ചത്ത കുതിരയുമായി വേഴ്ച നടത്താന്‍ ഭാഗ്യം ലഭിച്ചിരുന്നവരാണ് ആര്‍ഷഭാരതത്തിലെ മഹാറാണിമാര്‍. ഹൈന്ദവ ഇതിഹാസങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളും ഇതിന് അപവാദമായിരുന്നില്ല. അശ്വമേധം എന്ന പേരില്‍ അറിയപ്പെട്ടിരുന്നതും ആര്‍ഷസംസ്കാരകാലത്തെ രാജാക്കന്മാരുടെ സ്റ്റാറ്റസ് സിംബലും ആയിരുന്ന കുതിരവെട്ട് എന്ന ആചാരത്തിന്റെ ഭാഗമായിട്ടാണ് മഹാറാണിമാര്‍ ചത്ത ആണ്‍കുതിരകളുമായി ലൈംഗികവേഴ്ച നടത്താന്‍ നിയോഗിക്കപ്പെട്ടിരുന്നത്. വൈദികകാലത്തെ ഏറ്റവും പ്രധാനപ്പെട്ട യാഗങ്ങളില്‍ ഒന്നാണ് അശ്വമേധയാഗം. അശ്വമേധം നടത്തുന്ന രാജാവിന്റെ പട്ടമഹിഷി അഥവാ പ്രധാനഭാര്യയാണ് കൊല്ലപ്പെട്ട കുതിരയുടെ ശവശരീരവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടിയിരുന്നത്.
ഇന്‍ഡോ-ഇറാനിയന്‍ ജനതയുടെ നാലു വേദങ്ങളില്‍ രണ്ടാമത്തേതായ യജുർവേദത്തിന്റെ കർമ്മകാണ്ഡമായ ശതപഥബ്രാഹ്മണത്തിലാണ് അശ്വമേധം എങ്ങനെ നടത്തണം എന്നതിനെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നത്. വിചിത്രവും അപഹാസ്യവുമായ അനേകം ചടങ്ങുകള്‍ നിറഞ്ഞതാണ് ശതപഥ ബ്രാഹ്മണത്തിലെ വിവരണം. പില്‍ക്കാല രാജവംശങ്ങളും ബ്രാഹ്മണ പൌരോഹിത്യവും ആധികാരികമായി കരുതിയിരുന്നത് വേദങ്ങള്‍ ആയിരുന്നതിനാല്‍ ഈ ചടങ്ങുകള്‍ ചരിത്രത്തില്‍ അനേക തവണ ആവര്‍ത്തിച്ചിരിക്കാം. പല പല നൂറ്റാണ്ടുകളില്‍ പേരുകേട്ട എത്രയോ മഹാരാജാക്കന്‍മാര്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും ജന്മം കൊടുത്ത എത്രയെത്ര ഭാരതസ്ത്രീകള്‍ ഭാവശുദ്ധിയോടെ കുതിരയുടെ ശവത്തിന്റെ വെണ്ണ പുരട്ടി മിനുസപ്പെടുത്തിയ മാംസളതയില്‍ സ്വര്‍ഗീയസുഃഖം കണ്ടെത്തിയിരിക്കാം.
വേദങ്ങളുടെ ഉള്ളടക്കം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് അറിവില്ലാതിരുന്ന കാലങ്ങളില്‍ ഹൈന്ദവ 'നവോത്ഥാനം' പ്രസംഗിക്കുന്ന പല പണ്ഡിതശിരോമണികളും വേദങ്ങള്‍ ആണ് ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാനശില എന്നും എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ള ഒറ്റമൂലി വേദാധ്യയനം ആണെന്നുമൊക്കെ വാദിച്ചിരുന്നു. സ്വാമി ദയാനന്ദ സരസ്വതിയെപ്പോലുള്ളവര്‍ "Go Back to Vedas" എന്നൊക്കെ മുദ്രാവാക്യം ഉയര്‍ത്തി 'അഹിന്ദു'ക്കളെ ഹിന്ദുമതത്തിലേക്ക് മതം മാറ്റുന്ന പരിപാടിയുമായി ഇറങ്ങിയിരുന്നു.
എന്നാല്‍ പില്‍ക്കാലത്ത് വേദസാഹിത്യ കൃതികള്‍ പരിഭാഷ ചെയ്യപ്പെടുകയും ധാരാളം പേര്‍ ഗവേഷണത്തിനും മറ്റുമായി സംസ്കൃതം പഠിക്കുകയും ചെയ്തതോടെ അവയിലെ ജുഗുപ്സാവഹമായ ഉള്ളടക്കങ്ങള്‍ പുറത്തായി. അതുകൊണ്ടു തന്നെ സ്വന്തം മുഖം രക്ഷിക്കാന്‍ ഈ പ്രാചീന കൃതികളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന തിരക്കിലാണ് അഭിനവ വേദ പണ്ഡിതന്‍മാര്‍. ലളിതമായ വാക്കുകളില്‍ എഴുതപ്പെട്ടവയാണ് വേദസംഹിതകള്‍. സംസ്കൃതത്തില്‍ അടിസ്ഥാന അറിവുള്ള ഒരാള്‍ക്ക് വായിച്ചു മനസിലാക്കാന്‍ കഴിയുന്നവയാണ് അവ. എന്നാല്‍ ഇവയൊക്കെ വളരെ ദുര്‍ഗ്രഹങ്ങള്‍ ആണെന്നും അവയിലെ വാക്കുകള്‍ക്ക് നിഗൂഡമായ പല അര്‍ഥങ്ങള്‍ ഉണ്ടെന്നും ഒക്കെയാണ് ഇവരുടെ വാദഗതികള്‍. അശ്വമേധം പോലെയുള്ള അപഹാസ്യവും പ്രാകൃതവുമായ ചടങ്ങുകളെ വിവരിക്കുന്ന ഭാഗങ്ങള്‍ വരുമ്പോള്‍ ഉരുണ്ടുകളിക്കുകയാണ് ഇവരുടെ പതിവ്. "എല്ലാം ഭയങ്കര സിംബോളിക് ആണ്." "കുതിര എന്നു പറയുന്നത് ഇന്നതിന്റെ സിംബലാണ്, പുരട്ടുന്ന വെണ്ണ മറ്റേതിന്റെ സിംബലാണ്, വേഴ്ച എന്നതുകൊണ്ട് കവി ഉദ്ദേശിക്കുന്നത് എന്താണെന്നു വെച്ചാല്‍ ...." ഇങ്ങനെ നീളും ഇവരുടെ ഉരുണ്ടുകളികള്‍.
അവതാരപുരുഷനായ ശ്രീരാമന്റെ അമ്മയും ഇതുപോലെ ചത്ത കുതിരയുടെ കൂടെ കിടന്നവളാണ്. വാല്‍മീകി രാമായണത്തിലെ ബാലകാണ്ഡത്തില്‍ ദശരഥ രാജാവ് നടത്തിയ അശ്വമേധത്തില്‍ അദ്ദേഹത്തിന്റെ പട്ടമഹിഷിയായ കൌസല്യ പങ്കെടുത്തതിനെ കുറിച്ച് വിവരിക്കുന്നുണ്ട്.
പതത്രിണാ തദാ സാര്‍ഥം സുസ്ഥിതേന ച ചേതസാ
അവസത് രജനീം ഏകാം കൌസല്യ ധര്‍മ കാമ്യയാ
[കൌസല്യ ധര്‍മ പ്രാപ്തിക്കായി ഒരു രാത്രി മുഴുവന്‍ കുതിരയോടൊപ്പം കഴിഞ്ഞു.]
കൌസല്യ കുതിരയോടൊപ്പം രാത്രി മുഴുവന്‍ കഴിഞ്ഞതായി മാത്രമേ വാല്‍മീകി രാമായണത്തില്‍ പറയുന്നുള്ളൂ. വേഴ്ചയെ കുറിച്ച് ഒന്നും പറയുന്നില്ല. എന്നാല്‍ വേദവിധികളെ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് രാമായണത്തിലെ അശ്വമേധം നടന്നതെന്ന് വാല്‍മീകി തന്നെ പറയുന്നുണ്ട്.
ദിവസേ ദിവസേ തത്ര സംസ്തരേ കുശലാ ദ്വിജാഃ
സര്‍വ കര്‍മാണി ചകൃഃ തേ യഥാ ശാസ്ത്രം പ്രചോദിതാഃ
[ദിവസേനയുള്ള ചടങ്ങുകള്‍ വിദഗ്ദരായ ബ്രാഹ്മണര്‍ ശാസ്ത്രവിധി പ്രകാരം അനുഷ്ഠിച്ചു.]
അതായത് യജുര്‍വേദത്തില്‍ അനുശാസിക്കുന്ന പ്രകാരം.
ബ്രാഹ്മണങ്ങളെ ആധാരമാക്കിയാണ് രാമായണത്തിലെ അശ്വമേധം നടന്നതെന്ന് തെളിയിക്കുന്ന വാല്‍മീകി രാമായണത്തിലെ മറ്റൊരു ഭാഗം:
ത്ര്യഹോ അശ്വമേധഃ സംഖ്യാതഃ കല്പസൂത്രേണ ബ്രാഹ്മണൈഃ
[കല്പസൂത്രങ്ങളും ബ്രാഹ്മണങ്ങളും അനുസരിച്ച് അശ്വമേധം മൂന്നു ദിവസമാണ്.]
അതുകൊണ്ടുതന്നെ വാല്‍മീകി പച്ചയായി പറയുന്നില്ലെങ്കിലും കൌസല്യ ശതപഥ ബ്രാഹ്മണത്തില്‍ അനുശാസിക്കുന്ന പ്രകാരം കുതിരയുടെ ശവവുമായി വേഴ്ച നടത്തി എന്ന് അനുമാനിക്കാം. [ശ്രീരാമൻ അവതാരമാണെങ്കിലും കൌസല്യ സാധാരണ മനുഷ്യസ്ത്രീ ആയിരുന്നല്ലോ.]
ഇതില്‍ നിന്ന് അനുമാനിക്കാവുന്ന മറ്റൊരു കാര്യം, യജുര്‍വേദ വിധികള്‍ ഇന്നത്തെ കാലത്തെ ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നതു പോലെ പ്രതീകാത്മകമായ വിവരണങ്ങള്‍ അല്ല എന്നുള്ളതാണ്. അങ്ങനെ ആയിരുന്നെങ്കില്‍ ശ്രീരാമന്റെ അമ്മയ്ക്ക് ആ ചടങ്ങുകള്‍ അനുഷ്ഠിക്കേണ്ടി വരുമായിരുന്നില്ലല്ലോ.
ഇനി അശ്വമേധത്തിന്റെ യജുര്‍വേദ പ്രകാരമുള്ള ചടങ്ങുകള്‍ എന്തൊക്കെയാണ് എന്നു നോക്കാം. ശുക്ല യജുര്‍വേദത്തിന്റെ (White Yajur Veda) വിവരണമായ ശതപഥ ബ്രാഹ്മണത്തിലാണ് ഈ വിവരണങ്ങള്‍ ഉള്ളത്.
[ഓഫ്: ശുക്ല യജുര്‍വേദം എന്നു പറഞ്ഞാല്‍ ശുക്ല (Semen)വുമായി ബന്ധപ്പെട്ടതാണ് എന്നു പറഞ്ഞ മഹാന്മാര്‍ വരെയുണ്ട്, ഈ ബൂലോഗത്ത്.]
ചടങ്ങുകള്‍
ലക്ഷണമൊത്ത ഒരു ആൺ കുതിരയെയാണ് യാഗാശ്വമായി തിരഞ്ഞെടുക്കുന്നത്. പ്രായപൂർത്തിയായ ഏത് കുതിരയേയും തിരഞ്ഞെടുക്കാവുന്നതാണ്. യാഗാശ്വത്തെ തീര്‍ത്ഥം തളിച്ച് ശുദ്ധി വരുത്തിയ ശേഷം ഒരു പട്ടിയെ സിദ്രകം എന്ന ഉലക്ക കൊണ്ട് അടിച്ചു കൊല്ലുന്നു. ഇത് അശ്വത്തെ തടയുന്നവർക്കുള്ള പ്രതീകാത്മകമായ ഭീഷണിയാണ്. കുതിരയെ വെള്ളത്തിലിറക്കുകയും പട്ടിയുടെ ശവത്തെ കുതിരയുടെ അടിയിലൂടെ വലിച്ചിഴക്കുകയും ചെയ്യുന്നു. മറ്റു ചില ചടങ്ങുകള്‍ക്കു ശേഷം കുതിരയെ രാജ്യം ചുറ്റാന്‍ വിടുന്നു. ഈ കാലയളവിൽ കുതിര പോകുന്ന സ്ഥലത്തെല്ലാം അതിനെ പിന്തുടർന്ന് സഹായത്തിനായി ഉയർന്ന ഉദ്യോഗസ്ഥരും പട്ടാളവും ഉണ്ടായിരിക്കും. ഏത് രാജ്യത്തൊക്കെ അത് പ്രവേശിക്കുന്നുവോ അതെല്ലാം രാജാവിന്റെ സാമന്തരാവണം, അല്ലാത്ത പക്ഷം യുദ്ധം അനിവാര്യമായിത്തീരുന്നു.
ഒരു വർഷത്തിനുശേഷം യാഗാശ്വത്തെ യാഗസ്ഥലത്തേക്ക് മടക്കി കൊണ്ടുവരുന്നു. അതിനു ശേഷം ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന കുതിരയെ ബലിയര്‍പ്പിക്കല്‍ ചടങ്ങിന്റെ രണ്ടാം ദിവസമാണ് മഹാരാജാവിന്റെ ധര്‍മ്മപത്നി കുതിരയുടെ ശവശരീരവുമായി വേഴ്ച നടത്തുന്നത്.
രാജ്ഞിയുടെ മൃഗവേഴ്ച
ആദ്യമായി പട്ടമഹിഷി അശ്വത്തിന്റെ മുൻഭാഗത്തും വാവാത (ഇഷ്ടഭാര്യ) മധ്യഭാഗത്തും പരിവൃക്ത (അവഗണിത ഭാര്യ) പിൻഭാഗത്തും വെണ്ണപുരട്ടുന്നു. [FYI: മഹാരാജാക്കന്മാര്‍ക്ക് വേദവിധി പ്രകാരം നാലുതരം ഭാര്യമാര്‍ ഉണ്ടാകും. പട്ടമഹിഷി, വാവാത, പരിവൃക്ത, പാലാഗലി (ശൂദ്രഭാര്യ) എന്നിങ്ങനെ.] പിന്നീട് തറയിൽ ദർഭപുല്ലും കംബളവും വിരിച്ച് അതിൽ സ്വർണ്ണക്കഷണവുമിട്ട് കുതിരയെ അതിന്മേൽ കിടത്തി കൊല്ലുന്നു. രാജ്ഞിമാർ "ഗണാനാം ത്വാ" എന്നുരുവിട്ട് വലത്തു നിന്നിടത്തോട്ടും "നിധീനാം ത്വാ" എന്നുരുവിട്ട് ഇടത്തു നിന്ന് വലത്തോട്ടും മൂന്നു പ്രാവശ്യം വീതം പ്രദക്ഷിണം വക്കുന്നു. ഇതേ സമയം തങ്ങളുടെ വസ്ത്രത്തിന്റെ തുമ്പു കൊണ്ട് മരിച്ച കുതിരയെ വീശിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ രാജ്ഞിമാർ തങ്ങളുടെ തലമുടിയുടെ ഇടതു വശം മേല്പ്പോട്ട് കെട്ടി വക്കുകയും മറുവശം അഴിച്ചിടുകയും ചെയ്യണം.
അതിനുശേഷം രാജാവ് തന്റെ പട്ടമഹിഷിയെ കുതിരയുടെ മേലേക്ക് തള്ളിയിടുന്നു. ഇപ്രകാരം പറഞ്ഞുകൊണ്ടാണ് തള്ളിയിടുന്നത്:
തൌഭൌ ചതുരഃ പദഃ സംപ്രസാര്യ അവ
സ്വര്‍ഗേ ലോകേ പ്രോര്‍ണോവാതാം
[നിങ്ങള്‍ രണ്ടുപേരും നാലു കാലുകളും വിടര്‍ത്തി സ്വര്‍ഗലോകത്ത് പ്രവേശിക്കൂ.]
അധ്വര്യു (പുരോഹിതന്‍) അവർക്കു മുകളിലേക്ക് കംബളം വലിച്ചിടുന്നു. "ഇത് തന്നെയാണ് സ്വർഗലോകം..." എന്ന് ഉരുവിട്ട് രാജ്ഞി ചത്ത കുതിരയുമായി സംഭോഗത്തിലേർപ്പെടുന്നു. അപ്പോള്‍ പുരോഹിതന്‍ (ചത്ത) കുതിരയോട് ഇപ്രകാരം പറയുന്നു:
ഉത്സഖ്യ അവ ഗുദം ധേഹി
സമഞ്ജിം ചാര്യാ, വൃഷന്‍
യ'സ്ത്രീണാം ജീവഭോജനഃ
[Lift her thighs and put it (Penis) in her anus. Spread Semen. It is the life food for woman.]
[ഗുദം ധേഹി= put / insert in anus]
നിരായത്യാശ്വസ്യ ശിശ്നം
മഹിഷ്യുപസ്ഥേ നിധത്തേ വൃഷാ
വാജീ രേതോധാ രേധോ ദധാത്വൈതി
മിഥുനസ്യൈവ സര്‍വത്വായ
നിരായതി = ഭാവി അവസാനിച്ച (അതായത് ചത്ത)
അശ്വസ്യ ശിശ്നം = Penis of Horse
മഹിഷ്യുപസ്ഥേ = മഹിഷിയുടെ ഉപസ്ഥത്തില്‍ [at the genital organ of the queen]
വൃഷാ വാജീ രേതോധാ രേതോ ദാധാതു = അല്ലയോ ആണ്‍ കുതിരേ, രേതസ്സിന്‍റെ ധാതാവേ, രേതസ്സ് ദാനം ചെയ്യൂ.
(രേതസ്സ് = ശുക്ലം)
ഇതേ സമയം പട്ടമഹിഷിയോടും മറ്റു രാജപത്നിമാരോടും ഋത്വിക്കുകളിൽ ചിലർ അശ്ലീലം കലർന്ന സംവാദങ്ങൾ നടത്തുകയും അതിന് അവരവരുടെ പരിചാരകർ ഉരുളക്കുപ്പേരിയെന്നോണം മറുപടികളും നൽകുകയും ചെയ്യുന്നു. ഈ അശ്ലീല സംഭാഷണങ്ങള്‍ മുഴുവന്‍ ശതപഥ ബ്രാഹ്മണത്തില്‍ വിശദമായി വര്‍ണ്ണിക്കുന്നുണ്ട്.
ശവവേഴ്ചയ്ക്കു ശേഷം എല്ലാ പരിചാരികമാരും മറ്റു രാജപത്നിമാരും ചേർന്ന് മഹിഷിയെ പിടിച്ചെഴുന്നേല്പിക്കുന്നു. ഈ അവസരത്തിലെല്ലാം അന്തരീക്ഷത്തിൽ മന്ത്രങ്ങൾ മുഴങ്ങിക്കൊണ്ടിരിക്കും. പിന്നീട് കുതിരയെ മുറിക്കുന്ന ചടങ്ങാണ്. മഹിഷി സ്വർണ്ണവാളും, വാവാത വെള്ളിവാളും പരിവൃക്ത ഇരുമ്പുവാളും കൊണ്ട് അശ്വത്തെ മുറിച്ച് മേധസ്സ് (വപ) എടുക്കുന്നു. പിന്നീട് ഋത്വിക്കുകൾ മേധസ്സ് പാകം ചെയ്യുകയും മന്ത്രങ്ങൾ ഉരുവിട്ട്കൊണ്ട് അഗ്നിയിൽ ഹോമിക്കുകയും ചെയ്യുന്നു.
ഉപസംഹാരം:
ചില പ്രാകൃതസമുദായങ്ങൾക്കിടയിൽ പുരാതനകാലത്ത് മത ചടങ്ങെന്ന നിലയിൽ മൃഗങ്ങളുമായിട്ടുള്ള ലൈംഗിക വേഴ്ച നടന്നിരുന്നു. ഈജിപ്റ്റ്ജിലെ മെംഡെസ് എന്ന സ്ഥലത്ത് ആടുകളുമായി സ്ത്രീകൾ വേഴ്ച നടത്തുന്ന ചടങ്ങ് ഉണ്ടായിരുന്നതായി ഫ്ലൂട്ടാർക്കും ഹെറോഡോട്ടസും പറഞ്ഞിട്ടുണ്ട്. മെംഫിസ് എന്ന സ്ഥലത്ത് ഇതിന് പകരം വിശുദ്ധകാളയെയാണ് ഉപയോഗിച്ചിരുന്നത്.
കടപ്പാട്:
http://ml.wikipedia.org/wiki/Ashvamedha
http://www.sacred-texts.com/hin/sbr/sbe44/sbe44107.htm
http://truthofhinduism.com/general/the-queen-horse-sex-ritual-of-the-asvamedha-yajna/