി മതം മാറി മുസ്ലീങ്ങളാകുന്നവരെ പുസലാന്മാര്‍ എന്നാണ് കുലീന മുസ്ലീങ്ങള്‍ വിളിക്കുക. തങ്ങള്‍മാര്‍ മുതല്‍ ഒസ്സാന്‍മാര്‍ വരെയുള്ള ജാതിഭിന്നത പോരാഞ്ഞിട്ടാണ് ഇത്. അറേബ്യന്‍ രക്തശുദ്ധി കാത്തുസൂക്ഷിക്കുന്ന തങ്ങള്‍മാര്‍ക്ക് പുസലാന്മാരുമായോ ഒസ്സാന്മാരുമായോ വിവാഹബന്ധം നിഷിദ്ധമാണ്. പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വെച്ചുകൊണ്ടാണ്‌ ഇസ്ലാമിനെ 'മാതൃകാമത'മായി ഗ്രന്ഥകര്‍ത്താക്കള്‍ അവതരിപ്പിക്കുന്നത്‌.

“കത്തോലിക്കക്കാര്‍ ഹിന്ദുക്കളെക്കാളും വമ്പിച്ച ബിംബാരാധകരാണ്.
അവര്‍ണ്ണര്‍ക്ക് ബിംബാരാധന പാടില്ല എന്ന നിയമം ആരാണ് കൊണ്ടുവന്നത്? ശ്രീനാരായണഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠിച്ച ശിവലിംഗം പിന്നെയെന്താണ്? അഥവാ അങ്ങനെയാണെങ്കില്‍ തന്നെ ഇസ്ലാം മതം ഇതില്‍ നിന്ന് മുക്തമാണോ? കഅബയിലെ കരിങ്കല്ലിനെ ഏഴുതവണ വലംവെക്കുകയും ചുംബിക്കാന്‍ ഉന്തുംതള്ളും നടത്തുകയും ചെയ്യുന്നത് ബിംബാരാധനയല്ലേ?


Thursday, 11 November 2010

അസലാമു ദളിത്ഐക്യം

അമേരിക്ക എന്നു പറഞ്ഞാല്‍ കൂടെ സാമ്രാജ്യത്വം എന്നും പറയണം, അഥവാ സാമ്രാജ്യത്വം എന്നു പറഞ്ഞാല്‍ കൂടെ അമേരിക്ക എന്നും പറയണം.  അല്ലാതെ ഈ വാക്കുകള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് പ്രയോഗിക്കാന്‍ പാടില്ല എന്നു നിയമമുള്ളതുപോലെ ദളിത്‌-മുസ്ലീം വിഭാഗങ്ങള്‍ എന്നേ പറയാവൂ. ദളിതുകള്‍ എന്നോ മുസ്ലീങ്ങള്‍ എന്നോ ഒറ്റയ്ക്കൊറ്റയ്ക്ക് പറയാന്‍ പാടില്ല എന്നു ചില ഇരവാദ ബുദ്ധിജീവികള്‍ അടുത്തകാലത്തായി നിയമം ഉണ്ടാക്കിയിട്ടുണ്ട്. ദളിതുകളെ കുറിച്ച് പറയാന്‍ ഞങ്ങള്‍ മുസ്ലീങ്ങള്‍ക്കു മാത്രമാണ് അവകാശം എന്നമട്ടിലാണ് ഇവരുടെ വാദങ്ങള്‍.

കേരളത്തിലെ മുസ്ലീം സംഘടനകള്‍ക്ക്‌ ദളിത്‌ വിഭാഗങ്ങളോട് എന്തെന്നില്ലാത്ത പ്രേമം തുടങ്ങിയിട്ട് കാലം കുറച്ചായി. മുസ്ലീങ്ങളെയും ദളിതുകളെയും ഒരേ കാറ്റഗറിയില്‍ പെടുത്താന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. മുസ്ലീങ്ങള്‍ക്കും ദളിതുകള്‍ക്കും ഒരേ സംസ്കാരമാണോ ഉള്ളത് എന്നൊന്നും ചോദിക്കരുത്. രണ്ടുകൂട്ടരും പിന്നോക്കക്കാര്‍ ആണ്. അതുകൊണ്ട് പിന്നോക്കക്കാരുടെ വിശാലഐക്യമാണ് വേണ്ടത്‌. എന്ന രീതിയിലാണ് പ്രചരണങ്ങള്‍. പ്രത്യക്ഷത്തില്‍ ആകര്‍ഷകം എന്നു തോന്നുന്ന ഈ സങ്കല്‍പ്പത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്ന ദുഷ്ടലക്ഷ്യങ്ങളെ കുറിച്ച് അറിവില്ലാതെ അവര്‍ണ്ണവിഭാഗങ്ങളില്‍ ചിലരെങ്കിലും ഇതിനെ പിന്തുണച്ചേക്കാം. യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ഹിന്ദുക്കള്‍ക്ക്‌ തങ്ങള്‍ കാലാകാലങ്ങളായി അനുഭവിക്കുന്ന പൂണൂല്‍ധാരികളുടെ വിവേചനങ്ങള്‍ക്കെതിരെ സംഘടിക്കുന്നതിന് മറ്റു സമുദായങ്ങളുടെ ഒന്നും ഒത്താശ ആവശ്യമില്ല. ആരെയെങ്കിലും ചാരിയോ ആരുടെയെങ്കിലും നിഴലായി നിന്നോ അല്ല കീഴാളജനത തങ്ങളുടെസാംസ്കാരിക സാമൂഹിക സ്വത്വം വീണ്ടെടുക്കേണ്ടത്.

ഇത്തരം പ്രചരണങ്ങളുടെ ഉദ്ദേശം വ്യക്തമാണ്. ദളിതുകളെ ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കുക വഴി ഇന്ത്യയില്‍ മുസ്ലീം ഭൂരിപക്ഷം ഉണ്ടാക്കിയെടുക്കാം എന്നിവര്‍ കരുതുന്നു. ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കുക എന്നുള്ള ആഗോള ഇസ്ലാമികസാമ്രാജ്യത്വ ഗൂഡാലോചനയാണ് ഇതിനു പിന്നില്‍. ഇന്തോനേഷ്യ മുതല്‍ പടിഞ്ഞാറന്‍ ആഫ്രിക്ക വരെ പരന്നുകിടക്കുന്ന ഒരു ആഗോള ഇസ്ലാമിക സാമ്രാജ്യമാണ് ഇസ്ലാമിക ഭീകരര്‍ വിഭാവനം ചെയ്യുന്നത്. ഇറാന്‍ വഴി പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, കാഷ്മീര്‍ വരെ നീണ്ടുകിടക്കുന്ന ഇസ്ല്ലാമിക ബെല്‍റ്റിനെ ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണൈ തുടങ്ങിയ തെക്കുകിഴക്കേ ഏഷ്യന്‍ ഇസ്ലാമിക ബെല്‍റ്റുമായി ബന്ധിപ്പിക്കാന്‍ ഇന്ത്യയിലെ അനിസ്ലാമിക ജനസംഖ്യയാണ് ഇവര്‍ക്ക് പ്രധാന പ്രതിബന്ധം. പാക്കിസ്ഥാനും കിഴക്കന്‍ പാക്കിസ്ഥാനും (ബംഗ്ലാദേശ്) ഇടയ്ക്കുള്ള ജനവിഭാഗത്തെ ഇസ്ലാമികവല്‍ക്കരിക്കുക എന്നത് ആഗോള ജിഹാദികളുടെ മുഖ്യമായ ലക്ഷ്യങ്ങളില്‍ ഒന്നായിരിക്കുന്നത് അതുകൊണ്ടാണ്.

"അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം" എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം ഇസ്ലാമിസ്റ്റുകളുടെ ഈ നികൃഷ്ട ലക്ഷ്യം തുറന്നുകാട്ടുന്നുണ്ട്. മുസ്ലീങ്ങള്‍ തന്നെ വ്യാജനാമത്തില്‍ എഴുതിയിട്ടുള്ള ഈ പുസ്തകം ഇങ്ങനെയാണ് അവസാനിക്കുന്നത്:

"നാം  ഇന്ത്യാരാജ്യത്തിലെ ഏഴുകോടി പഞ്ചമന്മാരുള്ളതുകൊണ്ടും അവരും ഇതുപോലെ തന്നെ പല അവശതകള്‍ സഹിക്കുന്നവരാകകൊണ്ടും നാം അവരോടും ഇസ്ലാമതം സ്വീകരിക്കാന്‍ അപേക്ഷിക്കുക.  അവര്‍ക്കും അങ്ങനെ തന്നെ ഒരു മനസ്സുവന്നാല്‍ ഇസ്ലാമിന്റെ വില എന്തായിരിക്കുമെന്ന് വിചാരിക്കുക.  ഇന്ത്യയിലെ ജനസംഖ്യയില്‍ ഇപ്പോള്‍ തന്നെ അഞ്ചില്‍ ഒന്ന് മുസ്ലീംങ്ങളാണ്.  പഞ്ചമന്മാരുടെ സംഖ്യയും ചുരുങ്ങിയത് അത്രതന്നെയുണ്ട്.  അവരും ഇസ്ലാം മതക്കാരായാല്‍ ഇന്ത്യയില്‍ അഞ്ചില്‍ രണ്ടുഭാഗം മുസ്ലീംങ്ങളാകും.  ഹിന്ദുക്കളുടെ സംഖ്യയില്‍ നിന്ന് വലിയ ഒരു സംഖ്യ ചോര്‍ന്ന് പോവുകയും ചെയ്യും.  ഇന്ത്യക്ക് സ്വയം ഭരണം കിട്ടണമെങ്കില്‍ നാനാജാതിയും,  നാനാ ദൈവവും, നാനാമതവും ഒന്നിച്ചുകൂടിയ ഒരു കലക്കുചളിയായ ഹിന്ദുമതക്കാരുടെ സംഖ്യ കുറയുകയും ഒരു ജാതി, ഒരു ദൈവം, ഒരു മതം എന്ന തെളിഞ്ഞ ജലം പോലെ ശുദ്ധിയായ ഇസ്ലാം മതക്കാരുടെ സംഖ്യ ജാസ്തിയാകുകയും വേണം.  അങ്ങനെ ഒരു സുവര്‍ണ്ണകാലം ഇന്ത്യയുടെ ഭാവിയിലെ ഒരു ഭാഗ്യമായിരിക്കക്കണ്ട് ഇന്ത്യ ഒടുവില്‍ ഹിന്ദുസ്ഥാനത്തിനു പകരം ഇസ്ലാം സ്ഥാനം  ആയിതീര്‍ന്ന്, തുര്‍ക്കിസ്ഥാനം, ബലൂജിസ്ഥാനം, പേര്‍ഷ്യ, ഏഷ്യമൈനര്‍, ടര്‍ക്കി, അറബിയാ, വടക്കന്‍ ആഫ്രിക്ക, എന്നിങ്ങനെ തൊട്ടുതൊട്ടു കിടക്കുന്ന വലിയ ഇസ്ലാം ഭൂഭാഗങ്ങളില്‍ ഒന്നായിത്തീരുകയും ചെയ്യും അന്ന് ഇസ്ലാം ഒരു ലോകമഹാശക്തിയായിത്തീരുകയും ചെയ്യും.  അതിന് ഈശ്വരന്‍ നമ്മളെ എല്ലാവരെയും കാക്കുകയും സഹായിക്കുകയും ചെയ്യട്ടെ."

സര്‍ക്കാര്‍ നിരോധിച്ച ഈ പുസ്തകം ബ്ലോഗുകളിലൂടെയും മറ്റും വീണ്ടും വീണ്ടും പ്രചരിപ്പിച്ച് ദളിതര്‍ മുഴുവന്‍ പൊന്നാനിയ്ക്ക് വണ്ടികേറുന്നതും സ്വപ്നം കണ്ടിരിക്കുകയാണ് മറ്റു ചിലര്‍.

ഇവര്‍ പ്രചരിപ്പിക്കുന്ന ചില നുണകളും അവയുടെ സത്യാവസ്ഥകളും.

1. മുസ്ലീങ്ങളും ദളിതുകളും ഒരുപോലെ പിന്നോക്കാവസ്ഥ ഉള്ളവരാണ്.

യഥാര്‍ത്ഥത്തില്‍ ഇതിന്റെ സത്യാവസ്ഥ എന്താണ്? മുസ്ലീങ്ങള്‍ അവര്‍ അവകാശപ്പെടുന്നതു പോലെ ഒരു കീഴാള വിഭാഗമാണോ? സംവരണം പിന്നോക്കാവസ്ഥയ്ക്ക്‌ തെളിവാകുമോ? കേരളത്തിലെ സംവരണവിഭാഗങ്ങളില്‍ ഏറ്റവും മുന്നോക്കമുള്ളത് രണ്ടു വിഭാഗക്കാര്‍ ആണ്.

  • ആംഗ്ലോ ഇന്ത്യന്‍സ്
  • മുസ്ലീങ്ങള്‍

മുസ്ലീങ്ങള്‍ ഏറ്റവും പിന്നോക്കക്കാര്‍ ആണെന്നു വരുത്തിതീര്‍ക്കാന്‍ പലപ്പോഴും ഉദ്ദരിച്ചുകാണുന്നത് സര്‍ക്കാര്‍ സര്‍വീസുകളില്‍ മുസ്ലീങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇല്ല എന്നുള്ള റിപ്പോര്‍ട്ടുകള്‍ ആണ്. മുസ്ലീങ്ങളില്‍ വലിയൊരു ശതമാനവും ആധുനിക വിദ്യാഭ്യാസത്തോടു പുറംതിരിഞ്ഞുനിന്ന് മദ്രസ വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്ന ഇന്നലെകളെ മറന്നുകൊണ്ടാണ് ഇത്തരം വാദഗതികള്‍ ഉന്നയിക്കപ്പെടുന്നത്‌. മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗം മാത്രമല്ലല്ലോ സാമ്പത്തിക - സാമൂഹിക പുരോഗതിയുടെ അളവുകോല്‍? വിദേശത്തു ജോലിചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മുസ്ലീം സമുദായത്തിലാണ്. മുസ്ലീങ്ങളുടെ സാമുദായിക അവസ്ഥയും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി നേടിയെടുക്കുന്നതില്‍ അവരെ സഹായിച്ചിട്ടുണ്ട് എന്നു പറയാതെ വയ്യ. പല ഗള്‍ഫ്‌ രാജ്യങ്ങളും തൊഴിലാളികളെ തെരഞ്ഞെടുക്കുമ്പോള്‍ മുസ്ലീങ്ങള്‍ക്ക് മുന്‍ഗണന നല്‍കാറുണ്ട്. അതുപോലെ അറബി ഭാഷയിലുള്ള അറിവ്‌, ഇസ്ലാമിക ജീവിതരീതിയിലുള്ള പരിചയം എന്നിവയൊക്കെ വിദേശരാജ്യങ്ങളിലെ കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലികള്‍ നേടിയെടുക്കാന്‍ മുസ്ലീങ്ങളെ സഹായിക്കുന്നുണ്ട്. പറഞ്ഞുവന്നത് മുസ്ലീങ്ങളെ പിന്നോക്കവിഭാഗക്കാര്‍ ആയിട്ടല്ല, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന ഒരു സമുദായമായി കണക്കാക്കുന്നതാണ് ഉചിതം.

2. നായര്‍, നസ്രാണി വിഭാഗങ്ങള്‍ക്കും മറ്റും വിശേഷാധികാരങ്ങള്‍ നല്‍കി അംഗീകരിച്ച സവര്‍ണ്ണമേധാവിത്വം മുസ്ലീങ്ങളെ (അവര്‍ണ്ണരെ പോലെ) അകറ്റി നിര്‍ത്തി.

തുല്യദുഃഖിതര്‍ എന്ന സിമ്പതി ലഭിക്കുന്നതിനു വേണ്ടി പറയപ്പെടുന്ന മറ്റൊരു കള്ളമാണ് ഇത്. യഥാര്‍ത്ഥത്തില്‍ മുസ്ലീങ്ങള്‍ക്ക് സവര്‍ണ്ണ ജാതിവ്യവസ്ഥ ക്രിസ്ത്യാനികള്‍ക്ക് കൊടുത്തിരുന്നതിനെക്കാള്‍ അംഗീകാരം നല്‍കപ്പെട്ടിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സാമൂതിരിയുടെ നാവികസേനയുടെ തലവന്മാര്‍ കുഞ്ഞാലി മരയ്ക്കാര്‍മാര്‍ ആയിരുന്നു. വള്ളുവനാടന്‍ നാടോടികഥകളില്‍ മുസ്ലീം കഥാപാത്രങ്ങള്‍ ധാരാളമാണ്. മുസ്ലീങ്ങള്‍ക്ക് ബ്രാഹ്മണഭവനങ്ങളില്‍ വരെ പ്രവേശനമുണ്ടായിരുന്നു എന്ന് അക്കാലത്തു ജീവിച്ചിരുന്നവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

അല്ലാ ഇവനിന്നൊരു പുലയനല്ലേ
അള്ളാ മതം നാളെ സ്വീകരിച്ചാല്
ഇല്ലാ തടസ്സം ഇല്ലില്ലെല്ലായിടത്തും പോകാം
ഇല്ലത്തും പോയിടാം ജ്ഞാനപ്പെണ്ണേ, നോക്ക്
സുന്നത്തിന് മാഹാത്മ്യം യോഗപ്പെണ്ണേ
 (പണ്ഡിറ്റ് കറുപ്പന്‍)

എത്രയോ ദൂരം വഴിതെറ്റിനില്‍ക്കേണ്ടാ-
രേഴച്ചെറുമന്‍ പോയി തൊപ്പിയിട്ടാല്‍,
ചിത്രമവനെത്തിച്ചാരത്തിരുന്നിടാം,
ചെറ്റും പേടിക്കേണ്ടാ നമ്പൂരാരേ
(കുമാരനാശാന്‍)

ഇതെല്ലാം കാണിക്കുന്നത് മുസ്ലീങ്ങള്‍ അവര്‍ അവകാശപ്പെടുന്നതു പോലെ പീഡിപ്പിക്കപ്പെട്ടിരുന്ന ഒരു കീഴാള ജനതയല്ല, മറിച്ച് സവര്‍ണ്ണ മാടമ്പി സാമൂഹ്യക്രമത്തിന്റെ കൂട്ടവകാശികളും ഗുണഭോക്താക്കളുമായിരുന്നു എന്നതാണ്. 
(തുടരും)

Wednesday, 10 November 2010

മഹാവിഷ്ണു ശുക്ലത്തില്‍ കിടക്കുന്നോ?Disclaimer:

"മഹാവിഷ്ണു ശുക്ലത്തില്‍ കിടക്കുന്നു" എന്നു സ്ഥാപിക്കാനല്ല, അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്‌. ആര്യന്‍ ഗോത്രങ്ങളില്‍ ഒന്നായിരുന്ന വൃഷ്ണി ഗോത്രത്തിന്റെ കുലദൈവമായിരുന്നു വിഷ്ണു എന്നാണ് എന്റെ പരിമിതമായ അറിവ്. അങ്ങനെ ചിന്തിക്കുന്നതാവട്ടെ ഹൈന്ദവ വിശ്വാസത്തിന് എതിരല്ല താനും. അതിനു പകരം വിഷ്ണു ഒരു മൂര്‍ത്തിയല്ല ഒരു പ്രതീകമാണ് എന്നും ഹിന്ദു ദൈവങ്ങള്‍ ലൈംഗികതയെ പ്രതീകാത്മകമായി സൂചിപ്പിക്കുന്ന സങ്കല്‍പ്പങ്ങള്‍ ആണെന്നും പറഞ്ഞുവെക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ഹൈന്ദവ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നത്.  കൈവെട്ടാനോ തലവെട്ടാനോ ഉദ്ദേശമുണ്ടെങ്കില്‍ ഇത്തരം വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുന്ന "ശാസ്ത്രജ്ഞന്‍'മാരുടെ കൈയും തലയും പോയി വെട്ടുക.
മന്ദബുദ്ധികളായ സംസ്കൃതഗോത്രവര്‍ഗക്കാര്‍ പണ്ട് എഴുതിക്കൂട്ടിയ ഓലക്കെട്ടുകള്‍ ധാരാളം വിവരക്കേടുകളുടെ ഒരു മഹാശേഖരമാണ്. ഹിന്ദുമതത്തെ ഒരു ഏകമാനമതം ആക്കിയെടുക്കാന്‍ സിദ്ധാന്തങ്ങള്‍ ചമച്ചവര്‍ ഈ വിവരക്കേടുകളെയാണ് ഹിന്ദുമതത്തിന്റെ അടിസ്ഥാനശിലയായി അവതരിപ്പിച്ചത്. അതുകൊണ്ടാണ്‌ പില്‍ക്കാലത്ത് ഹിന്ദുക്കള്‍ എന്നു സ്വയം അറിയപ്പെടാന്‍ ആഗ്രഹിച്ച ജനത ഈ വിവരക്കേടുകള്‍ക്ക് സാധൂകരണം നല്‍കാന്‍ നിര്‍ബന്ധിതരായത്.

മുന്‍കാലങ്ങളില്‍ അവര്‍ണ്ണര്‍ക്ക് സംസ്കൃതമോ വേദങ്ങളോ പഠിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അതുകൊണ്ട് മഹത്തരം എന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന ഇത്തരം രചനകളില്‍ കാണപ്പെടുന്ന വിഡ്ഢിത്തങ്ങള്‍ നൂറ്റാണ്ടുകളോളം ബഹുഭൂരിപക്ഷം ജനങ്ങളും അറിയാതെ കിടന്നു. എന്നാല്‍ ആധുനികതയുടെ വരവോടെ ഈ ഭോഷ്ക്കുകള്‍ പരക്കെ തുറന്നുകാട്ടപ്പെടുകയും ഇവയുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതായി വിശ്വസിക്കപ്പെടുന്ന ഹിന്ദുമതം മറ്റു മതവിശ്വാസികളുടെയും അവിശ്വാസികളുടെയും മുന്‍പില്‍ തരംതാണ ഒന്നായി ഗണിക്കപ്പെടുകയും ചെയ്തു. ഹിന്ദുമതത്തിന്റെ അടിസ്ഥാനം വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളുമല്ല, യഥാര്‍ത്ഥത്തില്‍ ഇവയൊക്കെ പില്‍ക്കാലത്ത് ഹിന്ദുമതത്തിന്റെ ഭാഗമായതാണ് എന്നുള്ള യാഥാര്‍ത്ഥ്യം തുറന്നുകാട്ടി വേണമായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ പ്രതിസന്ധിയെ നേരിടേണ്ടിയിരുന്നത്. അതിനു പകരം ഇതേ വേദേതിഹാസങ്ങളെ പുനര്‍വ്യാഖ്യാനിച്ച്‌ അവയില്‍ നിന്ന് ശാസ്ത്രസത്യങ്ങളും സിദ്ധാന്തങ്ങളും കുഴിച്ചെടുക്കാനും ആധുനിക ശാസ്ത്രഗ്രന്ഥങ്ങളുടെ നിരയിലേക്ക് ഈ ഓലക്കെട്ടുകളെ പ്രതിഷ്ഠിക്കാനുമാണ് ചിലരെങ്കിലും ശ്രമിക്കുന്നത്. ഇത്തരം പുനര്‍വ്യാഖ്യാനക്കാരെ എല്ലായിടത്തും കാണാന്‍ സാധിക്കും. വാസ്തുവിദ്യയെയും ആയുര്‍വേദത്തെയും ഒക്കെ ശാസ്ത്രങ്ങളാക്കി അവതരിപ്പിക്കുക വഴി ഈ രാജ്യത്തെ ആധുനിക സമൂഹത്തെ വേദകാലഘട്ടത്തില്‍ തളച്ചിടാം എന്നിവര്‍ സ്വപ്നം കാണുന്നു. ഹിന്ദുത്വം എന്നത് ഒരു മതമല്ല, ഒരു സംസ്കാരമാണ് എന്നിവര്‍ പറയും. അതായത് നിങ്ങള്‍ ഏതു മതക്കാരനെങ്കിലുമാവട്ടെ, നിങ്ങള്‍ ഹിന്ദുത്വം എന്ന സംസ്കാരത്തെ സ്വീകരിക്കാന്‍ ബാധ്യസ്ഥരാണെന്നു വ്യംഗ്യം.

പുരാണത്തിലെ ദൈവസങ്കല്‍പ്പങ്ങളെ വ്യാഖ്യാനിച്ച് ആശയങ്ങളോ ഗുണഗണങ്ങളോ ആക്കി മറ്റു സമുദായക്കാര്‍ക്കു കൂടി സ്വീകാര്യമാക്കിയെടുക്കുക, ജന്തുജീവികളെ ആരാധിക്കുന്ന ബ്രാഹ്മണവേദാന്തികളെ മഹത്തായ ആശയങ്ങളെയും ശാസ്ത്രസത്യങ്ങളെയും പ്രതീകാത്മകമായി ആചരിക്കുന്ന മഹാന്മാരായി ചിത്രീകരിക്കുക, ഇതൊക്കെയാണ് ഇത്തരം സര്‍ക്കസുകാരുടെ പ്രധാന ഐറ്റങ്ങള്‍.

ഗാന്ധീവം ബ്ലോഗില്‍ പാര്‍ത്ഥന്‍ എഴുതിയ "ബ്രഹ്മാവും വിഷ്ണുവും ചരിത്ര പുരുഷന്മാർ ?" എന്ന പോസ്റ്റിലെ ചില ഭാഗങ്ങള്‍ കാണൂ:

"മഹാവിഷ്ണു പാൽകടലിലാണ് ശയനം. നാരത്തിൽ അയനം ചെയ്യുന്നതുകൊണ്ട് വിഷ്ണുവിനെ നാരായണൻ എന്നു വിളിക്കുന്നു. ഈ ജലത്തിന് പാലിന്റെ നിറമാണ്. പാലും ഒരുമാതിരി ജലം തന്നെയല്ലെ. ജലമാണ് അധിഷ്ഠാന സത്യം. ജീവന്റെ ആരംഭം ജലത്തിൽ നിന്നാണ്. ആദ്യത്തെ ജീവസ്പന്ദം കോശദ്രവത്തിലാണ് കാണപ്പെടുന്നത്. അപ്പോൾ കോശമല്ലെ നാരായണൻ എന്നു പറയുന്നത്. പാലിന്റെ നിറമാണ് ശുക്ലത്തിനും. ജീവനെ ജനിപ്പിക്കുന്ന ബീജം ശയിക്കുന്നത് ശുക്ലത്തിലാണ്. ചുരുണ്ടു കിടക്കുന്ന അനന്തൻ എന്ന പാമ്പിന്റെ പുറത്തല്ല അകത്താണ് വിഷ്ണു കിടക്കുന്നത്. പ്രത്യുത്പാദനത്തിന്റെ പ്രതീകമായിട്ടാണ് സർപ്പത്തെ കണക്കാക്കുന്നത്. ആടുന്ന പാമ്പ് പുരുഷനിലും, പാമ്പ് പുനം തേടുന്നത് സ്ത്രീയിലും. കോശത്തിനകത്തെ ക്രോംമോസൊം മുതൽ അണ്ഡകടാഹം വരെ എവിടെയും ദർശിക്കാവുന്നതാണ് ഈ പാമ്പിന്റെ പ്രതീകം. ജനനേന്ദ്രിയത്തിന്റെ പ്രതീകമായ പൂക്കൾ ചെടിയുടെ ലിംഗമാണ്. പുരുഷനിൽ നിന്നും സ്ത്രീയോനിയിൽ പ്രവേശിക്കുന്ന ബീജം പിറക്കാൻ പോകുന്ന കുഞ്ഞിനു നാഭീചക്രത്തിലാണ് പ്രാണനും ഊർജ്ജവും നൽകുവാനുള്ള നാളത്തെ ഉണ്ടാക്കിവെക്കുന്നത്. അതാണ് വിഷ്ണുവിന്റെ നാഭിയിൽ നിന്നും പ്രജാപതി വന്നു എന്ന സങ്കല്പം. ഒരു കോശം തന്നെ വർദ്ധിച്ച് അനേകം കോശങ്ങളാകുന്ന ഈ സംഭവം നാലു വഴിക്കും പുരോഗമിക്കുന്നു. നിരന്തരമായ വർദ്ധനവിൽകൂടി പ്രജയെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിനാൽ ബ്രഹ്മാവ് പ്രജാപതിയാണ്. സംരചനാ പ്രക്രിയക്ക് ദേവതാരൂപം നൽകിയതാണ് ബ്രഹ്മാവ് എന്ന കല്പന. ബ്രഹ്മമെന്നാൽ വർദ്ധനവുള്ളത്. പ്രപഞ്ച സൃഷ്ടിയിലും ഈ വർദ്ധനവ് കാണാവുന്നതാണ്. ഇത്ര ഗുപ്തവും ഗൌരവവുമായ ഒരു വിഷയത്തെ ഭാരതീയ ശാസ്ത്രങ്ങളിൽ പ്രതീകാത്മകമായി പറഞ്ഞതു തന്നെയാണ് അവസാനം ശാസ്ത്രവിരോധമുള്ള കെട്ടുകഥകളായി ഭാരതീയ ജനതയെ ഇപ്പോൾ മൂന്നാം തരം വിശ്വാസികളാക്കിയിരിക്കുന്നത്."

ചുരുക്കിപ്പറഞ്ഞാല്‍ പാര്‍ത്ഥന്റെ "കണ്ടെത്തലുകള്‍" ഇതൊക്കെയാണ്:

·         അനന്തശായിയായ മഹാവിഷ്ണു പുരുഷ ലൈംഗികകോശമായ പുംബീജം ആണ് !!
·         പാലാഴി എന്നാല്‍ ശുക്ലമാണ് !!!
·         ഇതൊക്കെ എഴുതിവച്ച സംസ്കൃത അണ്ണന്മാര്‍ പണ്ടുതന്നെ  വേദാന്തമൈക്രോസ്കോപ്പ് ഉപയോഗിച്ച് ഈ കോശങ്ങളെ ഒക്കെ കണ്ടുപിടിച്ചിരുന്നു. (എളിമ കൊണ്ട് പുറത്തു പറഞ്ഞില്ല, പകരം ആ കോശത്തിന് ഒരു മുഖവും നാലുകൈകളും കുറിയും കിരീടവുമൊക്കെ വരച്ചുവച്ച് അതിനെ ആരാധിക്കുകയും അമ്പലങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.)

നാരായണ.. നാരായണ..!!