ഹിറ്റ്ലര്‍ മുതല്‍ സ്വാമി ദയാനന്ദസരസ്വതി വരെ നൂറ്റൊന്നാവര്‍ത്തിച്ച ഒരു നുണയാണ് ആര്യന്‍ വംശമാഹാത്മ്യം. യഥാര്‍ത്ഥത്തില്‍ അപരിഷ്കൃതരും തമ്മില്‍ തല്ലുന്നവരുമായ കുറേ നാടോടി ഗോത്രങ്ങളുടെ കൂട്ടമല്ലാതെ മറ്റൊന്നുമല്ലാത്ത ഇവരെക്കുറിച്ച് മാനംമുട്ടെ വര്‍ണ്ണനകള്‍ ലഭ്യമാണ് ചരിത്രത്തില്‍. ഇന്നും കേരളത്തിലെ നായന്മാര്‍, സുറിയാനി ക്രിസ്ത്യാനികള്‍ തുടങ്ങിയ പല ജാതിക്കാരും ഇല്ലാത്ത ആര്യന്‍ പാരമ്പര്യം അവകാശപ്പെട്ട് ബഹുമാനം പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നു. അതേസമയം ആര്യന്‍ പാരമ്പര്യത്തിന്റെ ശരിയായ അവകാശികളായ നമ്പൂതിരി ബ്രാഹ്മണര്‍ അറിവില്ലായ്മയുടേയും അന്ധവിശ്വാസങ്ങളുടെയും പടുകുഴിയില്‍ ഇന്നും കഴിയുന്നു. നമ്പൂതിരിമാരെ പണ്ഡിതന്മാരും വിജ്ഞാനികളും സംസ്കാരസമ്പന്നരുമായി ചിത്രീകരിക്കുന്ന വ്യാജ ഐതീഹ്യങ്ങളും കെട്ടിച്ചമച്ച ജീവിതകഥകളും സംഘടിതമായി പ്രചരിപ്പിക്കപ്പെടുമ്പോള്‍ തന്നെ ഇക്കൂട്ടരുടെ വിഡ്ഢിത്തങ്ങള്‍ തുറന്നുകാട്ടുന്ന നമ്പൂതിരി ഫലിതങ്ങള്‍ ഈ വംശമഹാത്മ്യത്തിന്റെ പൊള്ളത്തരം വെളിവാക്കുന്നു.
അവയില്‍ ചിലത്:
=-=-=-=-=-=-=-=-=-=-=-=-=-=-=
നമ്പൂതിരി ആദ്യമായാണ് കൊച്ചിയിലെത്തുന്നത്. കക്ഷി ഒരു ബസില്‍ കയറി. കണ്ടക്ടര്‍ വന്നപ്പോള്‍ നമ്പൂതിരിയുടെ അടുത്തുനിന്ന ഒരു സ്ത്രീ:
"ഒരു മേനക"
കണ്ടക്ടര്‍ ടിക്കറ്റ് കൊടുത്തു. അപ്പോള്‍ മറ്റൊരാള്‍:
"ഒരു ആല്‍ബര്‍ട്ട്സ്"
കണ്ടക്ടര്‍ അയാള്‍ക്കും ടിക്കറ്റ് കൊടുത്തു. ഇത് കണ്ടുനിന്ന നമ്പൂതിരി ചിന്തിച്ചു:
"ഈ നാട്ടില്‍ ഓരോരുത്തരും സ്വന്തം പേര് പറഞ്ഞാണ് ടിക്കറ്റെടുക്കുന്നത്"
കണ്ടക്ടര്‍ അടുത്തെത്തിയപ്പോള്‍ നമ്പൂതിരി കണ്ടക്ടറോട്:
"ഒരു ഉണ്ണാശേരിമന ശങ്കരന്‍ നമ്പൂതിരിപ്പാട്"
=-=-=-=-=-=-=-=-=-=-=-=-=-=-=
ബസിറങ്ങിയ ശേഷം ഉച്ചയൂണ് കഴിക്കാമെന്നു കരുതി ഒരു ഹോട്ടലില്‍ കയറി. അവിടെ Homely Meals എന്നെഴുതിവച്ചിരുന്നു. ഇതുകണ്ട നമ്പൂതിരി ഉടമയോട്:
"ദെന്താ എഴുതിയിരിക്കുന്നത്?"
ഉടമ:
"Homely Mealsന്നു വച്ചാല്‍ ഇല്ലത്തുള്ള ഊണ് പോലെത്തന്നെ എന്നര്‍ത്ഥം.."
നമ്പൂതിരി:
"നല്ലതുവല്ലതും കഴിക്കാംന്നു വച്ചാ ഇവിടെ വന്നെ..ഇവിടേം ഇല്ലത്തെപ്പോലെ തന്നാണെങ്കില്‍ കഷ്ടാവും.. ഞാന്‍ വേറെ എവിടുന്നെങ്കിലും കഴിച്ചോളാം.."
=-=-=-=-=-=-=-=-=-=-=-=-=-=-=
വി. വി. ഗിരി പ്രസിഡണ്ടായിരുന്ന കാലം. നമ്പൂതിരി റോഡിലൂടെ പോകുമ്പോഴാണ് കുറേപ്പേര്‍ തോരണവും കുരുത്തോലയുമൊക്കെ കെട്ടുന്നത് കണ്ടത്..
നമ്പൂതിരി:
"ഹായ് ഹായ് ഇതെന്താ..?"
ഒരു ചെറുപ്പക്കാരന്‍:
"തിരുമേനി അറിഞ്ഞില്ലേ..ഗിരി വരുന്നുണ്ട്.."
നമ്പൂതിരി:
"അപ്പോ ഇതു കെട്ടിയാല്‍ വരില്ല അല്ലേ..?"
ചെറുപ്പക്കാരന്‍:
"അല്ല തിരുമേനീ..വരാന്‍ വേണ്ടിയാണ് കെട്ടുന്നത്.."
നമ്പൂതിരി:
"അപ്പോ ഇതു കെട്ടിയാല്‍ വരും അല്ലേ.."
=-=-=-=-=-=-=-=-=-=-=-=-=-=-=
നമ്പൂതിരി സര്‍ക്കസ് കാണാന്‍ പോയി. അവിടെ ഒരഭ്യാസി വളയത്തിലൂടെ, പിന്നെ ചെറുതിലൂടെ, പിന്നെ അതിലും ചെറുതിലൂടെ..
ഇതുകണ്ട നമ്പൂതിരി:
"ഇക്കണക്കിന് ഇവന്‍ വളയല്യാണ്ടും ചാടൂലോ.."
ഹിറ്റ്ലര്‍ മുതല്‍ സ്വാമി ദയാനന്ദസരസ്വതി വരെ നൂറ്റൊന്നാവര്‍ത്തിച്ച ഒരു നുണയാണ് ആര്യന്‍ വംശമാഹാത്മ്യം. യഥാര്‍ത്ഥത്തില്‍ അപരിഷ്കൃതരും തമ്മില്‍ തല്ലുന്നവരുമായ കുറേ നാടോടി ഗോത്രങ്ങളുടെ കൂട്ടമല്ലാതെ മറ്റൊന്നുമല്ലാത്ത ഇവരെക്കുറിച്ച് മാനംമുട്ടെ വര്‍ണ്ണനകള്‍ ലഭ്യമാണ് ചരിത്രത്തില്‍.
ReplyDeleteThis comment has been removed by the author.
ReplyDeleteനമ്മുടെ നമ്പൂതിരിമാര്‍ ആര്യന്മാരൊന്നുമല്ല. ബ്രാഹ്മണര്‍ പുരാതനകാലത്ത് ശത്രുക്കളായി(വിഷ്ണുഏട്ടന്റെ ഔദ്ദ്യോഗിക വാഹനമായ ഗരുഡന് ഈ നാഗന്മാരെ കൊന്നു തിന്നലായിരുന്നു പണ്ട് പ്രധാന ഹോബി !) കരുതിയിരുന്ന നാഗന്മാരും കേരളത്തിലെ ചെറമക്കളും (കേരളത്തിന്റെ ഉടമകളും യഥാര്‍ത്ഥ പ്രജകളും,ഭരണക്കാരുമായിരുന്ന ചേരമക്കള്‍)സങ്കരപ്പെട്ടുണ്ടായ ബുദ്ധമത പാരമ്പര്യമുള്ള ജനവിഭാഗമായിരുന്നു ഇന്നത്തെ കേരള ബ്രാഹ്മണര്‍. ഉത്തരേന്ത്യയില്‍ നിന്നും വന്ന ബ്രാഹ്മണ മത പ്രചാരകര്‍ (ടിപ്പു സുല്‍ത്താന്‍ കണ്ണൂരിലെ നായന്മാരെ ഭീഷണിപ്പെടുത്തി മുസ്ലീങ്ങളാക്കിയതുപോലെ)നാഗന്മാരേ ഭീഷണിപ്പെടുത്തിയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയും
ReplyDeleteസമ്മര്‍ദ്ദത്തിലാഴ്ത്തി പൂണൂലിടീച്ച് നമ്പ്(വിശ്വാസം)തിരി ഞ്ഞവരെന്ന അര്‍ത്ഥത്തില്‍ “നമ്പൂതിരി” ബ്രാഹ്മണ പുരോഹിതരാക്കിയതാണ്.
നാഗന്മാരുടെ വേലക്കാരും അടിമകളുമായിരുന്നതിനാലാണ് ചെറമക്കളായിരുന്ന ആശ്രിതര്‍ നായര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് :)
(ഇന്നത്തേതുവരെയുള്ള ചിത്രകാരന്റെ ചരിത്ര ബോധം കൊണ്ട് എഴുതിയതാണ്. പുതിയ അറിവുകള്‍ ലഭിക്കുന്നതിനനുസരിച്ച് മുകളില്‍ കൊടുത്ത ചിത്രകാരന്റെ അഭിപ്രായങ്ങള്‍ മാറാനിടയുണ്ട്.:)
ഒരുപാടറിവുകൾ പുതുമകൾ ,നന്ദി
Deleteഎതിരന്‍ കതിരവന്റെ ലേഖനം ഈ ലക്കം (1834) കലാകൌമുദിയില്‍ വന്നത് വായിച്ചില്ലേ ചിത്രകാരന്‍?
ReplyDelete@ചിത്രകാരന്‍ :
ReplyDeleteകമന്റിന് നന്ദി. നാഗന്മാര്‍ എന്ന ജനവിഭാഗത്തെ കുറിച്ച് ആര്യപുരാണങ്ങളില്‍ മാത്രമല്ല പ്രാചീന തമിഴ് കൃതികളിലും പരാമര്‍ശമുണ്ട്. വില്ലവര്‍, മീനവര്‍ എന്നീ വംശങ്ങള്‍ ഒറ്റക്കെട്ടായി നാഗന്മാര്‍ എന്ന വംശത്തോട് യുദ്ധം ചെയ്തതിനെ പറ്റി പരാമര്‍ശിക്കുന്നു. വില്ലവരാണ് പില്‍ക്കാലത്ത് ചേരവംശമായി അറിയപ്പെട്ടത്.
നാഗന്മാര്‍ സിഥിയന്‍മാര്‍ (Scythians) ആണെന്നാണ് പല ചരിത്ര ഗവേഷകരുടെയും അഭിപ്രായം. അങ്ങനെയെങ്കില്‍ ഇന്നത്തെ നായന്മാര്‍ സിഥിയന്‍ വംശജരാണ്. നമ്പൂതിരിമാരുടെ ഉത്ഭവം താങ്കള്‍ അഭിപ്രായപ്പെട്ടതു പോലെയാണെങ്കില്‍ അവര്‍ക്കും അതേ പാരമ്പര്യമാണ് ഉള്ളതെന്നു വരും. എന്തായാലും ആര്യന്മാര്‍ എന്നു സ്വയം വിളിക്കുന്ന സൈബീരിയന്‍ നാടോടികളുടെ വിവരക്കേടുകളെയും അന്ധവിശ്വാസങ്ങളെയും "ഇന്ത്യാക്കാരുടെ പൊതുപാരമ്പര്യം" എന്ന പേരില്‍ ഉയര്‍ത്തിക്കാട്ടുന്നതിലെ പൊള്ളത്തരം വ്യക്തമാണ്.
https://enacademic.com/dic.nsf/enwiki/8193857 വില്ലവർ തന്നെയാണ് ഈഴവർ.
Delete"ആരായിരുന്നു വില്ലവർ ഇന്നത്തെ
ഈഴവർ"
----------------------------------------------------
പുരാതന ഇന്ത്യയുടെ തെക്കൻ ഭാഗമായ തമിഴകത്തിൽ താമസിച്ചിരുന്ന വേട്ടക്കാരുടെ ഗോത്രമായിരുന്നു വില്ലാവർ . വചനം വില്ലവര് നിന്ന് ലഭിച്ചത് ദ്രാവിഡ പദം വില്ലു ( VIL ). കുന്നിൻ പ്രദേശങ്ങളിലും വനങ്ങളിലും വില്ലവർ താമസിച്ചിരുന്നു [1] . ചേര രാജാക്കന്മാർ വില്ലവൻ എന്ന പദവി ഉപയോഗിച്ചു [2] [3] പിൽക്കാല ചേര രാജവംശത്തിന്റെ സ്ഥാപകനായ കുലശേഖര അൽവാർ സ്വയം വില്ലാവർ രാജാവായിരുന്ന "വില്ലാവർ കോൺ" എന്ന് സ്വയം വിശേഷിപ്പിച്ചു. [4] .
https://enacademic.com/dic.nsf/enwiki/8193857👈
ഒരു കാലത്ത് ഇന്ത്യ മുഴുവൻ ഭരിച്ച ദ്രാവിഡരിൽ പ്രാഥമിക ഭരണാധികാരികളായിരുന്നു. ഒരു കാലത്ത് ഇന്ത്യയിലെ വേട്ടയാടലിൽ നിന്ന് ഉയർന്നുവന്ന വില്ലാളികളായിരുന്നു വില്ലാവർമാർ (ബോമെൻ). ൽ എസിനാർ അല്ലെങ്കിൽ ഐനാർസ് എന്നും അറിയപ്പെട്ടിരുന്നുചേര(ഇന്നത്തെ കേരളം) യഥാക്രമം തമിഴ് രാജ്യങ്ങൾ. ഭിൽ ഗോത്രവർഗക്കാർ, കർണാടകയിലെ തുളുനാടിലെ ബില്ലാവസ്, സ്ഥാപിച്ച കേരളത്തിലെ വില്ലവർ വംശജർചേര രാജ്യംഎല്ലാവരും വില്ലാവർമാരാണ്. ദിഈഴവർ അല്ലെങ്കിൽ ഇല്ലവാസ് കേരളം ഈ വില്ലാവർ ഗോത്രത്തിന്റെ പിൻഗാമികളും കേരളം. കേരളത്തിലെ വില്ലാവർമാരും ശ്രീലങ്കയിലെ ഇല്ലവാറുകളും ബന്ധുക്കളായിരുന്നു. എല്ലാ വില്ലവർ ഗോത്രങ്ങളും പങ്കിടുന്ന തലക്കെട്ടുകളാണ് അഴ്വാർ, അൽവാർ, ആലുവാർ അല്ലെങ്കിൽ അൽവ.
ചേര രാജ്യം
പുരാതന ചേര രാജ്യം സ്ഥാപിച്ച വില്ലാവർ വംശജരെ സൂചിപ്പിക്കുന്ന ചേര രാജാവിന് വില്ലാവർ കോൺ എന്ന സ്ഥാനപ്പേരുണ്ടായിരുന്നു . ചേരസിന്റെ പതാകയിലെ ചിഹ്നം വില്ലും അമ്പും ആയിരുന്നു . വിവിധ വില്ലവർ ഗോത്രങ്ങളായ വനവർ, വെല്ലിയാർ, പശുവെട്ടാരയ്യർ എന്നിവരുടെ സംയോജനമാണ് ചേര രാജ്യം സ്ഥാപിതമായത്. നാഗാസ് വില്ലാവറിന്റെ വരവിന് ശേഷം (ഈഴവർ) പുരുഷാധിപത്യത്തെയും ഏകഭാര്യത്വത്തെയും വിലമതിച്ച സംസ്കാരത്തെ മാറ്റിസ്ഥാപിച്ചു മാട്രിയാർക്കി കൂടെ പോളിയാൻഡ്രിമാനദണ്ഡമായി. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചേര രാജവംശം അവസാനിച്ചു, അവസാന ചേര രാജാവും ബന്ധുക്കളും മുസ്ലീമായി. പിന്നീടുള്ള കാലഘട്ടത്തിൽ നാഗന്മാർ കേരളത്തിൽ ആധിപത്യം പുലർത്തിയപ്പോൾ വില്ലവർ ഗോത്രങ്ങളെ താഴേത്തട്ടിലേക്ക് തള്ളിവിട്ടു.
@മണി :
ReplyDeleteകമന്റിന് നന്ദി. എതിരന്‍ കുതിരവന്റെ ലേഖനം ഓണ്‍ലൈനില്‍ ലഭ്യമാണോ? അത് ഈ മേല്‍പ്പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ടതെങ്കില്‍ വായിക്കാന്‍ ആഗ്രഹമുണ്ട്.
ബ്രാഹ്മണന്‍ സൃഷ്ടിച്ച അന്ധവിശ്വാസങ്ങളുടെ സമാഹാരമാണ് ഹിന്ദുമതം. അന്ധവിശ്വാസങ്ങള്‍ ദൈവികവും പവിത്രവുമാക്കി അവതരിപ്പിച്ചത് മറ്റുള്ളവരെ അവന്റെ ചൊല്പടിക്കു നിറുത്തുവാനും സ്വയം മഹത്വവത്ക്കരിക്കാനുമായിരുന്നു. ഹിന്ദുമത്തില്‍ വിശ്വസിച്ചു ജീവിക്കുന്നിടത്തോളം മറ്റുള്ളവര്‍ ബ്രാഹ്മണന്റെ ആത്മീയ-രാഷ്ട്രീയ-അധികാര വ്യവസ്ഥയില്‍ നിന്നും മോചനമില്ലാത്ത അടിമകളായിരിക്കും.
ReplyDeleteനമ്പൂരിഫലിതങ്ങളെന്ന പേരില്‍ ഇറങ്ങിയിട്ടുള്ള ഫലിതങ്ങളൊന്നും തന്നെ നമ്പൂരിയെ മഠയാനാക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചുള്ളവയല്ല, മറിച്ച് ഉയര്‍ന്ന ശ്രേണിയില്‍ വിലസുന്ന ഇവരുടെ ഇല്ലാത്ത നിഷ്ക്കളങ്കതയും നിഷ്ക്കപടതയും സാധുത്വവും ദയാകാരുണ്യപരതയും മറ്റുള്ളവരെക്കൊണ്ട് ബോധപൂര്‍വം ആഘോഷിപ്പിക്കുന്നതിനാണ്. നമ്പൂരിഫലിതം വായിച്ചു ചിരിക്കുന്നവരൊന്നും നമ്പൂരിമാരെ വിഢികളായല്ല കണക്കാക്കുന്നത് മറിച്ച് എത്ര ശുദ്ധരായ മഹാന്മാരാണിവര്‍ എന്നായിരിക്കും ചിന്തിക്കുക. ഇത് ജാതിശ്രേണിയിലെ നമ്പൂരിയുടെ മഹത്വം വീണ്ടും ഊട്ടിയുറപ്പിക്കുന്നതേയുള്ളു. മറിച്ച് നമ്പൂരിയുടെ വാലാട്ടിയായി നടക്കുന്ന ശൂദ്രനോ അവന്റെ കണ്‍വെട്ടത്തുവരാന്‍ പാടില്ലാത്ത അധമന്‍മാരൊ ചെയ്യുന്ന വിഢിത്തങ്ങള്‍ , "ഏഭ്യന്‍ !"ഏന്നു ശകാരിച്ച് നമ്പൂരി ആഘോഷിച്ചു ചിരിക്കുമ്പോള്‍ താഴ്ന്ന ജാതിയുടെ ബുദ്ധിപരമായ പിന്നോക്കാവസ്ഥ വീണ്ടും വീണ്ടും അരക്കിട്ടുറപ്പിച്ചെടുക്കകയാണ്. ഇതാണ് ജാതിവ്യവസ്ഥയിലെ ഫലിതത്തിന്റെ പ്രത്യയശാസ്ത്രം!
@നിസ്സഹായന്‍ :
ReplyDeleteകമന്റിനു നന്ദി. ആദ്യകാല നമ്പൂതിരി ഫലിതങ്ങള്‍ നമ്പൂതിരിമാരെ വലിയ ആക്ഷേപഹാസ്യക്കാരായി ചിത്രീകരിക്കുന്നവയാണ്. അത്തരം ഫലിതങ്ങള്‍ ധാരാളം എന്റെ കൈവശമുണ്ട്. എന്നാല്‍ പില്‍ക്കാലത്ത് SMS-ലൂടെയും മറ്റും പ്രചരിച്ച നമ്പൂതിരി ഫലിതങ്ങള്‍ ഒരു പരിഷ്കൃതസമൂഹത്തിന്റെ ഭാഗമായി ജീവിക്കാനുള്ള ഇക്കൂട്ടരുടെ കഴിവില്ലായ്മയെ ആണ് ചിത്രീകരിക്കുന്നത്. ഞാന്‍ ഉള്‍പ്പെടുത്തിയ ഫലിതങ്ങള്‍ ബോധപൂര്‍വം അത്തരത്തില്‍ ഉള്ളവയാണ്.
ജാതിവ്യവസ്ഥയ്ക്ക് ബദല്‍ ആധുനികത ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ആധുനിക-നാഗരിക സംസ്കാരത്തിനു മുന്‍പില്‍ പല സവര്‍ണ്ണജാടകളും സോപ്പുകുമിളകള്‍ പോലെ പോട്ടിപ്പോകുന്നതിനു ഞാന്‍ സാക്ഷിയായിട്ടുണ്ട്. കൊച്ചിനഗരത്തിലെ മെട്രോപൊളിറ്റന്‍ യുവതലമുറ നായന്മാരെ Dogger എന്നു വിളിച്ചു കേട്ടിട്ടുണ്ട്. "ബ്രാഹ്മണന്‍ means BRA മണക്കുന്നവന്‍" എന്ന ഫലിതവും കേട്ടിട്ടുണ്ട്. "ഞാന്‍ ബ്രാഹ്മണനാണ്" എന്നു മേനി പറഞ്ഞ സഹപ്രവര്‍ത്തകനോട് "അപ്പോള്‍ താന്‍ അണ്ടര്‍വെയറിനു പകരം കോണകമാണോ ധരിക്കാറ്?" എന്നു ഞാന്‍ തിരിച്ചു ചോദിച്ചിട്ടുണ്ട്.
ചന്ദനക്കുറി തൊട്ട് മുല്ലപൂ ചൂടി കോളെജില്‍ വരുന്ന പെണ്‍കുട്ടിയെ "അമ്പലവാസി", "കാച്ചെണ്ണ" എന്നൊക്കെ വിളിച്ചു കളിയാക്കുന്ന ഒരു തലമുറ വളര്‍ന്നുവന്നുകഴിഞ്ഞു.
This comment has been removed by the author.
DeleteThis comment has been removed by the author.
Deleteഇതിലെ ഫലിതം ആസ്വദിച്ചു...
ReplyDeleteഅനാര്യൻ എന്ന പേര് തന്നെ ഇല്ലാത്ത “ആര്യൻ മാഹാത്മ്യത്തെ” ഓർമ്മിപ്പിക്കുന്നില്ലേ?
ജാതി വ്യവസ്ഥക്കെതിരെ ആധുനികത-നാഗരികത... ഈ നിരീക്ഷണം ഒരു പരിധി വരെ ശരിയാണ്...
You said the truth. But there are some scientific findings and discovers in ancient india.(not only the civil war). Astronomy (not astrology), Ayurveda etc. I think its also a hidden truth becoz, as you said, its hidden inside this sentence- "തമസ്കരിക്കപ്പെട്ട സ്വന്തം ചരിത്രവും സാംസ്കാരിക പാരമ്പര്യവും തിരയുന്ന ഇന്ത്യന്‍ ജനസംഖ്യ"
ReplyDelete@കാക്കര :
ReplyDeleteകമന്റിനു നന്ദി. ആര്യന്‍ എന്ന് ഈ ബ്ലോഗില്‍ പരാമര്‍ശിക്കുന്നത് Aryans എന്ന ethnic group-നെ ഉദ്ദേശിച്ചാണ്. വ്യത്യസ്ത വംശീയ പാരമ്പര്യങ്ങള്‍ ഉള്ള ആര്യന്മാരല്ലാത്ത എല്ലാ വംശീയ വിഭാഗങ്ങളെയും പൊതുവില്‍ സൂചിപ്പിക്കാനാണ് അനാര്യന്‍ എന്ന പദം ഇവിടെ ഉപയോഗിക്കുന്നത്. ആര്യന്‍ എന്ന വാക്കിന് സംസ്കൃതത്തില്‍ "ശ്രേഷ്ഠന്‍" എന്നര്‍ത്ഥമുണ്ട്. ആ അര്‍ത്ഥം ഇവിടെ വകവെച്ചുകൊടുത്തിട്ടില്ല. ഭൂമിശാസ്ത്രത്തില്‍ മനുഷ്യന് വലിയ വിവരമില്ലാതിരുന്ന കാലത്താണ് ഭൂമിയുടെ മധ്യത്തില്‍ എന്നര്‍ത്ഥം വരുന്ന "Mediterranean" എന്ന വാക്ക് ഉണ്ടായത്. എങ്കിലും ഇപ്പോഴും ആ വാക്ക് പ്രചാരത്തില്‍ ഉണ്ടല്ലോ. "Mediterranean countries" എന്നൊക്കെ പറയുമ്പോള്‍ ഭൂമിയുടെ നടുക്കുള്ള രാജ്യങ്ങള്‍ എന്ന് ആരും ഉദ്ദേശിക്കാറില്ലല്ലോ. അതുപോലെ തന്നെ ഇതും. പിന്നെ മലയാളത്തില്‍ എഴുതുമ്പോള്‍ സംസ്കൃതപദങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാനാവില്ലല്ലോ. അനാര്യന്‍ എന്ന പേര് അതുസൂചിപ്പിക്കുന്ന ആശയം കൊണ്ടുതന്നെ പ്രത്യേകം ശ്രദ്ധിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു.
@സായ് കിരണ്‍ :
ReplyDeleteകമന്റിനു നന്ദി. ഇന്ത്യ എന്നുപറഞ്ഞാല്‍ ബ്രാഹ്മണര്‍, സംസ്കൃതം, വേദകാലം എന്നൊന്നുമല്ലല്ലോ അര്‍ത്ഥം. ആര്യ-ബ്രാഹ്മണ-വൈദിക പാരമ്പര്യങ്ങള്‍ക്ക് പുറത്ത് ഒരിന്ത്യയും ഒരു ജനതയും ഒരു സംസ്കാരവും ഉണ്ടാവില്ലേ? ആയുര്‍വേദത്തില്‍ പല സസ്യങ്ങളുടേയും ഔഷധഗുണത്ത പറ്റി പരാമര്‍ശിക്കുന്നുണ്ട്. അതിനെ കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തണം. അല്ലാതെ ആയുര്‍വേദത്തെ അപ്പാടെ സ്വീകരിക്കാന്‍ കഴിയില്ലല്ലോ? പശുവിന്റെ മൂത്രം കുടിക്കാനും കറുത്ത പശുവിന്റെയും വെളുത്ത പശുവിന്റെയും പാലിന് വെവ്വേറെ ഗുണങ്ങളാണെന്നും ഒക്കെ പറയുന്നത് ശുദ്ധവിവരക്കേടല്ലേ? സംസ്കാരത്തെ മതത്തില്‍ ലയിപ്പിക്കാതെ രണ്ടിനെയും രണ്ടായി കാണാനുള്ള വിവേകമല്ലേ ആദ്യം വേണ്ടത്? അതുണ്ടായാല്‍ ആര്യന്‍ അധിനിവേശത്തെ കുറിച്ചു പറയുമ്പോള്‍ ഹിന്ദുമതത്തിനെതിരെ പറയുന്നു എന്ന മട്ടിലുള്ള മുറവിളികള്‍ ഉയരില്ല.
എന്താണ് താങ്കൾ ഇവിടെ പറയാൻ ഉദ്ദേശിച്ചത് എന്നുമനസ്സിലായില്ല. ആര്യാധിനിവേശം എന്ന് ഇന്ന് കൊട്ടിഘോഷിക്കുന്നത് അങ്ങ്ട് വിശ്വസിക്ക്ണംന്ന് നോമും നിരീച്ച്ട്ട്‌ല്യ.
ReplyDeleteതമാശ; പണ്ട് ദിനേശൻ പ്രസ്സിൽ നിന്നും വന്ന് പറഞ്ഞത് ഇതിലും ഭേദമായിരുന്നു.
@പാര്‍ത്ഥന്‍ :
ReplyDeleteകമന്റിനു നന്ദി. ആര്യന്‍ അധിനിവേശത്തെ താങ്കള്‍ക്ക് വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം അത് താങ്കളുടെ ഇഷ്ടം. പക്ഷേ പകല്‍ പോലുള്ള ചരിത്രസത്യങ്ങളെ എങ്ങനെ നിഷേധിക്കാവും? B.C. 4000 ആണ്ടില്‍ ആര്യന്മാര്‍ സൈബീരിയയില്‍ ഉണ്ടായിരുന്നെന്നും സിന്ധുനദീതട നാഗരികതയുടെ അന്ത്യം വരെ (B.C. 2000-1500) അവര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല എന്നും തെളിഞ്ഞിട്ടുണ്ട്. പിന്നെ അപരിഷ്കൃതരും തമ്മില്‍തല്ലുന്നവരുമായ ഒരു നാടോടിവര്‍ഗം ഈ ഉപഭൂഖണ്ഡത്തിലേയ്ക്ക് കടന്നുകയറിയതിനെ അധിനിവേശം എന്നു വിളിക്കണോ ടൂറിസം എന്നു വിളിക്കണോ എന്ന് താങ്കള്‍ തന്നെ തീരുമാനിക്കുക.
ഓഫ്: ആര്യസംസ്കൃതിയാണ് ഹിന്ദുമതത്തിന്റെ പ്രഭവകേന്ദ്രം എന്ന തെറ്റിദ്ധാരണയാണ് താങ്കളെപ്പോലുള്ളവരുടെ ആര്യന്‍ വിധേയത്വത്തിന് കാരണം.
കമന്റിട്ട എല്ലാവര്‍ക്കും നന്ദി. പുതിയ പോസ്റ്റ് കാണുക:
ReplyDeleteക്നായിതൊമ്മനും ബെല്ലിഡാന്‍സും
വായിക്കുക. അഭിപ്രായം പറയുക.
എഴുത്ത് നര്‍മവും ആക്ഷേപ ഹാസ്യവും കലര്‍ന്നതാണെങ്കിലും, ഗൌരവമായ വായനയുടെ ഫലമാണ് എന്ന് മനസ്സിലായി. അഭിനന്ദനങ്ങള്‍.
ReplyDeleteമറുപടി എഴുതാന്‍ വൈകി. എന്നാലും താങ്കള്‍ എതിരന്‍ കതിരവന്റെ പോസ്റ്റ് വായിച്ചുകാണുമല്ലോ.
ReplyDeleteലിങ്ക് : http://ethiran.blogspot.com/2008/06/blog-post.html
ചിത്രകാരന്റെ പോസ്റ്റിന്റെ ലിങ്ക് കൂടി കിടക്കട്ടെ:)
ReplyDeletehttp://chithrakarans.blogspot.com/2010/10/kalakaumudi-weekly.html
നമ്പൂതിരികള്‍ ആര്യന്മാരോ ..!!!! അപ്പൊ ഈ കറുത്ത നിറത്തിലും , ഇരു നിറത്തിലും ഒക്കെ ആര്യന്മാര്‍ ഉണ്ട് അല്ലെ ...!!! എന്റെ മാഷേ , ഭൂരിഭാഗം നമ്ബൂതിരിമാരെയും കേരളത്തില്‍ ഉള്ള മറ്റുള്ള ജാതി വിഭാഗങ്ങളില്‍ നിന്ന് രൂപ ഖടന കൊണ്ടോ , athropological parameters കൊണ്ടോ തിരിച്ചറിയാന്‍ പറ്റില്ല .. അവരില്‍ വളെരെ ചെറിയ ശതമാനം മാത്രമാണു ആര്യന്‍ രൂപ ഖടനയുമായി ചെറിയ സാമ്യം എങ്കിലും കാണിക്കുന്നത് . അവര്‍ സ്വദേശി ബ്രാഹ്മിന്‍സ് ( native Brahmans ) എന്നറിയപ്പെടുന്നതും അവര്‍ ഈ മണ്ണിന്റെ മക്കള്‍ ആയതു കൊണ്ടു തന്നെ .. അവരെ പ്പിടിച്ചു വിദേശി ആക്കല്ലേ പ്ലീസ് !!
ReplyDeleteഅതെ സമയം വിദേശി ബ്രാഹ്മിന്‍സ് ആയ തുളു /കൊങ്ങിണി ബ്രാഹ്മണര്‍ക്ക് വളരെ നല്ല രീതിയില്‍ ആര്യ ലക്ഷണങ്ങള്‍ കാണാം . പക്ഷെ അത് സ്വാഭാവികം മാത്രം ..
സുബൈര്‍, മണി, ഷാജിഖത്തര്‍ നന്ദി.
ReplyDeleteവാസുവണ്ണാ, തൊലിയുടെ നിറം നോക്കി വംശീയപാരമ്പര്യം നിര്‍ണ്ണയിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. ഈ സ്വദേശി ബ്രാഹ്മണന്‍, വിദേശി ബ്രാഹ്മണന്‍ എന്നുള്ള ക്ലാസിഫിക്കേഷന്‍ എവിടുന്നു വന്നു?
ആര്യന്മാരുടെ ആകാര സവിശേഷതകളുള്ള മറ്റു മതത്തിലുള്ള (സിക്ക്, മുസ്ലീം, ബുദ്ധ, തുടങ്ങിയ) ആളുകൾ ഏതു ജനുസിൽ പെടും. ഈ നമ്പൂതിരിമാർക്കുമാത്രം ഈ ആര്യൻ പട്ടം ചാർത്തിക്കൊടുക്കുവാനുണ്ടായ രാഷ്ട്രീയം എന്തായിരുന്നു.
ReplyDeleteതാങ്കൾ ഇതിനു മുമ്പ് കമന്റിയപോലെ, അപരിഷ്കൃതരും അജ്ഞാനികളും ആയിരുന്ന ആര്യന്മാർ എന്തു ദർശനമായിരുന്നു ഈ ഭൂഖണ്ഡത്തിലേക്ക് സംഭാവന ചെയ്തിട്ടുണ്ടാവുക. പ്രാഗ്‌ദ്രാവീഡിയൻസ് പ്രാചീനകാലത്തുതന്നെ സാംസ്കാരികമായി ഉയർന്ന നിലവാരം പുലർത്തിയിരുന്നു. വിദേശീയരുടെ അധിനിവേശവും ചരിത്രവും അരക്കിട്ടുറപ്പിക്കാൻ ഇതിലും വലിയ കസർത്തുക്കൾ കാണാം. ഈ ഭൂഖണ്ഡത്തിലുണ്ടായിരുന്ന ദ്രാവിഢന്മാർപോലും ആഫ്രിക്കയിൽ നിന്നോ മറ്റോ വന്നവരാണെന്നുള്ള ചരിത്രവും വായിക്കാൻ കിട്ടും. ഇതെല്ലാം അറിഞ്ഞപ്പോൾ എനിക്കുതോന്നിയ സംശയം; ഭാരതം മുഴുവനും പണ്ടുകാലത്ത് മരുഭൂമിയായിരുന്നോ എന്നതാണ്. ഒരു പുൽക്കൊടിപോലും ഇല്ലാതിരുന്ന അവസ്ഥ. എല്ലാം ആര്യമാർ കൊണ്ടുവന്ന് നട്ടുനനച്ച് ഉണ്ടാക്കിയതാണെങ്കിലോ?
"സ്വദേശി ബ്രാഹ്മണന്‍, വിദേശി ബ്രാഹ്മണന്‍ എന്നുള്ള ക്ലാസിഫിക്കേഷന്‍ എവിടുന്നു വന്നു? "
ReplyDeleteഅപ്പൊ ചേട്ടന് കേരളത്തിലെ ബ്രഹിന്സിന്റെ ക്ലാസ്സിഫിക്കെഷനെ പ്പറ്റി ഒരു "ചുക്കും" അറിയ്യില്ല അല്ലെ ... തുളു ബ്രാഹ്മണര്‍ കൊങ്ങിനിക , പട്ടര്‍ തുടങ്ങിയവര്‍ പരദേശി ബ്രാഹ്മണര്‍ എന്നാണ് അറിയപ്പെടുന്നത് -- ഇതൊക്കെ അറിയാതെ ആണോ എഴ്ഗുതുന്നത് ചുരിങ്ങിയ പക്ഷേം ഒരു തറ പറ റിസര്‍ച്ച് എങ്കിലും നടത്തിക്കൊട്ടയിരുന്നൂ..?
"വാസുവണ്ണാ, തൊലിയുടെ നിറം നോക്കി വംശീയപാരമ്പര്യം നിര്‍ണ്ണയിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു."
അങ്ങനെ അങ്ങ് അവസാനിപ്പിച്ചാലോ ... വംശീയ പാരമ്പര്യത്തിന്റെ ഏറ്റവും പ്രകടമായ അടയാളം തൊലിയുടെ നിറം തന്നെ, ശരീരത്തിലെ അസ്തോകൂടത്ത്തിന്റെ ഖടന , മുഖത്തിന്റെ അസ്ഥികളുടെ relative positioning , മുഖത്തിന്റെ ലംബ നീള ത്തിന്റെയും തിരശ്ചീന നീളത്തിന്റെയും അനുപാതം തുടങ്ങിയവ ആണ് പ്രധാനമായും .. അത് മാത്രമല്ല എന്ന് മാത്രം !!. വെറുതെ കണ കുണ പറയല്ലേ.. ആര്യന്മാര്‍ കേരത്തില്‍ വനാല്‍ വെയില് കൊണ്ടു കരുക്കില്ല..വെയില് കൊണ്ടോ കറുപ്പിന് ആധാരമായ ഒരു ജീനും ഉണ്ടാവതൂല്ല !! ഹ ഹ ഹ !!!
@ വാസു :
ReplyDeleteഹോ താങ്കളുടെ റിസര്‍ച്ച് അപാരമായിരിക്കുന്നു. പരദേശി ബ്രാഹ്മണര്‍ എന്നുപറയുന്നത് കേരളത്തിനു പുറത്തു നിന്നുള്ളവര്‍ എന്ന അര്‍ത്ഥത്തിലാണ്. പരദേശികളല്ലാത്ത ബ്രാഹ്മണരെ മലയാള ബ്രാഹ്മണര്‍ എന്നാണു പറയുന്നത്. അല്ലാതെ സ്വദേശി, വിദേശി എന്നൊന്നുമല്ല. കേരളം ഒരു പ്രത്യേക സ്വതന്ത്രരാഷ്ട്രമായ വിവരം ഞാന്‍ അറിഞ്ഞിരുന്നില്ല. സോറി.
"വംശീയ പാരമ്പര്യത്തിന്റെ ഏറ്റവും പ്രകടമായ അടയാളം തൊലിയുടെ നിറം തന്നെ, ശരീരത്തിലെ അസ്തോകൂടത്ത്തിന്റെ ഖടന , മുഖത്തിന്റെ അസ്ഥികളുടെ relative positioning , മുഖത്തിന്റെ ലംബ നീള ത്തിന്റെയും തിരശ്ചീന നീളത്തിന്റെയും അനുപാതം തുടങ്ങിയവ ആണ്"
ആ സിലബസ് ഒക്കെ മാറി ചേട്ടാ. വെയിലുകൊണ്ടാല്‍ ആരായാലും കറുക്കും. അതിനു ജീന്‍ മ്യൂട്ടേഷന്‍ ഒന്നും നടക്കേണ്ടകാര്യമില്ല. ഇന്ന് തൊലിയുടെ നിറവും മറ്റുമല്ല, Y-DNA ഹാപ്ലോഗ്രൂപ്പുകള്‍ ആണ് വംശനിര്‍ണ്ണയത്തിനു ആധാരമാക്കുന്നത്. ഹാപ്ലോഗ്രൂപ്പുകളുടെ സാജാത്യം (ഒരേ ഗ്രൂപ്പുകള്‍ ഏറെക്കുറെ ഒരേ അനുപാതത്തില്‍ വരല്‍) നോക്കിയാണ് വിവിധജനവിഭാഗങ്ങളുടെ വംശീയപാരമ്പര്യം നിര്‍ണ്ണയിക്കുന്നത്. മേല്ജാതി ഹിന്ദുക്കളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന R1a ഗ്രൂപ്പുകള്‍ കിഴക്കന്‍ യൂറോപ്പിലാണ് കൂടുതല്‍ കാണപ്പെടുന്നത്. അതായത് ഈ ജനവിഭാഗങ്ങള്‍ക്ക് ഒരു പൊതു പാരമ്പര്യം ഉണ്ടെന്ന് അര്‍ത്ഥം. തെക്കേ ഇന്ത്യകാരില്‍ പ്രത്യേകമായി കാണപ്പെടുന്ന H ഗ്രൂപ്പ് ദക്ഷിണേഷ്യയ്ക്ക് പുറത്ത് റൊമാനികളി(ജിപ്സികള്‍)ല്‍ മാത്രമാണ് കാണപ്പെടുന്നത്. അതായത് യൂറോപ്പിലെ ജിപ്സികള്‍ക്കും തെക്കേഇന്ത്യക്കാര്‍ക്കും പൊതുപാരമ്പര്യം ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നര്‍ത്ഥം. ജിപ്സികള്‍ ഇന്ത്യയില്‍നിന്ന് പോയവരാണ് എന്ന ചരിത്രവസ്തുത ഇതിനോടുചേര്‍ത്തു വയ്ക്കുമ്പോള്‍ ചിത്രം പൂര്‍ണ്ണമാകുന്നു. അല്ലാതെ ജിപ്സികളുടെ തൊലിയുടെ നിറംനോക്കി പോയാല്‍ സായിപ്പന്മാരെക്കാള്‍ ഒട്ടും കറുത്തവരല്ല ജിപ്സികള്‍. പുരിഞ്ചാ?
@പാര്‍ഥന്‍ :
ReplyDeleteആര്യന്മാര്‍ എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് ഒരു സാംസ്കാരിക-മത-സാമൂഹിക ഗ്രൂപ്പ് എന്ന അര്‍ത്ഥത്തിലാണ്. അല്ലാതെ ആര്യന്മാര്‍ എന്നുസ്വയം വിളിച്ച് കന്നുകാലികളെയും അന്ധവിശ്വാസങ്ങളെയും നെഞ്ചോടുചേര്‍ത്തു ഇവിടെ കടന്നുകയറിയ ഒരു പ്രാകൃത ജനത 100% വംശശുദ്ധിയോടെയാണ് വന്നത് എന്നു ധരിച്ചിട്ടൊന്നുമല്ല. മുസ്ലീങ്ങളെയും സിഖുകാരെയും അങ്ങനെ വിളിക്കാത്തതിന്റെ കാരണം ഇപ്പോള്‍ മനസിലായില്ലേ? പിന്നെ, സിഖുകാരും മുസ്ലീങ്ങളും പൊതുവേ സിഥിയന്‍, ഗ്രീക്ക്, പേര്‍ഷ്യന്‍ തുടങ്ങിയ പാരമ്പര്യങ്ങള്‍ പേറുന്നവരാണ്. (അല്ലെങ്കിലും കുഴപ്പമില്ല.)
"വിദേശീയരുടെ അധിനിവേശവും ചരിത്രവും അരക്കിട്ടുറപ്പിക്കാൻ ഇതിലും വലിയ കസർത്തുക്കൾ കാണാം."
ReplyDeleteഅപ്പോള്‍ ആഫ്രിക്കയിലും ഓസ്ട്രേലിയയിലും സായിപ്പ് മേധാവിത്വം ഉറപ്പിച്ചത് ഇതുപോലെ "തദ്ദേശീയരുടെ അധിനിവേശചരിത്രങ്ങള്‍" അവതരിപ്പിച്ചിട്ടായിരുന്നോ? വെറുതേ കണ്ണടച്ച് ഇരുട്ടാക്കല്ലേ സ്നേഹിതാ.
"ഭാരതം മുഴുവനും പണ്ടുകാലത്ത് മരുഭൂമിയായിരുന്നോ എന്നതാണ്. ഒരു പുൽക്കൊടിപോലും ഇല്ലാതിരുന്ന അവസ്ഥ. എല്ലാം ആര്യമാർ കൊണ്ടുവന്ന് നട്ടുനനച്ച് ഉണ്ടാക്കിയതാണെങ്കിലോ"
ഇവിടെ ശക്തമായതും പുരോഗമനപരവുമായ ഒരു നാഗരികത (Indus Valley Civilization) നിലനിന്നിരുന്നു. അതിനെ തകര്‍ത്തെറിഞ്ഞ് വേദകാല കാടന്‍സംസ്കാരം ഇവിടെ ഉണ്ടാക്കിയെടുക്കുകയാണ് ആര്യന്‍ നാടോടികള്‍ ചെയ്തത്.
[ഇവിടെ ശക്തമായതും പുരോഗമനപരവുമായ ഒരു നാഗരികത (Indus Valley Civilization) നിലനിന്നിരുന്നു. അതിനെ തകര്‍ത്തെറിഞ്ഞ് വേദകാല കാടന്‍സംസ്കാരം ഇവിടെ ഉണ്ടാക്കിയെടുക്കുകയാണ് ആര്യന്‍ നാടോടികള്‍ ചെയ്തത്.]
ReplyDeleteമുകളിലെ വാചകങ്ങൾ ഇങ്ങനെ തിരുത്തിയാൽ യുക്തിപരമായ വസ്തുതകളാകും.
“ഇവിടെ ശക്തമായതും പുരോഗമനപരവുമായ ഒരു വേദസംസ്കാരം (Indus Valley Civilization) നിലനിന്നിരുന്നു. അതിനെ തകര്‍ത്തെറിഞ്ഞ് കാടന്‍സംസ്കാരം ഇവിടെ ഉണ്ടാക്കിയെടുക്കുകയാണ് ആര്യന്‍ നാടോടികള്‍ ചെയ്തത്.“
മഹാഭാരതയുദ്ധ കാലഘട്ടത്തിനുശേഷം (യുദ്ധം സത്യമോ മിഥ്യയോ എന്നതല്ല പ്രധാനം) വർണ്ണസങ്കരവും അധിനിവേശവും സാംസ്കാരിക ദ്രുവീകരണവും പൌരോഹിത്യ വാഴ്ചയും എല്ലാം ജനങ്ങളെ അന്ധകാരത്തിലേക്ക് നയിച്ചു. ഇപ്പോഴും അത് തുടർന്നുകൊണ്ടേയിരിക്കുന്നു.
[പിന്നെ, സിഖുകാരും മുസ്ലീങ്ങളും പൊതുവേ സിഥിയന്‍, ഗ്രീക്ക്, പേര്‍ഷ്യന്‍ തുടങ്ങിയ പാരമ്പര്യങ്ങള്‍ പേറുന്നവരാണ്.]
ReplyDeleteഎല്ലാവരും ഈ കോലത്തിൽ വിദേശത്തു നിന്നും ഇറക്കുമതിചെയ്തതിന്റെ customs & clearance കണക്കുകളൊക്കെ ഇപ്പോഴും ലഭ്യമാണോ?
ഈ വിദേശ പാരമ്പര്യം പേറുന്നവരെതന്നെയാണ് ‘ആര്യന്മാർ’ എന്ന് വിളിച്ചിരുന്നത്. ആര്യന്മാർ എന്നാൽ അന്യദേശത്തുനിന്നും വന്നവർ എന്നാണ് ഈ വാക്ക് ഉത്ഭവിക്കുമ്പോഴത്തെ അർത്ഥം. പിന്നീട് അത് വൈദികമത പ്രവർത്തകരായവരെ എല്ലാവരെയും ചേർത്തു വിളിക്കാൻ തുടങ്ങി. ഇന്ന് നിങ്ങളൊക്കെ പുതിയ അർത്ഥങ്ങൾ ചാർത്തിക്കൊടുക്കകയല്ലെ.
എന്റെ പോന്നു അനാര്യോ....
ReplyDeleteവിദേശി ബ്രാഹ്മണര്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചത് പരദേശി ബ്രാഹ്മണര്‍ തന്നെ ആണെന്നും ത്നകള്‍ മനസ്സിലാകും എന്ന് കരുതി .ക്ഷമിക്കൂ എനിക്ക് തെറ്റിപ്പോയി !എന്റെ പിഴ എന്റെ പിഴ ! എന്റെ വലിയ പിഴ ! എന്തായാലും താങ്കളും പറയുന്നുണ്ടല്ലോ , നമ്പൂതിരിമാര്‍ പരദേശി ബ്രാഹ്മണര്‍ അല്ലെന്നു..അതായത് അവര്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ബ്രാഹ്മണര്‍ ആണെന്ന് .
പിന്നെ ഇനിയാണ് തമാശ ! :-)
"വെയിലുകൊണ്ടാല്‍ ആരായാലും കറുക്കും. " ..
അമ്മെ ... ! അപ്പൊ വെയില് കൊണ്ടു ഒരു സായിപ്പിന്റെ അങ്ങ് കറുത്ത് പോകും . ഉദാഹരണത്തിന് നമ്മുടെ ക്രിക്കട്റ്റ് കളിക്കാരായ സായിപ്പന്മാര്‍ എത്ര കരുത്തിട്ട അല്ലെ!! വെയില് ക്ല്ലാതെ വളര്‍ന്ന കരുതവര്ഗ്ഗക്കാരന്‍ ജനിക്കുമ്പോള്‍ തന്നെ വെളുത്തുംജ് ഇരിക്കും !!
ഇനി , വെയില് കൊണ്ടു കറുത്ത വെളുത്ത വര്ഗ്ഗക്കാരന്റെ മകന്‍ കരുതിരിക്കുമോ .. വെയില് കൊണ്ടു ഉണ്ടാകുന്ന കറുപ്പ് എങ്ങനെ ആണ് അടുത്ത തലമുറയിലേക്കു പകരുന്നത് !!! ഒന്നും ആലോചിക്കാതെ എന്തെങ്ങിലും ഒക്കെ എഴുതിക്കോളും കഷ്ടം !! ഹപ്ലോ ഗ്രൂപ്പ് ഒക്കെ പറയുന്ന ആള്‍ അല്ലെ ..? ഒന്നാലോചിച്ചു കൂടെ ..?
"ആ സിലബസ് ഒക്കെ മാറി ചേട്ടാ"
എവിടെ മാറി എന്ന്! .. ആന്ത്രോപ്പോലോജി എന്നാ ശാസ്ത്ര ശാഖ ഇന്നും പ്രധാനമായും ആശ്രയിക്കുന്നത് ആ പറഞ്ഞ രീതികള്‍ തന്നെയാല് , ഇല്ലെങ്ങില്‍ ഇപ്പൊ ആന്ത്രോപോല്ഗി പഠിക്കുന്നവര്‍ ഒക്കെ പോട്ടന്മാരായിരിക്കും !! ദയവായി ഇന്റര്‍നെറ്റ് ഉപയോഗിച്ചു ഒന്ന് സേര്‍ച്ച് ചെയ്തു നോക്കുക .!അന്ത്രോപോലോഗിക്ക് ഇപ്പോള്‍ ജനിതക ശാസ്ത്രവും ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് മാത്രം ! ജനിതക രീതികള്‍ ഇനിയും ഒരുപാടു പോരോഗമിക്കാന്‍ ഉണ്ട് ..ഒരു പക്ഷെ ഏറെ നാള്‍ കഴിഞ്ഞാല്‍ ജനിതക ശ്ഹ്സ്ത്രം തന്നെയായിരിക്കും ആന്ത്രോപോലോഗിയുറെ പ്രൈമറി സോര്‍സ് ആകാന്‍ പോകുന്നത് ഇപ്പൊ അങ്ങനെ അല്ല .. എന്തായാലും , ജനിതക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ചിന്തിച്ചാല്‍ വെയില് കൊണ്ടു കറുത്ത ഒരാള്‍ക്ക് കറുപ്പിന്റെ ജീന്‍ ഉണ്ടാകാത്തത് കൊണ്ടു അയാളുടെ മകന് വെളുപ്പ് നിറമായിരിക്കും എന്ന് മനസ്സില്‍ ആയില്ലേ ..? പിന്നെ എന്തിനാണ് മേലെ പറഞ്ഞ മണ്ടത്തരം പറഞ്ഞത് ...?
'Y-DNA ഹാപ്ലോഗ്രൂപ്പുകള്‍ ആണ് വംശനിര്‍ണ്ണയത്തിനു ആധാരമാക്കുന്നത്. "
എന്റെ പോന്നു അനാര്യ .. അത് സത്യമാണ് , പക്ഷെ അതിന്റെ അടിസ്ഥാനത്തില്‍ തന്നെ നമ്മുടെ ഒരു സാമ്പിളില്‍ ലെ ( നമ്പൂതിരി ആയാലും നായര്‍ ആയാലും ഈഴവ ആയാലും )ഒരു ചെറിയ ശതമാനം മാത്രമാണ് ഈ പൊതു സ്വഭാവം കാണിക്കുന്നത് . അതായത് ഒരു നൂറു പേരില്‍ പത്തോ പതിനഞ്ചു പേര്‍ ൯ ഒരു പക്ഷെ അതിലും കുറവ് - ) .. ബാക്കി യുള്ളവര്‍ക്ക് ഒരു സാമ്യവുമില്ല . അതായത് അവരില്‍ കുറച്ചു പേര്‍ക്ക് ഈ പറഞ്ഞ പ്രദേശങ്ങളില്‍ നിന്നും ഇല്ലവരുറെ ജീന്‍ സാമ്പിള്‍ പകര്‍ന്നു കിട്ടിയിട്ടുണ്ട് - തീര്‍ച്ചയായും ! പക്ഷെ അതതു സമുദായങ്ങളിലെ ബഹു ഭൂരിപക്ഷം പേര്‍ക്കും അത് കിട്ടിയിട്ടില്ല . അതായത് ഭൂരിപക്ഷം നമ്പൂതിരിമാരും , നായര്മാരും , ഈഴവരും ഈ സവിശേഷതകള്‍ ഇല്ലാത്തവര്‍ ആകുന്നു . ആ ന്യൂനപക്ഷങ്ങളെ സാമാന്യവല്‍ക്കരിച്ച് , ആ സമുദായങ്ങള്‍ അവിടെ നിന്നും ഇവിടെ നിന്നും വന്നവര്‍ ആണെന്നൊക്കെ പറഞ്ഞാല്‍ അത് തെറ്റിധാരനാ ജനകം ആണ് .
അങ്ങനെ പറയണമെങ്ങില്‍ ഇപ്പറഞ്ഞ ജീനുകള്‍ വളരെ വലിയ ശതമാന അളവില്‍ ( frequecy ) ഈ സമുദായങ്ങളില്‍ കാണണം .., പക്ഷെ അങ്ങനെ അല്ലല്ലോ കണ്ടെത്തിയിരിക്കുന്നത് ! . ഞാന്‍ ഇതിലെ ശാസ്ത്രത്തെ ചോദ്യം ചെയ്യുന്നില്ല , പക്ഷെ വിശേഷത്തെ സാമാന്യവാല്‍കരിക്കുന്നതിനെ തുരുഅന്നു കാട്ടുന്നു എന്ന് മാത്രം .
"ജിപ്സികള്‍ക്കും തെക്കേഇന്ത്യക്കാര്‍ക്കും പൊതുപാരമ്പര്യം ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നര്‍ത്ഥം. "
യോജിക്കുന്നു അനാര്യ , പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞത് പോലെ തെക്കേ ഇന്ത്യയിലെ ഒരു ചെറിയ ശതമാനത്തിനു ജിപ്സികലുമായി പൊതു പാരമ്പര്യം ഉണ്ട് എന്നതാണ് കൂടുതല്‍ ഉത്തമം .
"ജിപ്സികള്‍ ഇന്ത്യയില്‍നിന്ന് പോയവരാണ് എന്ന ചരിത്രവസ്തുത "
അങ്ങനെ ഒരു വസ്തുത ഉണ്ടോ ..? .? ഉണ്ടായിരിക്കാം , അത്നിറെ റെഫെറന്‍സ് തന്നാല്‍ ഉപകാരം .തീര്‍ച്ചയായും എനിക്കും താല്പര്യമുള്ള വിഷയം ആണ് :-)
'മേല്ജാതി ഹിന്ദുക്കളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന"
ഇന്ത്യയുടെ ഇതു ഭാഗത്ത് കാണപ്പെടുന്ന മേല്ജാതിക്കാരെ ആണ് ഉദ്ദേശിച്ചത് ..? ഇതിന്റെയും റെഫെറന്‍സ് ( R1 മേല്ജതിക്കാരില്‍ കാണപ്പെടുന്നു എന്നതിന്റെ ) ഒന്ന് തന്നാല്‍ നന്നായിരുന്നു .
@വാസു :
ReplyDeleteനമ്പൂതിരിമാര്‍ തന്നെയാണ് സ്വയം മലയാളബ്രാഹ്മണര്‍ എന്നും മറ്റുള്ളവരെ പരദേശി ബ്രാഹ്മണര്‍ എന്നും വിളിച്ചത്. അതുകൊണ്ടൊന്നും അവര്‍ തദ്ദേശീയരാണെന്നു വരില്ല. തെക്കേ ഇന്ത്യയിലെ ബ്രാഹ്മണര്‍ സ്വയം വിളിക്കുന്നത് പഞ്ചദ്രാവിഡ ബ്രാഹ്മണര്‍ എന്നാണ്, അറിയുമോ? അത് തങ്ങള്‍ "ദ്രാവിഡവംശ"ക്കാരാണെന്ന് കരുതിയിട്ടല്ല. എന്റെ അറിവില്‍ എല്ലാ ബ്രാഹ്മണരും സ്വയം "ആര്യ"വംശക്കാരായിട്ടാണ് കരുതുന്നത്. അതുപോലെ നമ്പൂതിരിമാര്‍ മറ്റുള്ളവരെ പരദേശികള്‍ എന്നു വിളിച്ചത് തങ്ങള്‍ "മണ്ണിന്റെ മക്കള്‍" ആണെന്ന് കരുതിയിട്ടൊന്നുമല്ല, അതിനെയാണോ താങ്കള്‍ തെളിവായി അവതരിപ്പിക്കുന്നത്? കഷ്ടം.
വെയിലുകൊണ്ടാല്‍ കറുക്കും എന്നു പറഞ്ഞാല്‍ വെയിലുകൊണ്ട സായിപ്പിന്റെ കുട്ടി കറുത്ത് ഇരിക്കും എന്നല്ല. (അത്തരത്തിലുള്ള പഠനങ്ങളും നടന്നിട്ടുണ്ട്. എലിയുടെ വാലുമുറിച്ചാല്‍ വാലില്ലാത്ത കുഞ്ഞുങ്ങള്‍ ഉണ്ടാകുമോ എന്നു പഠനം നടത്തിയിരുന്നു. പതിനാറു തലമുറകളെ ഇങ്ങനെ വാലുമുറിച്ചു നോക്കി, പതിനേഴാമത്തെ തലമുറയ്ക്കും വാല്‍ ഉണ്ടായിരുന്നു.) വെയിലുകൊണ്ടാല്‍ ജീന്‍ മ്യൂട്ടേഷന്‍ ഒന്നും സംഭവിക്കില്ലെന്ന് ഞാന്‍ ആദ്യമേ തന്നെ പറഞ്ഞല്ലോ?
എന്നാല്‍ അങ്ങനെയല്ല ഇത്. ഇരട്ട ക്രോമസോമുകള്‍ ഉള്ള സ്പീഷിസുകളുടെ ഫീനോടൈപ്പില്‍ ഒരു അല്ലീല്‍ dominant അല്ലെങ്കില്‍ visible ആയിരിക്കുകയും മറ്റേത് recessive അല്ലെങ്കില്‍ hidden ആയിരിക്കുകയുമാണ് ചെയ്യുക. ഇത്തരത്തില്‍ വ്യത്യസ്തമായ ഫീനോടൈപ്പുകള്‍ ഒരേ ജീന്‍ പൂളില്‍ തന്നെ ഉണ്ടാവും. ഇവയില്‍ അതാതു പ്രദേശങ്ങളിലെ പ്രകൃതി സാഹചര്യങ്ങള്‍ക്ക് ചേരുന്നവ സംരക്ഷിക്കപ്പെടുകയും അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. പ്രകൃതി നിര്‍ദ്ധാരണം (ശിശുമരണങ്ങള്‍, പകര്‍ച്ചവ്യാധികള്‍, ആയുര്‍ദൈര്‍ഘ്യത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയവയിലൂടെ) വഴിയാണ് ഇത് സംഭവിക്കുക. ഇത് ഒറ്റ തലമുറ കൊണ്ട് സംഭവിക്കുന്ന ഒന്നല്ല.
(തുടരും)
മനസ്സിലായില്ലെങ്കില്‍ ഉദാഹരണം പറയാം. പശ്ചിമേഷ്യയില്‍ നിന്ന് കുടിയേറിയ രക്തശുദ്ധി കാത്തുസൂക്ഷിക്കുന്ന ക്നാനായക്കാരുടെ ഇന്നത്തെ തലമുറ മറ്റു കേരളീയരുടെ അതേ ബാഹ്യലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്, അല്ലാതെ തുര്‍ക്കി, സിറിയ, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുള്ള ബാഹ്യലക്ഷണങ്ങളല്ല. അതുപോലെതന്നെയാണ് യഹൂദരുടെ കാര്യവും. യഹൂദര്‍ ഏഷ്യന്‍ വംശജരാണെങ്കിലും ഇന്നത്തെ ശരാശരി ഇസ്രായേലിയെക്കാണാന്‍ അസ്സല്‍ സായിപ്പിനെ പോലെയാണ്, അതിനു കാരണം ആയിരക്കണക്കിനു വര്‍ഷങ്ങളായി അവരുടെ പൂര്‍വ്വികര്‍ യൂറോപ്പിലാണ് ജീവിച്ചുവന്നത് എന്നതാണ്. (കേരളത്തില്‍ ജീവിച്ചുവന്നിരുന്ന ജൂതരുടെ മക്കള്‍ക്ക് മലയാളി ലുക്കാണ്)
ReplyDeleteപിന്നെ ആന്ത്രോപ്പോളജിയുടെ കാര്യം. ആന്ത്രോപ്പോളജിയെ മലയാളത്തില്‍ നരവംശശാസ്ത്രം എന്നുവിളിക്കുന്നതു കേട്ടാണ് ഈ ഗീര്‍വാണമൊക്കെ പറയുന്നതെന്നു മനസ്സിലായി. ആന്ത്രോപ്പോളജി എന്നുപറയുന്നത് മനുഷ്യനെ പറ്റി പൊതുവില്‍ പഠിക്കുന്ന വിശാലമായ ശാസ്ത്രശാഖയാണ്. അല്ലാതെ വംശോല്‍പ്പത്തിയെ കുറിച്ച് മാത്രമല്ല. ആധുനിക ആന്ത്രോപ്പോളജിസ്റ്റുകള്‍ ആഗോളവത്കരണം, രോഗങ്ങള്‍, ജനജീവിതം, സംസ്കാരം തുടങ്ങിയവയെ പറ്റിയും പഠിക്കുന്നവരാണ്. വംശോല്‍പത്തിയെക്കുറിച്ച് പ്രത്യേകമായി പഠിക്കുന്നത് Genetics (Genetic genealogy, Archaeogenetics, etc) തന്നെയാണ്. പിന്നെ ഇപ്പോഴും പഴയ പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുണ്ടാവാം. അത് നമ്മള്‍ നോക്കേണ്ട കാര്യമില്ലല്ലോ. പഴയ പുസ്തകം അനുസരിച്ച് ഇന്ത്യയില്‍ 25 സംസ്ഥാനങ്ങള്‍ ആണുള്ളത് എന്ന് ആരെങ്കിലും പഠിപ്പിച്ചാല്‍ അതാവുമോ സത്യം. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒരു വിജ്ഞാനശാഖയാകുമ്പോള്‍ ഏറ്റവും ലേറ്റസ്റ്റ് സ്വീകരിക്കുക, അതാണ് അഭികാമ്യം.
(തുടരും)
"നമ്മുടെ ഒരു സാമ്പിളില്‍ ലെ ഒരു ചെറിയ ശതമാനം മാത്രമാണ് ഈ പൊതു സ്വഭാവം കാണിക്കുന്നത് ....അങ്ങനെ പറയണമെങ്ങില്‍ ഇപ്പറഞ്ഞ ജീനുകള്‍ വളരെ വലിയ ശതമാന അളവില്‍ ( frequecy ) ഈ സമുദായങ്ങളില്‍ കാണണം "
ReplyDeleteജീന്‍ മാതൃകകളെ പറ്റി താങ്കള്‍ക്ക് ഒരു ധാരണയും ഇല്ലെന്നു ചുരുക്കം. എല്ലാ ജനവിഭാഗങ്ങളിലും വിവിധ ഹാപ്ലോഗ്രൂപ്പുകള്‍ വിവിധങ്ങളായ ഫ്രീക്വന്‍സിയിലാണ് കാണപ്പെടുന്നത്. അല്ലാതെ ഒരു വംശത്തിന് ഒരു ഗ്രൂപ്പ് എന്ന കണക്കിനല്ല. ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിന് മുഴുവന്‍ ഒരൊറ്റ ജീന്‍ മാതൃക കാണുമെന്നാണോ താങ്കള്‍ ധരിച്ചുവെച്ചിരിക്കുന്നത്? ആര്യന്മാര്‍ക്ക് ഒരു ജീന്‍ മാതൃക, ദ്രാവിഡര്‍ക്കു മറ്റൊന്ന്, നീഗ്രോകള്‍ക്ക് വേറൊന്ന്, അല്ലേ ? വിശേഷം തന്നെ!!!
ജിപ്സികള്‍ ഇന്ത്യയില്‍ നിന്നു പോയവരാണ് എന്നത് അറിയാത്തതായി ഒരു പക്ഷേ താങ്കള്‍ മാത്രമേ ഉണ്ടാവൂ. അത്രയേറെ പരക്കെ അറിയപ്പെടുന്നതാണ് അക്കാര്യം.
ജിപ്സികളെ (റൊമാനി) പറ്റിയുള്ള വിക്കിപീഡിയ ലേഖനം തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്:
" The Romani (also Romany, Romanies, Romanis, Roma or Roms; exonym: Gypsy; Romani: Romane or Rromane, depending on the dialect) are an ethnic group living mostly in Europe, who trace their origins to mediaeval India."
(തുടരും)
"മേല്ജാതി ഹിന്ദുക്കളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന"
ReplyDeleteഇന്ത്യയുടെ ഇതു ഭാഗത്ത് കാണപ്പെടുന്ന മേല്ജാതിക്കാരെ ആണ് ഉദ്ദേശിച്ചത് ..?"
R. Trivedi-യുടെ നേതൃത്വത്തില്‍ Sanghamitra Sahoo, Anamika Singh, G. Hima Bindu, Jheelam Banerjee, Manuj Tandon, Sonali Gaikwad, Revathi Rajkumar, T Sitalaximi, Richa Ashma, G. B. N. Chainy and V. K. Kashyap എന്നിവര്‍ 2007-ല്‍ നടത്തിയ പഠനമാണ് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും വ്യത്യസ്ഥരീതികളില്‍ (Upper Castes, Middle Castes, Lower Castes, Tribes എന്നും North, South, Northeast എന്നും ) ഗ്രൂപ്പുതിരിച്ചു പഠിച്ചിട്ടുള്ളത്. അവരുടെ റിപ്പോര്‍ട്ട് ഇങ്ങനെ അവകാശപ്പെടുന്നു:
"A total of 1152 unrelated male individuals belonging to 80 different populations were analyzed in the present study. Samples include populations from various linguistic families (Indo-European, Austro-Asiatic, Dravidian and Tibeto-Burman) and sixteen geographical areas of India. ..Additional data on 282 samples from seven Indian populations (Punjab, Konkanstha Brahmin, Koya, Yerava, Mullukunan, Kuruchian, Koraga) and from 76 populations of Western Europe (51), Russia (281), Middle East (102), Caucasus (122), Central Asia (584), Siberia (66), North East Asia (334), South East Asia (552), Oceania (225), Pakistan (691) and Sri Lanka (39) were collated from literature and included in the genetic distance analysis."
ഈ പഠനങ്ങള്‍ അവസാനത്തേതാണെന്ന് കരുതുന്നില്ല. ഇനിയും തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വന്നേക്കാം. അതുവരെ ഇവയുടെ ആധികാരികത നമുക്ക് അംഗീകരിക്കാം.
(തുടരും)
ഇനിയെന്താണു വേണ്ടത്? റഫറന്‍സോ? തന്നേക്കാം. (അതുകൊണ്ടു വലിയ പ്രയോജനമൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല.)
ReplyDeleteത്രിവേദിയുടെ റിപ്പോര്‍ട്ട്.
Y-DNA haplogroups in South Asian populations
Romani people
അലമ്പ്:
"എന്റെ പിഴ എന്റെ പിഴ ! എന്റെ വലിയ പിഴ !"
ആളെ പിടികിട്ടി!!!
@പാര്‍ത്ഥന്‍ :
ReplyDeleteതാങ്കള്‍ പലപ്പോഴായി ഇവിടെ ഇട്ട കമന്റുകള്‍ :
"ആര്യാധിനിവേശം എന്ന് ഇന്ന് കൊട്ടിഘോഷിക്കുന്നത് അങ്ങ്ട് വിശ്വസിക്ക്ണംന്ന് നോമും നിരീച്ച്ട്ട്‌ല്യ."
"വിദേശീയരുടെ അധിനിവേശവും ചരിത്രവും അരക്കിട്ടുറപ്പിക്കാൻ ഇതിലും വലിയ കസർത്തുക്കൾ കാണാം."
"ഭാരതം മുഴുവനും പണ്ടുകാലത്ത് മരുഭൂമിയായിരുന്നോ എന്നതാണ്. ഒരു പുൽക്കൊടിപോലും ഇല്ലാതിരുന്ന അവസ്ഥ. എല്ലാം ആര്യമാർ കൊണ്ടുവന്ന് നട്ടുനനച്ച് ഉണ്ടാക്കിയതാണെങ്കിലോ?"
"അതിനെ തകര്‍ത്തെറിഞ്ഞ് കാടന്‍സംസ്കാരം ഇവിടെ ഉണ്ടാക്കിയെടുക്കുകയാണ് ആര്യന്‍ നാടോടികള്‍ ചെയ്തത്."
"ഈ വിദേശ പാരമ്പര്യം പേറുന്നവരെതന്നെയാണ് ‘ആര്യന്മാർ’ എന്ന് വിളിച്ചിരുന്നത്. ആര്യന്മാർ എന്നാൽ അന്യദേശത്തുനിന്നും വന്നവർ എന്നാണ് ഈ വാക്ക് ഉത്ഭവിക്കുമ്പോഴത്തെ അർത്ഥം".
അതായത് താങ്കള്‍ക്ക് സ്ഥിരമായി ഒരഭിപ്രായമില്ല. ആദ്യം സ്വന്തമായി ഒരു തീരുമാനത്തിലെത്ത്. ഏതെങ്കിലും ഒരഭിപ്രായത്തില്‍ കൊണ്ട് ഒന്ന് ഉറപ്പിക്ക്. എന്നിട്ടുവാ തര്‍ക്കിക്കാന്‍.
അലമ്പ്: It's OK. You always have the right to be wrong.
ചരിത്രഗവേഷകരുടെ ലേഖനങ്ങളിൽ നിന്നും, എനിക്കുതന്നെ കിട്ടിയിട്ടുള്ള കമന്റുകളിൽ നിന്നും ഉണ്ടായിട്ടുള്ള പ്രതിഫലനങ്ങളാണ് ഇതെല്ലാം. ആര്യാധിനിവേശത്തിന് ഒരു തീർപ്പ് കല്പിക്കാൻ ഞാനാരാണ്. ആര്യാധിനിവേശം എന്ന ഒന്നില്ല എന്നതാണ് ഇപ്പോഴത്തെ ട്രെന്റ്.
ReplyDeleteഎനിക്ക് കിട്ടിയ ഒരു കമന്റിലെ ഭാഗമാണിത്:
[അസുർ എന്നത് ദ്രാവിഡമല്ലാത്ത വേറൊരു ഗ്രൂപ്പാണു എന്നൊരു സാധ്യതയും കിടക്കുന്നു. അതേ കുറിച്ചുള്ള താങ്കളുടെ പോസ്റ്റ് വരട്ടെ, എന്നിട്ട് എഴുതാം.)
പിന്നെ, ഈ ‘വരവ്’ എന്നത് മോശം കാര്യമല്ല - ദ്രാവിഡവർഗ്ഗങ്ങളും ഇവിടെ പൊട്ടിമുളച്ചതൊന്നുമല്ല. ആഫ്രിക്കയിൽ നിന്നും ഇവിടെ കുടിയേറിയവർതന്നെ. അവരിത്തിരി നേരത്തേ വന്നു എന്നേയുള്ളൂ :) അതിൽ ചില ടീമുകൾ അങ്ങ് ഓസ്ട്രേല്യ വരെ പോകുകയും ചെയ്തു ;)]
ഇതിന്റെയൊക്കെ വിശ്വാസയോഗ്യതയിൽ നിന്നുരിത്തിരിയുന്ന ലോജിക്ക് വെച്ച് വിശ്വാസവും അമർഷവും ഉണ്ടാകും. അതെല്ലാം കമന്റിലും പ്രതിഫലിക്കും. പടിപടിയായി കാര്യങ്ങൾ എഴുതാൻ ഞാൻ ലേഖനമൊന്നുമല്ലല്ലൊ എഴുതിയത്. ഓരോ കുനുഷ്ഠുചോദ്യത്തിനും യോചിച്ച മറുപടി എഴുതുന്നു. അത്രേള്ളൊ.
ഇന്നത്തെ ഇറാനെ ആര്യദേശം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത്. ആര്യദേശത്തു നിന്നും വന്നവർ ‘ആര്യന്മാർ’- അങ്ങനെയും ചിന്തിക്കാമല്ലൊ, ഈ ആര്യാധിനിവേശത്തെക്കുറിച്ച്.
അനാര്യോ ,
ReplyDeleteഈ തന്ന ലിങ്കുകള്‍ ഞാന്‍ ഇന്ന് തന്നെ തപ്പിയെടുത്തിരുന്നു ...വടക്കെ ഇന്ദ്യക്കരെക്കുരിച്ചുള്ള അറിവും അവിടെ ജീവിച്ചുള്ള പരിചയവും ആണ് , റൊമാനി ജിപ്സികള്‍ വടക്കന്മാരകുമെന്നു ഞാന്‍ സംശയിക്കാന്‍ കാരണം, ലിങ്ക് ചോദിച്ചതും അത് സ്ഥിരീകരിക്കാന്‍ വേണ്ടിയായിരുന്നു :-).എന്റെ സംശയങ്ങളെ സാധൂകരിക്കുന്ന വിവരങ്ങള്‍ തന്നെയല്ലേ അതില്‍ ... രോമാനികള്‍ "ജാട്ടുകള്‍" ആയിട്ടാണ് ബന്ധം ... ജാട്ടുകള്‍ നല്ല വെളുത്ത ആളുകള്‍ ആണ് സുഹൃത്തേ -എന്റെ ഒരുപാടു സുഹുര്തുക്കളും ഈ ജാട്ടുകള്‍ ആണ് .പഞാബിലെ എന്റെ ഒരു മറ്റൊരു സുഹൃത്തിന് (പഞ്ജാബി ബ്രാഹ്മന്‍ -സഹപ്രവര്‍ത്തകന്‍ കൂടിയാണ് അവന്‍ , ആസ്ട്രിയയിലെ ഞങ്ങളുടെ മറ്റൊരു സീനിയര്‍ സഹപ്രവര്‍ത്തകന്റെ അതെ ലൂക്സ് ആണ് .. അവനും അത്ഭുതപ്പെട്ടുപോയി!!! .എന്ന് വച്ച് എല്ലാ പഞാബികളും അങ്ങനെ ആവണം എന്നില്ല എങ്കിലും വലിയ ഒരു ശതമാനം നല്ല ആര്യന്‍ കലര്പ്പുള്ളവര്‍ ആണ് ) ഒന്ന് പഞ്ചാബ് , ഹരിയാന , ഇവിടങ്ങളില്‍ ഓയി വരൂ.. രോമാനികളഉടെ തെക്കേ ഇന്ത്യക്കാരോ കരുത്തവരോ അല്ല തന്നെ ! താങ്ക്സ് വായിച്ചു മനസ്സിലാക്കും എന്ന് കരുതുന്നു .
വടക്കെ ഇന്ത്യയിലെ ആളുകള്‍ പൊതുവില്‍ ( പ്രതെയ്കിച്ചും , പാകിസ്താന്‍ , പഞ്ചാബ് , ജമ്മു , up , ഹരിയാന , ദില്ലി എന്നിവിടങ്ങളിലുള്ളവര്‍ കൂടാതെ ബംഗാള്‍ സവര്‍ണര്‍ ) സവിശേഷമായ ആര്യന്‍ ശാരീരിക ഗുണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ആണ് . , യഥാര്‍ത്ഥത്തില്‍ പഞ്ചാബ് തുടങ്ങിയ ഭാഗങ്ങളിലെ താണ ജാതിക്കാര്‍ രൂപ പരമായി ഉയര്‍ന്ന ജാതിക്കരെപ്പോലെ തന്നെയാണ് , അവരും ആര്യന്‍ രൂപ സവിശേഷതകള്‍ ഉള്ളവര്‍ ആണ് . പൊതുവില്‍ വടക്കേ ഇന്ത്യക്കാര്‍ "നോര്‍ത്ത് ഇന്ത്യ" എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് ഈ ഭൂപ്രദേശമാണ് .-വെസ്റ്റ് UP ,ഹരിയാന , പഞ്ചാബ് , ജമ്മു , പഴയ പാക്കിസ്ഥാന്‍ .
രോമനികളുടെ കാര്യത്തില്‍ താങ്കള്‍ ദക്ഷിണേഷ്യ എന്നതിനെ ദക്ഷിണേന്ത്യ എന്ന് തെറ്റി ധരിച്ചതാനെന്നു തോന്നുന്നു . ഉത്തര ഇന്ത്യയും പാക്കിസ്ഥാനും ദക്ഷിണ ഏഷ്യയുടെ ഭാഗമാണ് .ആ ലിങ്കുകള്‍ താങ്ങള്‍ തന്നെ ഒന്ന് സാവകാശം വായിച്ചു നോക്കുക . എന്തായാലും , താങ്കള്‍ക്ക് എല്ലാആശംസകളും നേരുന്നു കാരണം ആത്മാര്തമാണ് താങ്കളുടെ എഴുത്തും അഭിപ്രായങ്ങളും എന്ന് തോന്നുന്നു ... ഒരു പക്ഷേ കൂടുതല്‍ വിശകലനം ചെയ്യാന്‍ താങ്കള്‍ക്ക് സമയം കിട്ടിക്കാനില്ലായിരിക്കാം . എന്തായാലും കൂടുതല്‍ വിശകലനം ചെയ്തു തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുക . മേല്പറഞ്ഞ വസ്തുതകള്‍ താങ്കള്‍ക്ക് ഉപകാരപ്പെടും എന്നും കരുതുന്നു .തെറ്റുകള്‍ പറ്റുന്നത് സ്വാഭാവികമാണ് , എനിക്കും , താങ്കള്‍ക്കും ഒക്കെ , അത് തിരുത്തി മുന്നോട്ട് പോകുമ്പോള്‍ ആണ് നമ്മള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തര്‍ ആകുന്നതു .ശാസ്ത്രത്തിന്റെ രീതിയും അത് തന്നെ ആണ് .All the Best !
PS : തെറ്റിപ്പോയി അനാര്യ , നിങ്ങള്‍ ഉദ്ദേശിച്ച ആള്‍ അല്ല ഞാന്‍ :-) .
ആദ്യമേ തന്നെ പറയട്ടേ, മലയാളികള്‍ ആരും തന്നെ ഇന്നേവരെ ചെന്നെത്തിയിട്ടില്ലാത്ത പഞ്ചാബ്, ഹരിയാന, ദില്ലി, UP തുടങ്ങിയ വിദൂര ഭൂഖണ്ഡങ്ങളില്‍ സഞ്ചരിക്കുകയും ജാട്ടുകള്‍, പഞ്ചാബികള്‍ തുടങ്ങിയ അപൂര്‍വ്വയിനം ഗോത്രവര്‍ഗക്കാരെ നേരിട്ടുകാണുകയും ചെയ്തിട്ടുള്ള ഒരാളെ പരിചയപ്പെടാന്‍ സാധിച്ചതിലൂടെ എന്റെ ജന്മം സഫലമായിരിക്കുന്നു. എന്നെ ചെറുപ്പകാലം മുതല്‍ തന്നെ അലട്ടിയിട്ടുള്ള ഒരു പ്രശ്നമാണ് പഞ്ചാബികള്‍, മറ്റ് ഉത്തരേന്ത്യക്കാര്‍ മുതലായവരെ കണ്ടാല്‍ എങ്ങനെയിരിക്കും എന്നുള്ളത്. ഇവരെയൊക്കെ നേരിട്ടുകാണാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ള താങ്കളില്‍ നിന്ന് ഇവരെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം എന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം അപൂര്‍വ്വ മനുഷ്യഗോത്രക്കാരുടെ ഫോട്ടോ വല്ലതും താങ്കളുടെ പക്കല്‍ ഉണ്ടെങ്കില്‍ അയച്ചുതന്നാല്‍ ഉപകാരമായിരുന്നു. (വിരോധമില്ലെങ്കില്‍ മാത്രം).
ReplyDeleteഅതുപോലെതന്നെ ഉത്തരേന്ത്യയും പാക്കിസ്ഥാനും ദക്ഷിണേഷ്യയുടെ ഭാഗമാണെന്ന് പറഞ്ഞു തന്നതിന് നന്ദി. സാര്‍ക്ക് ഉച്ചകോടിയില്‍ പാക്കിസ്ഥാന്‍കാരും നേപ്പാള്‍കാരുമൊക്കെ പങ്കെടുക്കുന്നത് എന്തിനാണെന്ന് പണ്ടുമുതലേ ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഇപ്പോള്‍ ആ കണ്‍ഫ്യൂഷനും മാറിക്കിട്ടി.
പൊന്നു സുഹൃത്തേ,
ഞാന്‍ തന്ന ലിങ്കുകളില്‍ ജിപ്സികളെ കുറിച്ചുള്ള ലിങ്ക് മാത്രമേ താങ്കള്‍ നോക്കിയുള്ളൂ. (അല്ലെങ്കില്‍ നോക്കിയിട്ട് മനസ്സിലായുള്ളൂ) എന്നു മനസ്സിലായി. താങ്കള്‍ ഇപ്പോഴും പഴയ "മുഖം നോക്കി ഫലം പറയാം" എന്ന നിലപാടില്‍ തന്നെയാണ്. താങ്കളുടെ അഭിപ്രായം ഇപ്പോഴും "നീണ്ട മുഖമുള്ള വെളുമ്പരൊക്കെ ആര്യന്മാരും വട്ട മുഖമുള്ള ഇരുനിറക്കാരൊക്കെ ദ്രാവിഡരും" എന്നാണ്. ഞാന്‍ പറഞ്ഞ DNA പുരാണമൊക്കെ വെറുതേ. അതുകൊണ്ട് ഇനിയും അത്തരം ഗീര്‍വാണങ്ങള്‍ക്ക് ഉദ്ദേശമില്ല. സയന്‍സല്ല, സാമൂഹ്യപാഠമാണ് ഇഷ്ടവിഷയമെന്ന് മനസ്സിലായി.
അതുകൊണ്ട് താങ്കള്‍ക്ക് മനസ്സിലാകത്തക്കവിധം പറയാം. ആര്യന്മാരുടേത് എന്ന് താങ്കള്‍ പറയുന്ന ഈ ശാരീരികലക്ഷണങ്ങള്‍ തന്നെയാണ് സിഥിയന്‍മാര്‍, ഗ്രീക്കുകാര്‍ തുടങ്ങിയവര്‍ക്കൊക്കെ ഉള്ളത്. (റഷ്യാക്കാരും സൈപ്രസുകാരുമൊന്നും വെളുത്തവരല്ലെങ്കില്‍ സോറി, ഞാന്‍ സുല്ലിട്ടു) അപ്പോള്‍പ്പിന്നെ ഇന്നത്തെ ഉത്തരേന്ത്യക്കാരുടെ മുഴുവന്‍ പൂര്‍വ്വികര്‍ ആര്യന്മാരാണെന്ന് എങ്ങനെ പറയാന്‍ കഴിയും? കുറേപ്പേരെങ്കിലും ഗ്രീക്ക്, സിഥിയന്‍ വംശജരായികൂടെ?
വംശീയതയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ക്ക് പുതിയ പോസ്റ്റ് കാണൂ.
പ്രിയപ്പെട്ട ഭാരതീയനായ സുഹൃത്തേ......
ReplyDeleteഏതൊരു കാര്യത്തെ പറ്റി പറയുമ്പോഴും ചുമ്മാ കേറി വളവളാന്ന് അടിക്കരുത്....
പറയുന്നത് എന്തിനെപ്പറ്റിയാണോ, ആ കാര്യം നല്ലരീതിയില്‍ മനസ്സിലാക്കിയിട്ടുവേണം ...
വേദത്തില്‍ എന്തെങ്കിലും പറയുന്നുവെന്ന് അവരും ഇവരും പറഞ്ഞതും സ്വന്തം ഭാവനയും ചേര്‍ത്തല്ല പറയേണ്ടത്....
അവനവന്‍ കണ്ടു ബോധ്യപ്പെടണം ....
അതാണ്‍ ഒരു നല്ല അന്വേഷകന്റെ ലക്ഷണം ....
എന്താ അങ്ങിനെയല്ലേ സുഹൃത്തേ....?
ഉദാഹരണത്തിനു,
"തെക്കേ ഇന്ത്യയിലെ ബ്രാഹ്മണര്‍ സ്വയം വിളിക്കുന്നത് പഞ്ചദ്രാവിഡ ബ്രാഹ്മണര്‍ എന്നാണ്, അറിയുമോ? അത് തങ്ങള്‍ "ദ്രാവിഡവംശ"ക്കാരാണെന്ന് കരുതിയിട്ടല്ല."
താങ്കള്‍ ഇവിടെ 'പഞ്ചദ്രാവിഡ' എന്നൊക്കെ എടുത്തുവച്ച് കാച്ചിയല്ലോ....
എന്നാല്‍ വേദത്തിലെ പഞ്ചദ്രാവിഡ എന്നത് ,താങ്കള്‍ ഉദ്ദേശിക്കുന്ന ദ്രാവിഡ പദമല്ല....
അത് ഒരു ഭൂപ്രദേശമാണ്...
എന്നാല്‍ അത് താങ്കള്‍ ചിന്തിച്ചേക്കും പോലെ ദക്ഷിണഭാരതമല്ല, മറിച്ച് ഇന്നത്തെ ഗുജരാത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്ന ഒരു ഭൂപ്രദേശമാണു....
വഴിയേ, സമയംപോലെ, താങ്കളുടെ മറ്റുള്ള തെറ്റിദ്ധാരണകളെപ്പറ്റിയും പറയാം ...
നല്ല വംശത്തില്‍ ജനിക്കാന്‍ സാധിക്കാത്തതില്‍ അലമുരയിറ്റൊന്നു കരയെടോ ...നിങ്ങള്‍
ReplyDeleteസോഷ്യൽ മീഡിയൽ കൂടി എന്ത് വിഡ്ഡിത്തവും പറയാമല്ലൊ
ReplyDeleteസോഷ്യൽ മീഡിയൽ കൂടി എന്ത് വിഡ്ഡിത്തവും പറയാമല്ലൊ
ReplyDelete