Thursday 11 November 2010

അസലാമു ദളിത്ഐക്യം

അമേരിക്ക എന്നു പറഞ്ഞാല്‍ കൂടെ സാമ്രാജ്യത്വം എന്നും പറയണം, അഥവാ സാമ്രാജ്യത്വം എന്നു പറഞ്ഞാല്‍ കൂടെ അമേരിക്ക എന്നും പറയണം.  അല്ലാതെ ഈ വാക്കുകള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് പ്രയോഗിക്കാന്‍ പാടില്ല എന്നു നിയമമുള്ളതുപോലെ ദളിത്‌-മുസ്ലീം വിഭാഗങ്ങള്‍ എന്നേ പറയാവൂ. ദളിതുകള്‍ എന്നോ മുസ്ലീങ്ങള്‍ എന്നോ ഒറ്റയ്ക്കൊറ്റയ്ക്ക് പറയാന്‍ പാടില്ല എന്നു ചില ഇരവാദ ബുദ്ധിജീവികള്‍ അടുത്തകാലത്തായി നിയമം ഉണ്ടാക്കിയിട്ടുണ്ട്. ദളിതുകളെ കുറിച്ച് പറയാന്‍ ഞങ്ങള്‍ മുസ്ലീങ്ങള്‍ക്കു മാത്രമാണ് അവകാശം എന്നമട്ടിലാണ് ഇവരുടെ വാദങ്ങള്‍.

കേരളത്തിലെ മുസ്ലീം സംഘടനകള്‍ക്ക്‌ ദളിത്‌ വിഭാഗങ്ങളോട് എന്തെന്നില്ലാത്ത പ്രേമം തുടങ്ങിയിട്ട് കാലം കുറച്ചായി. മുസ്ലീങ്ങളെയും ദളിതുകളെയും ഒരേ കാറ്റഗറിയില്‍ പെടുത്താന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. മുസ്ലീങ്ങള്‍ക്കും ദളിതുകള്‍ക്കും ഒരേ സംസ്കാരമാണോ ഉള്ളത് എന്നൊന്നും ചോദിക്കരുത്. രണ്ടുകൂട്ടരും പിന്നോക്കക്കാര്‍ ആണ്. അതുകൊണ്ട് പിന്നോക്കക്കാരുടെ വിശാലഐക്യമാണ് വേണ്ടത്‌. എന്ന രീതിയിലാണ് പ്രചരണങ്ങള്‍. പ്രത്യക്ഷത്തില്‍ ആകര്‍ഷകം എന്നു തോന്നുന്ന ഈ സങ്കല്‍പ്പത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്ന ദുഷ്ടലക്ഷ്യങ്ങളെ കുറിച്ച് അറിവില്ലാതെ അവര്‍ണ്ണവിഭാഗങ്ങളില്‍ ചിലരെങ്കിലും ഇതിനെ പിന്തുണച്ചേക്കാം. യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ഹിന്ദുക്കള്‍ക്ക്‌ തങ്ങള്‍ കാലാകാലങ്ങളായി അനുഭവിക്കുന്ന പൂണൂല്‍ധാരികളുടെ വിവേചനങ്ങള്‍ക്കെതിരെ സംഘടിക്കുന്നതിന് മറ്റു സമുദായങ്ങളുടെ ഒന്നും ഒത്താശ ആവശ്യമില്ല. ആരെയെങ്കിലും ചാരിയോ ആരുടെയെങ്കിലും നിഴലായി നിന്നോ അല്ല കീഴാളജനത തങ്ങളുടെസാംസ്കാരിക സാമൂഹിക സ്വത്വം വീണ്ടെടുക്കേണ്ടത്.

ഇത്തരം പ്രചരണങ്ങളുടെ ഉദ്ദേശം വ്യക്തമാണ്. ദളിതുകളെ ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കുക വഴി ഇന്ത്യയില്‍ മുസ്ലീം ഭൂരിപക്ഷം ഉണ്ടാക്കിയെടുക്കാം എന്നിവര്‍ കരുതുന്നു. ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കുക എന്നുള്ള ആഗോള ഇസ്ലാമികസാമ്രാജ്യത്വ ഗൂഡാലോചനയാണ് ഇതിനു പിന്നില്‍. ഇന്തോനേഷ്യ മുതല്‍ പടിഞ്ഞാറന്‍ ആഫ്രിക്ക വരെ പരന്നുകിടക്കുന്ന ഒരു ആഗോള ഇസ്ലാമിക സാമ്രാജ്യമാണ് ഇസ്ലാമിക ഭീകരര്‍ വിഭാവനം ചെയ്യുന്നത്. ഇറാന്‍ വഴി പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, കാഷ്മീര്‍ വരെ നീണ്ടുകിടക്കുന്ന ഇസ്ല്ലാമിക ബെല്‍റ്റിനെ ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണൈ തുടങ്ങിയ തെക്കുകിഴക്കേ ഏഷ്യന്‍ ഇസ്ലാമിക ബെല്‍റ്റുമായി ബന്ധിപ്പിക്കാന്‍ ഇന്ത്യയിലെ അനിസ്ലാമിക ജനസംഖ്യയാണ് ഇവര്‍ക്ക് പ്രധാന പ്രതിബന്ധം. പാക്കിസ്ഥാനും കിഴക്കന്‍ പാക്കിസ്ഥാനും (ബംഗ്ലാദേശ്) ഇടയ്ക്കുള്ള ജനവിഭാഗത്തെ ഇസ്ലാമികവല്‍ക്കരിക്കുക എന്നത് ആഗോള ജിഹാദികളുടെ മുഖ്യമായ ലക്ഷ്യങ്ങളില്‍ ഒന്നായിരിക്കുന്നത് അതുകൊണ്ടാണ്.

"അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം" എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം ഇസ്ലാമിസ്റ്റുകളുടെ ഈ നികൃഷ്ട ലക്ഷ്യം തുറന്നുകാട്ടുന്നുണ്ട്. മുസ്ലീങ്ങള്‍ തന്നെ വ്യാജനാമത്തില്‍ എഴുതിയിട്ടുള്ള ഈ പുസ്തകം ഇങ്ങനെയാണ് അവസാനിക്കുന്നത്:

"നാം  ഇന്ത്യാരാജ്യത്തിലെ ഏഴുകോടി പഞ്ചമന്മാരുള്ളതുകൊണ്ടും അവരും ഇതുപോലെ തന്നെ പല അവശതകള്‍ സഹിക്കുന്നവരാകകൊണ്ടും നാം അവരോടും ഇസ്ലാമതം സ്വീകരിക്കാന്‍ അപേക്ഷിക്കുക.  അവര്‍ക്കും അങ്ങനെ തന്നെ ഒരു മനസ്സുവന്നാല്‍ ഇസ്ലാമിന്റെ വില എന്തായിരിക്കുമെന്ന് വിചാരിക്കുക.  ഇന്ത്യയിലെ ജനസംഖ്യയില്‍ ഇപ്പോള്‍ തന്നെ അഞ്ചില്‍ ഒന്ന് മുസ്ലീംങ്ങളാണ്.  പഞ്ചമന്മാരുടെ സംഖ്യയും ചുരുങ്ങിയത് അത്രതന്നെയുണ്ട്.  അവരും ഇസ്ലാം മതക്കാരായാല്‍ ഇന്ത്യയില്‍ അഞ്ചില്‍ രണ്ടുഭാഗം മുസ്ലീംങ്ങളാകും.  ഹിന്ദുക്കളുടെ സംഖ്യയില്‍ നിന്ന് വലിയ ഒരു സംഖ്യ ചോര്‍ന്ന് പോവുകയും ചെയ്യും.  ഇന്ത്യക്ക് സ്വയം ഭരണം കിട്ടണമെങ്കില്‍ നാനാജാതിയും,  നാനാ ദൈവവും, നാനാമതവും ഒന്നിച്ചുകൂടിയ ഒരു കലക്കുചളിയായ ഹിന്ദുമതക്കാരുടെ സംഖ്യ കുറയുകയും ഒരു ജാതി, ഒരു ദൈവം, ഒരു മതം എന്ന തെളിഞ്ഞ ജലം പോലെ ശുദ്ധിയായ ഇസ്ലാം മതക്കാരുടെ സംഖ്യ ജാസ്തിയാകുകയും വേണം.  അങ്ങനെ ഒരു സുവര്‍ണ്ണകാലം ഇന്ത്യയുടെ ഭാവിയിലെ ഒരു ഭാഗ്യമായിരിക്കക്കണ്ട് ഇന്ത്യ ഒടുവില്‍ ഹിന്ദുസ്ഥാനത്തിനു പകരം ഇസ്ലാം സ്ഥാനം  ആയിതീര്‍ന്ന്, തുര്‍ക്കിസ്ഥാനം, ബലൂജിസ്ഥാനം, പേര്‍ഷ്യ, ഏഷ്യമൈനര്‍, ടര്‍ക്കി, അറബിയാ, വടക്കന്‍ ആഫ്രിക്ക, എന്നിങ്ങനെ തൊട്ടുതൊട്ടു കിടക്കുന്ന വലിയ ഇസ്ലാം ഭൂഭാഗങ്ങളില്‍ ഒന്നായിത്തീരുകയും ചെയ്യും അന്ന് ഇസ്ലാം ഒരു ലോകമഹാശക്തിയായിത്തീരുകയും ചെയ്യും.  അതിന് ഈശ്വരന്‍ നമ്മളെ എല്ലാവരെയും കാക്കുകയും സഹായിക്കുകയും ചെയ്യട്ടെ."

സര്‍ക്കാര്‍ നിരോധിച്ച ഈ പുസ്തകം ബ്ലോഗുകളിലൂടെയും മറ്റും വീണ്ടും വീണ്ടും പ്രചരിപ്പിച്ച് ദളിതര്‍ മുഴുവന്‍ പൊന്നാനിയ്ക്ക് വണ്ടികേറുന്നതും സ്വപ്നം കണ്ടിരിക്കുകയാണ് മറ്റു ചിലര്‍.

ഇവര്‍ പ്രചരിപ്പിക്കുന്ന ചില നുണകളും അവയുടെ സത്യാവസ്ഥകളും.

1. മുസ്ലീങ്ങളും ദളിതുകളും ഒരുപോലെ പിന്നോക്കാവസ്ഥ ഉള്ളവരാണ്.

യഥാര്‍ത്ഥത്തില്‍ ഇതിന്റെ സത്യാവസ്ഥ എന്താണ്? മുസ്ലീങ്ങള്‍ അവര്‍ അവകാശപ്പെടുന്നതു പോലെ ഒരു കീഴാള വിഭാഗമാണോ? സംവരണം പിന്നോക്കാവസ്ഥയ്ക്ക്‌ തെളിവാകുമോ? കേരളത്തിലെ സംവരണവിഭാഗങ്ങളില്‍ ഏറ്റവും മുന്നോക്കമുള്ളത് രണ്ടു വിഭാഗക്കാര്‍ ആണ്.

  • ആംഗ്ലോ ഇന്ത്യന്‍സ്
  • മുസ്ലീങ്ങള്‍

മുസ്ലീങ്ങള്‍ ഏറ്റവും പിന്നോക്കക്കാര്‍ ആണെന്നു വരുത്തിതീര്‍ക്കാന്‍ പലപ്പോഴും ഉദ്ദരിച്ചുകാണുന്നത് സര്‍ക്കാര്‍ സര്‍വീസുകളില്‍ മുസ്ലീങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇല്ല എന്നുള്ള റിപ്പോര്‍ട്ടുകള്‍ ആണ്. മുസ്ലീങ്ങളില്‍ വലിയൊരു ശതമാനവും ആധുനിക വിദ്യാഭ്യാസത്തോടു പുറംതിരിഞ്ഞുനിന്ന് മദ്രസ വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്ന ഇന്നലെകളെ മറന്നുകൊണ്ടാണ് ഇത്തരം വാദഗതികള്‍ ഉന്നയിക്കപ്പെടുന്നത്‌. മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗം മാത്രമല്ലല്ലോ സാമ്പത്തിക - സാമൂഹിക പുരോഗതിയുടെ അളവുകോല്‍? വിദേശത്തു ജോലിചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മുസ്ലീം സമുദായത്തിലാണ്. മുസ്ലീങ്ങളുടെ സാമുദായിക അവസ്ഥയും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി നേടിയെടുക്കുന്നതില്‍ അവരെ സഹായിച്ചിട്ടുണ്ട് എന്നു പറയാതെ വയ്യ. പല ഗള്‍ഫ്‌ രാജ്യങ്ങളും തൊഴിലാളികളെ തെരഞ്ഞെടുക്കുമ്പോള്‍ മുസ്ലീങ്ങള്‍ക്ക് മുന്‍ഗണന നല്‍കാറുണ്ട്. അതുപോലെ അറബി ഭാഷയിലുള്ള അറിവ്‌, ഇസ്ലാമിക ജീവിതരീതിയിലുള്ള പരിചയം എന്നിവയൊക്കെ വിദേശരാജ്യങ്ങളിലെ കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലികള്‍ നേടിയെടുക്കാന്‍ മുസ്ലീങ്ങളെ സഹായിക്കുന്നുണ്ട്. പറഞ്ഞുവന്നത് മുസ്ലീങ്ങളെ പിന്നോക്കവിഭാഗക്കാര്‍ ആയിട്ടല്ല, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന ഒരു സമുദായമായി കണക്കാക്കുന്നതാണ് ഉചിതം.

2. നായര്‍, നസ്രാണി വിഭാഗങ്ങള്‍ക്കും മറ്റും വിശേഷാധികാരങ്ങള്‍ നല്‍കി അംഗീകരിച്ച സവര്‍ണ്ണമേധാവിത്വം മുസ്ലീങ്ങളെ (അവര്‍ണ്ണരെ പോലെ) അകറ്റി നിര്‍ത്തി.

തുല്യദുഃഖിതര്‍ എന്ന സിമ്പതി ലഭിക്കുന്നതിനു വേണ്ടി പറയപ്പെടുന്ന മറ്റൊരു കള്ളമാണ് ഇത്. യഥാര്‍ത്ഥത്തില്‍ മുസ്ലീങ്ങള്‍ക്ക് സവര്‍ണ്ണ ജാതിവ്യവസ്ഥ ക്രിസ്ത്യാനികള്‍ക്ക് കൊടുത്തിരുന്നതിനെക്കാള്‍ അംഗീകാരം നല്‍കപ്പെട്ടിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സാമൂതിരിയുടെ നാവികസേനയുടെ തലവന്മാര്‍ കുഞ്ഞാലി മരയ്ക്കാര്‍മാര്‍ ആയിരുന്നു. വള്ളുവനാടന്‍ നാടോടികഥകളില്‍ മുസ്ലീം കഥാപാത്രങ്ങള്‍ ധാരാളമാണ്. മുസ്ലീങ്ങള്‍ക്ക് ബ്രാഹ്മണഭവനങ്ങളില്‍ വരെ പ്രവേശനമുണ്ടായിരുന്നു എന്ന് അക്കാലത്തു ജീവിച്ചിരുന്നവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

അല്ലാ ഇവനിന്നൊരു പുലയനല്ലേ
അള്ളാ മതം നാളെ സ്വീകരിച്ചാല്
ഇല്ലാ തടസ്സം ഇല്ലില്ലെല്ലായിടത്തും പോകാം
ഇല്ലത്തും പോയിടാം ജ്ഞാനപ്പെണ്ണേ, നോക്ക്
സുന്നത്തിന് മാഹാത്മ്യം യോഗപ്പെണ്ണേ
 (പണ്ഡിറ്റ് കറുപ്പന്‍)

എത്രയോ ദൂരം വഴിതെറ്റിനില്‍ക്കേണ്ടാ-
രേഴച്ചെറുമന്‍ പോയി തൊപ്പിയിട്ടാല്‍,
ചിത്രമവനെത്തിച്ചാരത്തിരുന്നിടാം,
ചെറ്റും പേടിക്കേണ്ടാ നമ്പൂരാരേ
(കുമാരനാശാന്‍)

ഇതെല്ലാം കാണിക്കുന്നത് മുസ്ലീങ്ങള്‍ അവര്‍ അവകാശപ്പെടുന്നതു പോലെ പീഡിപ്പിക്കപ്പെട്ടിരുന്ന ഒരു കീഴാള ജനതയല്ല, മറിച്ച് സവര്‍ണ്ണ മാടമ്പി സാമൂഹ്യക്രമത്തിന്റെ കൂട്ടവകാശികളും ഗുണഭോക്താക്കളുമായിരുന്നു എന്നതാണ്. 
(തുടരും)

8 comments:

  1. ദളിതുകളെ ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കുക വഴി ഇന്ത്യയില്‍ മുസ്ലീം ഭൂരിപക്ഷം ഉണ്ടാക്കിയെടുക്കാം എന്നിവര്‍ കരുതുന്നു. ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കുക എന്നുള്ള ആഗോള ഇസ്ലാമികസാമ്രാജ്യത്വ ഗൂഡാലോചനയാണ് ഇതിനു പിന്നില്‍. ഇന്തോനേഷ്യ മുതല്‍ പടിഞ്ഞാറന്‍ ആഫ്രിക്ക വരെ പരന്നുകിടക്കുന്ന ഒരു ആഗോള ഇസ്ലാമിക സാമ്രാജ്യമാണ് ഇസ്ലാമിക ഭീകരര്‍ വിഭാവനം ചെയ്യുന്നത്.

    ReplyDelete
  2. .....എന്നാല്, ഈ പുസ്തകത്തില് രാജ്യദ്രോഹക്കുറ്റത്തിനും മതസ്പര്ധയ്ക്കും കാരണമാവുന്ന കാര്യങ്ങളൊന്നുമില്ലെന്ന് കോടതി വിലയിരുത്തി. പ്രസ്തുത വകുപ്പുകള് നിലനില്ക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
    —ഇന്ത്യന് ഭരണഘടന നിലവില്വരുന്നതിനു മുമ്പ് അച്ചടിച്ചതാണ് പുസ്തകമെന്നും അന്ന് അവര്ണര് മുസ്ലിം സമുദായത്തിലേക്ക് മാറുന്നത് ആശ്വാസകരമായിരുന്നെന്നും യുവാക്കള്ക്കു വേണ്ടി ഹാജരായ അഡ്വ. ടി ജി രാജേന്ദ്രന് വാദിച്ചു. —കേരള കൌമുദി പത്രത്തിന്റെ സ്ഥാപക എഡിറ്റര് കെ സുകുമാരന് ഉള്പ്പെടെ നാലു പ്രമുഖ വ്യക്തികള് എഴുതിയ പുസ്തകമാണ് അ(സ)വര്ണര്ക്ക് നല്ലത് ഇസ്ലാം. സഹോദരന് അയ്യപ്പന്, പി കെ കുഞ്ഞിരാമന്, എ കെ ഭാസ്കര് എന്നിവരുടെ ലേഖനങ്ങളും പുസ്തകത്തിലുണ്ട്. 1936ല് കേരള തിയ്യ യൂത്ത്ലീഗാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    ReplyDelete
  3. Dear anaryan.
    I respect you beacause u are a well wisher of Dalits.And dat doesnt need to support muslims too...But you must be aware about how Savarn fascism is secretly spreading through this ant-muslim propaganda...And never dese Popular font idiots is not a remedy to Svarna fascism...In fact dey are shame to muslim community...

    Here is my view "WHY SANGHPARIVAR HATE MUSLIMS"?I am reposting my comment in another forum...pls read..

    ഇന്ത്യയിലെ മുസ്ലിം സമൂഹം ആദ്യം മനസ്സിലാക്കേണ്ട കാര്യം ,തങ്ങള്‍ എത്രത്തോളം മത വൈകാരികത കാണിക്കുന്നുവോ അത്രത്തോളം വിഡ്ഢികള്‍ ആകുന്നു എന്നതാണ്….!ഉദാഹരണം പറയാം,സംഘ പരിവര്‍ തങ്ങളുടെ മുസ്ലിം വിരോധത്തിനു കാരണമായി പറയുന്നത് ,ഇസ്ലാം മതം വൈദേശികം ആയതു കൊണ്ടാണ് എന്നതാണ്….മുസ്ലിങ്ങളും ഇടതു പക്ഷവും ഇതിനെ എതിര്‍ത്ത് തങ്ങളുടെ സ്വദേശി സ്വത്വം തെളിയിക്കാന്‍ ആരോപനഗലുംയി വരുന്നു…..തങ്ങളുടെ മതസ്വത്വം ചോര്‍ത്തി കളയാനുള്ള ശ്രമമായി കണ്ടു കൂടുതല്‍ മതത്തോടു അലിഞ്ഞു ചേരനും ശ്രമിക്കുന്നു മുസ്ലീങ്ങള്‍ …..ശരിക്കും അവിടെ സംഘപരിവാര്‍ ജയിക്കുന്നു….എങ്ങനെയെന്നല്ലെ?പറയാം…..

    സംഘപരിവാര്‍ മുസ്ലീങ്ങളെയും christiansineyum വെറുക്കുന്നത് അവര്‍ വിദേശ മതക്കാര്‍ ആയതു കൊണ്ടല്ല…മറിച്ചു അവര്‍ ഇവിടത്തെ അവര്‍ണരും ദളിതരും മതം മാറിയവര്‍ ആയതു കൊണ്ടാണ് എന്നതാണ്….ഇന്നലെ വരെ വര്ണ ധര്‍മം അനുസരിച്ച് സവര്‍ണന്റെ അടിമയായി കഴിഞ്ഞവര്‍,ഇന്ന് പുതിയൊരു പ്രത്യയശാസ്ത്രവും സ്വത്വവും സ്വീകരിച്ചു തുല്യനീതി അനുഭവിച്ചു ജീവിക്കുന്നതിലുള്ള വിരോധം ആണ് സംഘ പരിവാര്‍ കാണിക്കുന്നത്….വിചാര ധാരയില്‍ ഗോള്വല്കര്‍ പറയാതെ പറയുന്നതും ഇതാണ്….”ഒന്നുകില്‍ മുസ്ലീങ്ങള്‍ ഇവിടംവിട്ടു പോവുക,അല്ലെങ്കില്‍ ഭാരതീയ പാരമ്പര്യ നിയമങ്ങള്‍ അനുസരിച്ച് ഇവിടെ ജീവിക്കുക”….അതായതു ഇസ്ലാമില്ലേക്ക് വരും മുന്പ് അവര്നനായ നീ എങ്ങനെ ജീവിച്ചോ അത് പോലെ ജീവിക്ക്…അതാണ് ഗോള്വാല്കര്‍ പറയുന്നത്…..

    ഗോള്വാല്കരുടെ ഈ സിദ്ധാന്തം ,സമര്‍ത്ഥമായി ഇന്നും സംഘപരിവാര്‍ നടപ്പിലാക്കുന്നു….അതും വിഡ്ഢികളായ അവര്‍ണരുടെയും മുസ്ലീങ്ങളുടെയും ചെലവില്‍ തന്നെ….അത് മനസ്സിലാക്കാന്‍ ഒരു മുസ്ലിമിന് കഴിയണമെങ്കില്‍,ബാബറി പ്രശ്നം ഉള്പ്പടെയുല്ലവയെ മത വൈകരികതെയെ മാറ്റി വെച്ച ചിന്തിക്കാന്‍ കഴിയണം….നിര്‍ഭാഗ്യ വശാല്‍,മത വൈകാരികത എന്നാ ഗുണം ഇരു തല മൂര്‍ച്ചയുള്ള വാല്‍ ആയി അവിടെ പ്രവര്‍ത്തിക്കുന്നു…

    ReplyDelete
  4. Dear anaryan.
    I respect you beacause u are a well wisher of Dalits.And dat doesnt need to support muslims too...But you must be aware about how Savarn fascism is secretly spreading through this ant-muslim propaganda...And never dese Popular font idiots is not a remedy to Svarna fascism...In fact dey are shame to muslim community...

    Here is my view "WHY SANGHPARIVAR HATE MUSLIMS"?I am reposting my comment in another forum...pls read..

    ഇന്ത്യയിലെ മുസ്ലിം സമൂഹം ആദ്യം മനസ്സിലാക്കേണ്ട കാര്യം ,തങ്ങള്‍ എത്രത്തോളം മത വൈകാരികത കാണിക്കുന്നുവോ അത്രത്തോളം വിഡ്ഢികള്‍ ആകുന്നു എന്നതാണ്….!ഉദാഹരണം പറയാം,സംഘ പരിവര്‍ തങ്ങളുടെ മുസ്ലിം വിരോധത്തിനു കാരണമായി പറയുന്നത് ,ഇസ്ലാം മതം വൈദേശികം ആയതു കൊണ്ടാണ് എന്നതാണ്….മുസ്ലിങ്ങളും ഇടതു പക്ഷവും ഇതിനെ എതിര്‍ത്ത് തങ്ങളുടെ സ്വദേശി സ്വത്വം തെളിയിക്കാന്‍ ആരോപനഗലുംയി വരുന്നു…..തങ്ങളുടെ മതസ്വത്വം ചോര്‍ത്തി കളയാനുള്ള ശ്രമമായി കണ്ടു കൂടുതല്‍ മതത്തോടു അലിഞ്ഞു ചേരനും ശ്രമിക്കുന്നു മുസ്ലീങ്ങള്‍ …..ശരിക്കും അവിടെ സംഘപരിവാര്‍ ജയിക്കുന്നു….എങ്ങനെയെന്നല്ലെ?പറയാം…..

    സംഘപരിവാര്‍ മുസ്ലീങ്ങളെയും christiansineyum വെറുക്കുന്നത് അവര്‍ വിദേശ മതക്കാര്‍ ആയതു കൊണ്ടല്ല…മറിച്ചു അവര്‍ ഇവിടത്തെ അവര്‍ണരും ദളിതരും മതം മാറിയവര്‍ ആയതു കൊണ്ടാണ് എന്നതാണ്….ഇന്നലെ വരെ വര്ണ ധര്‍മം അനുസരിച്ച് സവര്‍ണന്റെ അടിമയായി കഴിഞ്ഞവര്‍,ഇന്ന് പുതിയൊരു പ്രത്യയശാസ്ത്രവും സ്വത്വവും സ്വീകരിച്ചു തുല്യനീതി അനുഭവിച്ചു ജീവിക്കുന്നതിലുള്ള വിരോധം ആണ് സംഘ പരിവാര്‍ കാണിക്കുന്നത്….വിചാര ധാരയില്‍ ഗോള്വല്കര്‍ പറയാതെ പറയുന്നതും ഇതാണ്….”ഒന്നുകില്‍ മുസ്ലീങ്ങള്‍ ഇവിടംവിട്ടു പോവുക,അല്ലെങ്കില്‍ ഭാരതീയ പാരമ്പര്യ നിയമങ്ങള്‍ അനുസരിച്ച് ഇവിടെ ജീവിക്കുക”….അതായതു ഇസ്ലാമില്ലേക്ക് വരും മുന്പ് അവര്നനായ നീ എങ്ങനെ ജീവിച്ചോ അത് പോലെ ജീവിക്ക്…അതാണ് ഗോള്വാല്കര്‍ പറയുന്നത്…..

    ഗോള്വാല്കരുടെ ഈ സിദ്ധാന്തം ,സമര്‍ത്ഥമായി ഇന്നും സംഘപരിവാര്‍ നടപ്പിലാക്കുന്നു….അതും വിഡ്ഢികളായ അവര്‍ണരുടെയും മുസ്ലീങ്ങളുടെയും ചെലവില്‍ തന്നെ….അത് മനസ്സിലാക്കാന്‍ ഒരു മുസ്ലിമിന് കഴിയണമെങ്കില്‍,ബാബറി പ്രശ്നം ഉള്പ്പടെയുല്ലവയെ മത വൈകരികതെയെ മാറ്റി വെച്ച ചിന്തിക്കാന്‍ കഴിയണം….നിര്‍ഭാഗ്യ വശാല്‍,മത വൈകാരികത എന്നാ ഗുണം ഇരു തല മൂര്‍ച്ചയുള്ള വാല്‍ ആയി അവിടെ പ്രവര്‍ത്തിക്കുന്നു…

    ReplyDelete
  5. സ്വസമുദായത്തിലെ സ്ത്രീകളുടെ സമത്വം ഇല്ലാതാക്കുന്നവരും അഹമ്മദീയരെ ദൈവത്തെ വിളിക്കാന്‍ സമ്മതിക്കതവരും മതം മാറി ക്രിസ്ത്യാനി ആയ പിന്നക്കകരെ അകറ്റി നിര്തുന്നവരും ഹിന്ദു സമുദായത്തിലെ പിന്നക്കക്കാരെ ചൊല്ലി വിലപിക്കുന്നത് കാണാന്‍ രസമുണ്ട്.

    ReplyDelete
  6. @അനാര്യാ,
    താങ്കള്‍ പറയുന്നു :">>>>>കേരളത്തിലെ സംവരണവിഭാഗങ്ങളില്‍ ഏറ്റവും മുന്നോക്കമുള്ളത് രണ്ടു വിഭാഗക്കാര്‍ ആണ്.

    * ആംഗ്ലോ ഇന്ത്യന്‍സ്
    * മുസ്ലീങ്ങള്‍ <<<<<< "
    ചെലരു പറയുന്നു ഈഴവരാണെന്ന്. ആട്ടെ, എന്താണ് ഈ മുന്നോക്കാവസ്ഥയ്ക്കു മാനദണ്ഡം? സാമ്പത്തികമാണോ?സംവരണം എന്തിനാ നല്‍കുന്നത് ?സാമ്പത്തിക പിന്നാക്കാവസ്ഥ മാറ്റാനാണോ?

    ReplyDelete
  7. അനാര്യന്റെ പോസ്റ്റിനോട് വിയോജിക്കുന്നത് ,ഏകപക്ഷീയമായതിനാലാണ്.ഒരു മതസ്മൂഹമെന്ന നിലയിൽ ഇസ്ലാം നേരിടുന്ന പ്രതിസന്ധി കാണണം.അതിനൊപ്പം ദലിതർ ഒരു ജനതയെന്ന നിലയിൽ നേരിടുന്ന വിഷയവും.ഇസ്ലാമിന്റെ പൂർവചരിത്രവും,ആഗോളതലത്തിൽ ,രാഷ്ട്രീയ ഇസ്ലാം നേരിടുന്നതും രണ്ടായി കാണേണ്ടതുണ്ട്.മണ്ഡൽ -അനന്തര രാഷ്ട്രീയ കാലവസ്ഥയിൽ രൂപപ്പെട്ട ദലിത്-ബഹുജന രാഷ്ട്രീയ ധ്രുവീകരണം ഒരു യാഥാർത്ഥ്യം ആകുന്നു.ദേശീയതയുടെ മുൻ കാലപാഠങ്ങൾ കാലഹരണപ്പെട്ടു.സമൂഹത്തിന്റെ സമഗ്ര പുരോഗതിയുടെ ഭാഗമായ ജനാധിപത്യവൽക്കരണത്തിൽ നിന്നും ചിലജനവിഭാഗങ്ങളെ മാറ്റിനിർത്തുന്നു.ബാബറിമസ്ജിത് മായി സംഘപരിവാർ ശക്തികളഴിച്ചുവിട്ട ഹീനമായ വർഗീയ പ്രചാരണത്തിന് നിയമപരമായ ‘മാന്യത’(അലഹബാദ് വിധി)കൂടി വന്നപ്പോൾ അന്യവൽക്കരണത്തിന്റെ ആഴംകൂടുന്നു.മുസ്ലീം അപരത്വവൽക്കരണത്തെ ചെറുക്കേണ്ടത് പ്രാധമിക ജനാധിപത്യ ബോധ്യമാണ്.ദലിതുകൾ സ്വന്തം നിലക്കു നടത്തുന്ന ജനാധിപത്യ സമരങ്ങളോട് ഐക്യപ്പെടുന്ന പ്രസ്ഥനങ്ങളെ ഉൾക്കൊള്ളുന്നുണ്ട്.വർക്കല ഒരു ഉദാഹരണമാണ്.
    നിരവധി ജാതി/ഉപജാതി സംഘടനകളൊന്നും ഈ നിലപാടുൾലവരല്ല.അതുപോലെ മുസ്ലീമിലെ പ്രബല വിഭാഗങ്ങളും ഈ ഒരു നിലപാടുള്ളവരല്ല.

    ReplyDelete